Updated on: 3 April, 2022 3:05 PM IST
മിനുസവും യുവത്വവുമുള്ള ചർമത്തിന് വഴുതനങ്ങ കൊണ്ട് ഫേസ് പാക്ക്

പോഷകാഹാരപ്രദമായ പച്ചക്കറിയാണ് വഴുതന. ആരോഗ്യത്തിന് പലവിധത്തിൽ ഗുണകരമാകുന്ന വഴുതനങ്ങ അഥവാ കത്തിരിക്ക സാമ്പാറിലും വെഴുക്കുവരട്ടിയിലുമെല്ലാം പ്രധാനിയാണ്. കൂടാതെ, ഫ്രൈ ആക്കിയും വഴുതനങ്ങ കഴിക്കുന്നവരുണ്ട്. എങ്കിലും പൊതുവെ എല്ലാവരും താൽപ്പര്യപ്പെടുന്ന രുചിയല്ല ഉള്ളതെന്നതിനാൽ, കുട്ടികളൊക്കെ വഴുതനങ്ങ കഴിക്കാൻ ഇഷ്ടപ്പെടാറില്ല. കൂടാതെ, വീട്ടാവശ്യങ്ങൾക്കിടയിൽ ചിലപ്പോഴൊക്കെ പാഴാക്കികളയുന്ന പച്ചക്കറി കൂടിയാണിത്. എന്നാൽ, വഴുതനങ്ങ ഇത്തരത്തിൽ പാഴാക്കാതെ നിങ്ങളുടെ ചർമസംരക്ഷണത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:  മികച്ച ചർമ്മ സംരക്ഷണങ്ങൾക്കായി വീട്ടിൽ തന്നെ തയ്യാറാക്കാം ഫേസ് വാഷുകൾ

അതായത്, മുഖക്കുരു, പാടുകൾ പോലുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ് വഴുതനങ്ങ കൊണ്ടുള്ള ഫേസ് പാക്ക്. മലിനീകരണത്താലും ജീവിതചൈര്യയിലെ തെറ്റായ ഭക്ഷണക്രമത്താലും മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യാൻ പലതരം ഫേസ് പാക്കുകളും മാസ്കുകളും കൃത്രിമ ചർമ സംരക്ഷണ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് മടുത്തവരാണെങ്കിൽ ഇനി വഴുതനങ്ങ ഒന്ന് ശ്രമിച്ച് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ പരിഹാരത്തിന് ഇതാ ഒരു നല്ല ഫേസ്‌പാക്ക്

യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, ചർമത്തിൽ നിന്ന് കറ നീക്കം ചെയ്യുന്നതിനുള്ള വളരെ ഫലപ്രദവും പ്രകൃതിദത്തവുമായ ഒരു ചികിത്സയാണ് ഇത്. ഇങ്ങനെ വഴുതനങ്ങ ഫേസ് പാക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചർമത്തിനുണ്ടാകുന്ന മാറ്റങ്ങളും, ഇതെങ്ങനെ മുഖത്ത് പ്രയോഗിക്കാമെന്നും മനസിലാക്കാം.

വഴുതന ഫേസ് മാസ്കിന്റെ ഗുണങ്ങൾ (Benefits of Eggplant Face Mask)

  • ചർമത്തിന് യുവത്വം (Will get young skin)

ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് വഴുതനങ്ങ. ഇതോടൊപ്പം, വഴുതനയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ ചെറുപ്പവും ആരോഗ്യകരവും തിളക്കവുമുള്ളതാക്കാൻ സഹായിക്കും.

  • യുവി രശ്മികളിൽ നിന്ന് സംരക്ഷണം (Protection from UV rays)

സൂര്യനിൽ നിന്നുള്ള ദോഷകരമായ രശ്മികൾ നിങ്ങൾക്ക് ഏൽക്കാതിരിക്കാൻ വഴുതനങ്ങ നീര് ഉപയോഗിക്കാം. വഴുതന നീരിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ കാണപ്പെടുന്നു. ഇത് ചർമത്തിനെ സംരക്ഷിക്കുന്നു.

  • മുഖത്തെ മൃദുവും മിനുസമുള്ളതുമാക്കുന്നു (Face will get soft and smooth skin)

മുഖത്തിലെ ചർമത്തെ മൃദുവും മിനുസവുമായി നിലനിർത്താൻ വഴുതനങ്ങ ഉപയോഗിക്കാം. വഴുതനങ്ങയിൽ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. അതായത്, വഴുതനങ്ങയിൽ 92 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിനും ഒപ്പം മുടി വളർച്ചയ്ക്കും സഹായിക്കുന്നു. ധാരാളം ജലാംശം അടങ്ങിയ വഴുതനങ്ങ ശരീരത്തിലെ വിഷ പദാർഥങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  വേനലിനെ സൂക്ഷിക്കുക, സൺ ടാൻ നീക്കം ചെയ്യുക; ഇതിന് വീട്ടിലുള്ള 11 പ്രതിവിധികൾ

  • കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു (Reducing the risk of cancer)

വഴുതനയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് ഇതിൽ ക്ലോറോജെനിക് ആസിഡിന്റെ സാന്നിധ്യമുണ്ടെന്നത്. ക്ലോറോജെനിക് ആസിഡ് കാൻസറിനെ പ്രതിരോധിക്കും. അത് നമ്മുടെ ഡിഎൻഎയെ മ്യൂട്ടേഷനുകളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, ഇതിന് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളും ഉണ്ട്.
ഇത്രയധികം ഗുണങ്ങൾ ഉണ്ടെങ്കിലും, ചിലർ വഴുതനങ്ങ കഴിക്കുമ്പോൾ സൂക്ഷിക്കുക. അതായത്, സന്ധി വാതവും വൃക്കരോഗവുമുള്ളവര്‍ വഴുതനങ്ങയെ നിയന്ത്രിച്ച് ഉപയോഗിച്ചാൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ

English Summary: Brinjal /Eggplant Face pack; Easy To Prepare For Smooth And young Skin
Published on: 03 April 2022, 02:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now