1. Health & Herbs

ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ

ഇന്നത്തെ കാലത്ത് ഒരുപാട് ചര്‍മ്മ പ്രശ്നങ്ങളിലൂടെ നമ്മള്‍ കടന്നു പോകുന്നുണ്ട്. നമ്മുടെ ചര്‍മ്മത്തിന് സീസണുകള്‍, സൂര്യന്‍, മലിനീകരണം എന്നിവയിലെ മാറ്റത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.

Saranya Sasidharan
Potato face pack for Brightening Face
Potato face pack for Brightening Face

ഇന്നത്തെ കാലത്ത് ഒരുപാട് ചര്‍മ്മ പ്രശ്നങ്ങളിലൂടെ നമ്മള്‍ കടന്നു പോകുന്നുണ്ട്. നമ്മുടെ ചര്‍മ്മത്തിന് സീസണുകള്‍, സൂര്യന്‍, മലിനീകരണം എന്നിവയിലെ മാറ്റത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ചര്‍മ്മത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നമാണ് ഹൈപ്പര്‍പിഗ്മെന്റേഷന്‍. നിങ്ങള്‍ക്ക് ഹൈപ്പർ പിഗ്മെന്റേഷൻ നേരിടാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്, എന്നാല്‍ നിങ്ങള്‍ക്ക് ഒരു DIY ഫേസ് പാക്ക് വേണമെങ്കില്‍ ഇതാ.

ഉരുളക്കിഴങ്ങ് ഒരു പച്ചക്കറിയാണ്, എന്നാല്‍ പാചകത്തിന് മാത്രമല്ല ഇത് ഒരു ഫേസ് പാക്കിനുള്ള ഒരു അത്ഭുതകരമായ ഘടകം കൂടിയാണ്. വിറ്റാമിന്‍ സി, ബി1, ബി3, ബി6 എന്നിവയും മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ വിവിധ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി പുരട്ടിയാല്‍ നല്ല തിളങ്ങിയ, നേര്‍ത്ത ചര്‍മ്മം ലഭിക്കാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടുമ്പോള്‍ മുഖത്തെ അനാവശ്യ പാടുകള്‍ ഇല്ലാതാക്കുന്നു, ഇത് മുഖത്തെ വീക്കം ഇല്ലാതാക്കുകയും കണ്ണുകളുടെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍, ആന്റിഓക്സിഡന്റുകളുള്ള ഉരുളക്കിഴങ്ങ് ചര്‍മ്മത്തെ കിരണങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു.

ഹൈപ്പര്‍പിഗ്മെന്റേഷനെ നേരിടാന്‍ ഉരുളക്കിഴങ്ങ് അടങ്ങിയിട്ടുള്ള ചില ഫേസ് പായ്ക്കുകള്‍

ഉരുളക്കിഴങ്ങ് നീരും തേനും പായ്ക്ക്

ഉരുളക്കിഴങ്ങ് ജ്യൂസ് - 3 ടേബിള്‍സ്പൂണ്‍
തേന്‍ - 2 ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് നീരും തേനും ഒന്നിച്ച് ഇളക്കുക. ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം, മാസ്‌ക് നിങ്ങളുടെ മുഖത്ത് 15-20 മിനിറ്റ് നേരം പുരട്ടുക അല്ലെങ്കില്‍ അത് ഉണങ്ങുന്നത് വരെ കഴുകുക. ഈ പായ്ക്ക് നിങ്ങള്‍ ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

ഉരുളക്കിഴങ്ങ്, നാരങ്ങ പായ്ക്ക്

ഉരുളക്കിഴങ്ങ് ജ്യൂസ് - 2 ടീസ്പൂണ്‍
നാരങ്ങ നീര് - 2 ടീസ്പൂണ്‍
തേന്‍ - 1/2 ടീസ്പൂണ്‍
ആദ്യം, ഉരുളക്കിഴങ്ങ് നീര്, നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഈ രണ്ട് ചേരുവകളും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുഖത്ത് വിറ്റാമിന്‍ സി അധികമായി ചേര്‍ക്കുന്നതിനും അത്ഭുതകരമാണ്. നിങ്ങള്‍ക്ക് ഈ മിശ്രിതം തേന്‍ കൂടാതെ മുഖത്ത് പുരട്ടാം എന്നാല്‍ നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ അതില്‍ തേന്‍ ചേര്‍ക്കുക. മാസ്‌ക് 15 മിനിറ്റ് വിടുക, ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

ഉരുളക്കിഴങ്ങും അരിപ്പൊടിയും

ഉരുളക്കിഴങ്ങ് ജ്യൂസ് - 1 ടീസ്പൂണ്‍
അരി മാവ് - 1 ടീസ്പൂണ്‍
നാരങ്ങ നീര് - 1 ടീസ്പൂണ്‍
തേന്‍ - 1 ടീസ്പൂണ്‍
ഉരുളക്കിഴങ്ങിന്റെ നീര്, അരിപ്പൊടി, നാരങ്ങാനീര്, തേന്‍ എന്നിവയെല്ലാം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മിക്സ് ചെയ്ത പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. മുഖത്ത് വൃത്താകൃതിയില്‍ 5 മിനിറ്റ് സൌമ്യമായി എക്‌സ്‌ഫോളിയേറ്റ് ചെയ്തുകൊണ്ട് ഇത് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.

ഉരുളക്കിഴങ്ങും മുട്ടയും പായ്ക്ക്

ഉരുളക്കിഴങ്ങ് ജ്യൂസ് - ഉരുളക്കിഴങ് പകുതി
മുട്ട 1 - മുട്ടയുടെ വെള്ള
ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് നീരും മുട്ടയുടെ വെള്ളയും മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. മുട്ടയുടെ വെള്ള ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതിനും മുഖത്തെ ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയ്ക്ക് ഒരു അത്ഭുതകരമായ പൂരക ഘടകമായി ഉരുളക്കിഴങ്ങ് പ്രവര്‍ത്തിക്കുന്നു. ഈ മിശ്രിതം ആഴ്ചയില്‍ മൂന്ന് തവണ പുരട്ടാം.

ഉരുളക്കിഴങ്ങ് മുള്‍ട്ടാണി മിട്ടി പാക്ക്

1 ഉരുളക്കിഴങ്ങ് അരച്ച് നീര് എടുക്കുക
മുള്‍ട്ടാണി മിട്ടി - 1 ടീസ്പൂണ്‍
നിങ്ങള്‍ക്ക് ഉള്ള കറുത്ത പാടുകള്‍ അല്ലെങ്കില്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയില്‍ നിന്ന് മുക്തി നേടാനുള്ള അത്ഭുതകരമായ പായ്ക്കാണിത്. ഫുള്ളേഴ്സ് എര്‍ത്ത് അല്ലെങ്കില്‍ മുള്ട്ടാണി മിട്ടി ടാന്‍ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും പേരുകേട്ടതാണ്. ഈ രണ്ട് ചേരുവകളും കലര്‍ത്തി 15 മിനിറ്റ് മുഖത്ത് പുരട്ടുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.

English Summary: Potato face pack for Brightening Face

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds