മലയാളിയ്ക്ക് ചക്കയോടുള്ള പ്രിയം പറയേണ്ടതില്ല. ചക്ക (Jackfruit) കൊണ്ട് വ്യത്യസ്ത രുചികളിൽ വിവിധ വിഭവങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ചക്ക ചോറിനൊപ്പം കൂട്ടാൻ വച്ച് മാത്രമല്ല, വറുത്തും പുഴുങ്ങിയും പലഹാരങ്ങളുണ്ടാക്കിയും, അച്ചാറും ഇലയപ്പവും തയ്യാറാക്കിയുമെല്ലാം വേറിട്ട രുചികൾ നമ്മൾ പരീക്ഷിക്കാറുണ്ട്.
സ്വാദിലെ സവിശേഷത ചക്കപ്പഴത്തിലെ ആരോഗ്യഗുണങ്ങൾക്കുമുണ്ട്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പലവിധത്തിൽ പ്രയോജനകരമാകുന്നു.
പല ജീവിതശൈലി രോഗങ്ങൾക്കും ചക്കയിലെ പോഷകഘടകങ്ങൾ സഹായിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ വാർധക്യത്തെ ചെറുക്കുമെന്നാണ് പറയുന്നത്. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിലും പച്ചചക്ക ഗുണകരമാണ്. എന്നാൽ പഴുത്ത ചക്ക കൊളസ്ട്രോൾ നിയന്ത്രിക്കുമെന്ന് പറയാൻ സാധിക്കില്ല. വൻകുടൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങളെ നീക്കം ചെയ്യുന്നതിനും ചക്ക സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുട്ടകൾ അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം
മാർച്ച്, മെയ്, ജൂൺ മാസങ്ങളാവട്ടെ ചക്കയുടെ സീസൺ കൂടിയായതിനാൽ പല പല വിഭവങ്ങളാണ് ഈ സ്വാദിഷ്ട ഫലത്തിൽ നിന്നും മലയാളിയുടെ തീൻമേശയിൽ നിരക്കുന്നത്.
എന്നാലും, ചക്കപ്പഴം കഴിച്ചതിന് ശേഷം നമ്മൾ മറ്റ് പല ഭക്ഷണ സാധനങ്ങളും കഴിക്കാറുണ്ട്. ഇങ്ങനെ ചക്കപ്പഴം കഴിച്ച ഉടൻ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലെന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ആരോഗ്യത്തെ മോശമായി ഇവ ബാധിക്കുമെന്നതിനാൽ തന്നെ ഇത്തരം ഒഴിവാക്കേണ്ട ഭക്ഷണശീലമേതെന്ന് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കാരണം ചക്ക കഴിച്ച ഉടൻ ഇവ കഴിച്ചാൽ ചർമ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് പല അസ്വസ്ഥകൾക്കും വഴിവയ്ക്കും.
ചക്ക കഴിച്ച ശേഷം ഇവ അരുത്
-
പപ്പായ (Papaya)
ചക്ക പോലെ നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്ന മറ്റൊരു പഴമാണ് പപ്പായ. ഒരുപാട് പോഷകമൂല്യങ്ങൾ നിറഞ്ഞതാണ് പപ്പായയെന്നും പലർക്കും അറിയാം. എന്നാൽ, ചക്ക കഴിച്ച ശേഷമാണ് നിങ്ങൾ പപ്പായ കഴിയ്ക്കുന്നതെങ്കിൽ അത് ഗുണമാകുന്നതിന് പകരം ദോഷകരമായി ഭവിയ്ക്കും.
-
വെറ്റില/ മുറുക്കാൻ
ചക്ക കഴിച്ച ശേഷം വെറ്റിലയോ പാനോ കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ആരോഗ്യത്തിനും വയറിനും പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. ക്കയ്ക്ക് കഴിച്ചതിന് തൊട്ടു പിന്നാലെ നിങ്ങൾ പപ്പായ കഴിച്ചാൽ ശരീരത്തിൽ വീക്കം ഉണ്ടാക്കും. മാത്രമല്ല, ചർമത്തിൽ അലർജിക്കും പപ്പായ കാരണമായേക്കാം. വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്കും പപ്പായ കാരണമാകും. അതിനാൽ തന്നെ ചക്കയുടെ കൂടെയോ ചക്കയ്ക്ക് ശേഷമോ പപ്പായ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
-
പാൽ (Milk)
ചക്ക കഴിച്ചതിന് ശേഷം ഒരിക്കലും പാൽ കുടിക്കത്. കാരണം ചക്ക കഴിച്ചതിന് ശേഷം പാൽ കുടിയ്ക്കുന്നത് വയറ്റിൽ വീക്കത്തിന് കാരണമാകും. കൂടാതെ, ത്വക്ക് ചുണങ്ങുന്ന പോലുള്ള ചർമപ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കും.
ചർമത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇങ്ങനെ കഴിയ്ക്കുന്നത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
-
വെണ്ടയ്ക്ക (Okra/ Lady Finger)
ചക്കയ്ക്കൊപ്പം വെണ്ടയ്ക്ക കഴിക്കരുതെന്നാണ് പറയുന്നത്. ചോറിനും മറ്റും ചക്ക കൊണ്ടുള്ള വിഭവം ഉൾപ്പെടുത്തുന്നുവെങ്കിൽ വെണ്ടയ്ക്ക ഒഴിവാക്കുന്നതിന് ശ്രമിക്കണം. കാരണം ഇത് ദഹന പ്രശ്നങ്ങൾക്കും മലബന്ധം പോലുള്ള അനാരോഗ്യങ്ങളിലേക്കും വഴിവയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ... പനിയ്ക്കും തലവേദനയ്ക്കും തുടങ്ങി വിവിധ രോഗങ്ങൾക്ക് ഉത്തമ മരുന്ന്