1. Environment and Lifestyle

അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?

ഇലക്കറികളിലും മറ്റും ഇരുമ്പ് ധാരാളം ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഭക്ഷണങ്ങൾ വിളർച്ച മാറ്റാൻ ഫലപ്രദമാണെന്നും പറയാറുണ്ട്. എന്നാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണക്രമത്തിന് വിളർച്ചയെ പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടോ?

Anju M U
iron
അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?

ശരീരത്തിൽ ഇരുമ്പിന്റെ  അംശം കുറയുന്നത് മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് വിളർച്ച അല്ലെങ്കിൽ അനീമിയ. സ്ത്രീകളിലും കുട്ടികളിലുമാണ് വിളർച്ച അധികമായി കണ്ടുവരുന്നത്.

രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യമായ ചികിത്സയിലൂടെയും കരുതലിലൂടെയും മറികടക്കാനാകും. ഇലക്കറികളിലും മറ്റും ഇരുമ്പ് ധാരാളം ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഭക്ഷണങ്ങൾ വിളർച്ച മാറ്റാൻ ഫലപ്രദമാണെന്നും പറയാറുണ്ട്. എന്നാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണക്രമത്തിന് വിളർച്ചയെ പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടോ? 

ഇതിനായി ആദ്യമായി വിളർച്ച എന്താണെന്നും അവയിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം എങ്ങമെ പ്രവർത്തിക്കുന്നുണ്ടെന്നും മനസിലാക്കണം.

വിളർച്ച എന്നാൽ....

ശരീരത്തിൽ ആർബിസി അഥവാ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലുണ്ടാകുന്ന അഭാവമാണ് ഇരുമ്പിന്റെ കുറവുള്ള അനീമിയ. ഇത് ശരീരത്തിൽ ഓക്സിജനെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ചുവന്ന രക്താണുക്കളുടെ ശേഷി ഇല്ലാതാക്കുന്നു. ഹീമോഗ്ലോബിന്റെ ഉൽപാദനം കുറയുന്നതിനും ഇത് കാരണമാകുന്നു.

ഇരുമ്പ് അടങ്ങിയ ഭക്ഷണം ശരീരത്തിലേക്ക് എത്താത്തത് ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു. അതുപോലെ അയൺ ഇൻഹിബിറ്ററുകളായ ഭക്ഷണങ്ങൾ, ആഹാരത്തിന് മുൻപോ ശേഷമോ കഴിക്കുന്നത് ഭക്ഷണത്തിലെ ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതിനെ മന്ദീഭവിപ്പിക്കുന്നു.

പച്ചക്കറികള്‍,  ഇലകറികള്‍, ഇറച്ചി, മത്സ്യം, മുട്ട, പയറുവർഗങ്ങള്‍, മാതളം, ബീന്‍സ്, ഡ്രൈ ഫുഡ്സ്, തവിടുള്ള ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്റെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളും ഇരുമ്പിന്റെ അംശം പരിപോഷിപ്പിക്കും.

എന്നാൽ ഈ ആഹാരക്രമങ്ങൾ കൂടാതെ, ചില അസുഖങ്ങളും ശാരീരിക പ്രശ്നങ്ങളും ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ കാരണമാകുന്നു. സീലിയാക് ഡിസീസ്, വൻകുടൽ പുണ്ണ്, ക്രോൺസ് രോഗം പോലുള്ളവ ചെറുകുടലിൽ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.

ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയിലൂടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനാൽ, ഇരുമ്പിന്റെ ആഗിരണം കുറയുന്നതിന് ഇത് കാരണമാകുന്നു. ആമാശയത്തിൽ ആസിഡിന്റെ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകൾ പോലുള്ള മരുന്നുകളും ഇരുമ്പിന്റെ ആഗിരണത്തെ പ്രതികൂലമായാണ് സ്വാധീനിക്കുന്നത്.

ഇരുമ്പിന്റെ ആഗിരണം കുറയുന്നതിന് കാരണമാകുന്ന മറ്റൊരു കാരണം, പെപ്റ്റിക് അൾസർ, ഹെർണിയ, പൈൽസ്, ഗർഭാശയ ഫൈബ്രോയിഡുകൾ, കോളൻ പോളിപ്സ് തുടങ്ങിയ ചില രോഗങ്ങളാണ്. ഇത് അമിതമായ രക്തസ്രാവത്തിന് കാരണമാകുന്നതിനാൽ, ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു.

വിളർച്ചയ്ക്കെതിരെയുള്ള പ്രതിവിധികൾ

ഇരുമ്പിന്റെ മെച്ചപ്പെട്ട ആഗിരണത്തിനായി അയൺ സപ്ലിമെന്റ് ഗുളികകളിൽ ഭൂരിഭാഗവും വെറും വയറ്റിൽ കഴിക്കുക. ഇവ ഭക്ഷണം കഴിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപാണ് കഴിക്കേണ്ടതെന്നും ശ്രദ്ധിക്കണം.

ഈ മരുന്നുകൾക്കൊപ്പം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്, തക്കാളി സാലഡ് അല്ലെങ്കിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നതും ആഗിരണം വർധിപ്പിക്കും.

ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഈ സപ്ലിമെന്റുകൾക്കൊപ്പം കഴിക്കുക. എന്നാൽ, ചായ, കാപ്പി, പാൽ, കാൽസ്യം ഗുളികകൾ എന്നിവയൊക്കെ സപ്ലിമെന്റുകൾക്കൊപ്പം കഴിക്കരുത്.

ശർക്കര, കോഴി, മത്സ്യം, മാംസം, പഴവർഗ്ഗങ്ങൾ, ഉഴുന്ന്, നിലക്കടല, പാൽ, മുട്ട, പച്ച ഇലക്കറികൾ, ഉണക്കമുന്തിരി, മുഴുവൻ പയർവർഗങ്ങൾ, നട്ട്സുകൾ എന്നിവ ഭക്ഷണക്രമത്തിലേക്ക് ഉൾപ്പെടുത്താം.

സപ്ലിമെന്റുകളിൽ നിന്ന് മതിയായ അളവിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ കഴിയാത്ത ആളുകൾക്ക് ഇൻട്രാവണസ് ഇരുമ്പ് കഷായങ്ങൾ നൽകുന്നത് നല്ലതാണ്.

English Summary: Is iron- rich food is enough against anemia

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds