Updated on: 8 November, 2022 4:59 PM IST
Centre allows 13 Private agencies get accreditation for Mineral exploration

ധാതുക്കളുടെ പ്രോസ്പെക്റ്റിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 13 സ്വകാര്യ പര്യവേക്ഷണ ഏജൻസികൾക്ക് അംഗീകാരം ലഭിച്ചതായി ഖനി മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 2021-ൽ മൈൻസ്(Mines) & മിനറൽസ്(Minerals)ഡെവലപ്‌മെന്റ് & റെഗുലേഷൻ(Development& Regulation) എംഎംഡിആർ (MMDR) നിയമത്തിന്റെ ഭേദഗതിയോടെ, ക്യുസിഐ-നാബെറ്റി(QCI-NABET) ന്റെ യഥാവിധി അംഗീകാരം നേടിയ ശേഷം സ്വകാര്യ ഏജൻസികൾക്കും ധാതു മേഖലയിലേക്കുള്ള പര്യവേക്ഷണത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇതുവരെ 13 സ്വകാര്യ ഏജൻസികൾക്ക് അംഗീകാരം നൽകുകയും തുടർന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ധാതു പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസികളുടെ ആകെ എണ്ണം 22 ആയി. മിനറൽ എക്സ്പ്ലോറേഷൻ ആൻഡ് കൺസൾട്ടൻസി ലിമിറ്റഡ് (Mineral Exploration and Consultancy Limited) എംഇസിഎൽ(MECL), എൻഎംഇടി(NMET) ഫണ്ടിംഗിലൂടെ ധാതു പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു. നടന്നുകൊണ്ടിരിക്കുന്ന പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് പുറമെ, പ്രവർത്തനക്ഷമമായ ബ്ലോക്കുകൾക്കായുള്ള റിപ്പോർട്ടുകളും മറ്റ് രേഖകളും തയ്യാറാക്കുന്നതിനായി എംഇസിഎൽ സംസ്ഥാന ഡിജിഎം/ഡിഎംജിമാർക്ക് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നുണ്ട്.

ഖനി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്‌സ്‌പ്ലോറേഷൻ ആൻഡ് കൺസൾട്ടൻസി ലിമിറ്റഡ് (MECL) നാഷണൽ മിനറൽ എക്‌സ്‌പ്ലോറേഷൻ ട്രസ്റ്റ് ഫണ്ടിംഗ് വഴി ധാതുക്കളുടെ പര്യവേക്ഷണം നടത്തുന്നു. കൂടാതെ, പ്രവർത്തനക്ഷമമായ ബ്ലോക്കുകൾക്കായി റിപ്പോർട്ടുകളും മറ്റ് രേഖകളും തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങളും MECL നൽകുന്നു.

രാജസ്ഥാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള പൊട്ടാഷ് നിക്ഷേപങ്ങളുടെ സാധ്യതാ പഠനത്തിനായി രാജസ്ഥാൻ സംസ്ഥാന സർക്കാരുമായി MECL ഏർപ്പെട്ടിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: UN COP27: കാലാവസ്ഥാ വ്യതിയാന സമ്മേളനം, കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടുന്നു

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Centre allows 13 Private agencies get accreditation for Mineral exploration
Published on: 08 November 2022, 04:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now