Updated on: 25 July, 2022 6:53 PM IST
ഇനി മാറി ചിന്തിക്കാം, ആർത്തവ ദിനങ്ങളിൽ പാഡുകൾ വേണ്ട

വളരെ ശുചിയോടെ ശരീരത്തെ പരിചരിക്കേണ്ട സമയമാണ് ആർത്തവകാലം (Menstruation period). മാനസികമായും ശാരീരികമായും ആർത്തവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ വരാറുണ്ട്. അതിനാൽ ആർത്തവകാലം പലർക്കും വേദനയുടേത് കൂടിയാണെന്ന് പറയാം. ഈ സമയത്തെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയും ശാരീരിക വെല്ലുവിളികളാകാറുണ്ട്.

ആർത്തവ കാലത്ത് ഭൂരിഭാഗം ആളുകളും കടകളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന പാഡുകളാണ് ഉപയോഗിക്കാറ്. എന്നാൽ, ഇത് പാഡുകളേക്കാൾ കൂടുതൽ ശുചിത്വവും സൗകര്യവും ഉറപ്പാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. സാനിറ്ററി പാഡുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഇവയ്ക്കില്ല എന്നതും പ്രധാനമാണ്.

പാഡ് ഉപയോഗിക്കുമ്പോൾ തിണർപ്പ്, ചൊറിച്ചിൽ, പുകച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് പല പെൺകുട്ടികളും പറയാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതും, പാഡിന് പകരക്കാരായി ഉപയോഗിക്കാവുന്നതും ഏതെല്ലാമെന്ന് നോക്കാം.

സാനിറ്ററി പാഡുകളുടെ പകരക്കാർ (Alternatives for sanitary pads)

  • മെൻസ്ട്രൽ കപ്പ് (Menstrual cup)

ആർത്തവ സമയത്ത് ഉപയോഗിക്കാവുന്ന, ഇന്ന് വളരെ പ്രചാരമേറിയ ഉൽപ്പന്നമാണ് മെൻസ്ട്രൽ കപ്പ്. ഇത് ഉപയോഗിക്കുന്നത് വഴി ഒരുപാട് ഗുണങ്ങളുണ്ട്. ആദ്യത്തേത്, മെൻസ്ട്രൽ കപ്പ് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഗുണനിലവാരം കൂടിയ കപ്പാണെങ്കിൽ വർഷങ്ങളോളം ഉപയോഗിക്കാനാകും. ഇത് കൂടാതെ ഏകദേശം 12 മണിക്കൂർ വരെ പിരീഡ് ഫ്ലോ നിയന്ത്രിക്കുന്നതിന് മെൻസ്ട്രൽ കപ്പിന് സാധിക്കും. മാത്രമല്ല, നീന്തൽ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും കപ്പ് ഉപയോഗിക്കാവുന്നതാണ്.
എന്നാൽ, മെൻസ്ട്രൽ കപ്പുകള്‍ ഉപയോഗിക്കുന്നവർ അത് ഇടയ്ക്കിടെ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക.

  • വീണ്ടും ഉപയോഗിക്കാവുന്ന പാഡുകൾ (Re-usable pads)

സാധാരണ സാനിറ്ററി നാപ്കിനുകൾ ഒരു തവണ മാത്രമേ ഉപയോഗിക്കാറുള്ളൂവെങ്കിലും വീണ്ടും ഉപയോഗിക്കാവുന്ന ചില പാഡുകളുണ്ട്. ഓരോ ഉപയോഗത്തിനും ശേഷം അവ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം. ഇത് സാധാരണ പാഡുകൾ സംസ്കരിക്കാൻ ഉപയോഗിക്കുന്ന പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകില്ല.
മൃദുവായ കോട്ടൺ, മുള, തുണികൊണ്ടുള്ള പാഡുകളാണ് ഒരു ഉപയോഗത്തിന് ശേഷം വീണ്ടും ഉപയോഗിക്കാവുന്നവ. ഈ പാഡുകൾ വിപണിയിൽ ലഭ്യമാണ്.

  • ടാംപണുകൾ (Tampons)

പാഡ് ഉപയോഗിക്കുമ്പോഴുള്ള പാഡ് റാഷുകൾ പോലുള്ള പ്രശ്നങ്ങൾ ടാംപണിൽ നിന്ന് ഉണ്ടാകില്ല. സിലിണ്ടർ രൂപത്തിൽ കംപ്രസ് ചെയ്ത പഞ്ഞിയാണ് ടാംപൺ‌. യോനിയ്ക്ക് ഉള്ളിലേക്ക് അതു കടത്തിവെയ്ക്കുമ്പോൾ ഉള്ളിൽ നിന്നുള്ള രക്തസ്രാവത്തെ വലിച്ചെടുത്ത് പുറത്തു കടക്കാതെ സൂക്ഷിക്കും. ഇങ്ങനെയാണ് ടാംപൺ പ്രവർത്തിക്കുന്നത്.

എല്ലാ സ്ത്രീകളും ആര്‍ത്തവ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കാരണം ഈ സമയങ്ങളിൽ യീസ്റ്റ് അണുബാധയും (yeast infection) മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യോനിയിൽ pH-ലെ മാറ്റങ്ങൾ സംഭവിക്കുന്നതും യീസ്റ്റ് അണുബാധയ്ക്ക് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?
അതുപോലെ ആർത്തവ സമയങ്ങളിൽ ഇറുകിയ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം. ശരീരം ശുചിയായിരിക്കാൻ ഈ ദിവസങ്ങളിൽ രണ്ട് തവണയെങ്കിലും കുളിയ്ക്കുന്നതിലും ശ്രദ്ധിക്കുക.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Change Your Pads! These Are Best Alternatives To Use In Menstruation
Published on: 25 July 2022, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now