1. Health & Herbs

ഇഞ്ചി അമിതമായി ഉപയോഗിച്ചാൽ അപകടം; പാര്‍ശ്വഫലങ്ങള്‍ അറിയൂ

ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ധാരാളമടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. നമ്മുടെയെല്ലാം അടുക്കളകളില്‍ കാണുന്ന വളരെ സാധാരണമായ ഒരു ചേരുവയാണിത്. ഇഞ്ചി ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, വര്‍ഷങ്ങളായി നിരവധി രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പരമ്പരാഗത പ്രതിവിധിയാണ്. ഇഞ്ചിക്ക് ധാരാളം പോഷക ഗുണങ്ങള്‍ ഉണ്ടെങ്കിലും, ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

Meera Sandeep
Eating too much of Ginger is harmful; Know the side effects
Eating too much of Ginger is harmful; Know the side effects

ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ധാരാളമടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി.  നമ്മുടെയെല്ലാം അടുക്കളകളില്‍ കാണുന്ന വളരെ സാധാരണമായ ഒരു ചേരുവയാണിത്.  ഇഞ്ചി ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, വര്‍ഷങ്ങളായി നിരവധി രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പരമ്പരാഗത പ്രതിവിധിയാണ്. ഇഞ്ചിക്ക് ധാരാളം പോഷക ഗുണങ്ങള്‍ ഉണ്ടെങ്കിലും, ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇഞ്ചി, നമ്മളെല്ലാം സർവ്വസാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്‌തുവായതിനാൽ അതിൻറെ പാര്‍ശ്വഫലങ്ങളെ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അവ എന്തൊക്കെയെന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: ഒലിവ്: ആരോഗ്യഗുണങ്ങളും കൃഷിരീതിയും

* ഇഞ്ചിക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇഞ്ചി അമിതമായി കഴിക്കുന്നത് രക്തസ്രാവത്തിന് കാരണമായേക്കാം. ഇത് മാത്രമല്ല, ഇഞ്ചി ഗ്രാമ്പൂവിന്റെയും വെളുത്തുള്ളിയുടെയും കൂടെ ഉപയോഗിച്ചാല്‍, അത് അമിത രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

* ഇഞ്ചി കുടലിലൂടെയുള്ള ഭക്ഷണത്തിൻറെ കടന്നുപോക്കിനെ ത്വരിതപ്പെടുത്തുന്നു. എന്നാല്‍ ഇതിൻറെ അളവ് അമിതമായാല്‍ കുടലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് പലപ്പോഴും വയറിളക്കത്തിനും ക്ഷീണത്തിനുമൊക്കെ  കാരണമാകും. അതിനാല്‍ ഇഞ്ചി അമിതമായി ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചി ഇനമറിഞ്ഞുകൃഷി ചെയ്താൽ ഉല്പാദനം ലാഭകരമാക്കാം

* ഇഞ്ചി അമിതമായി കഴിക്കുന്നതിൻറെ നെഗറ്റീവ് ഫലങ്ങളിലൊന്നാണ് ഹൃദയമിടിപ്പ് കൂടുന്നതാണ്. കാഴ്ചശക്തി മങ്ങൽ, ഹൃദയമിടിപ്പ് കൂടുന്നത്, ഉറക്കമില്ലായ്മ എന്നിവ ഇഞ്ചി അമിതമായി കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മര്‍ദ്ദം ഉയരുമ്പോൾ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങള്‍

* ഇഞ്ചിയുടെ അമിതമായ ഉപയോഗം മൂലം ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചര്‍മ്മത്തില്‍ തിണര്‍പ്പ്, കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, തൊണ്ടയിലെ അസ്വസ്ഥത എന്നിവയാണ് ഇത്തരം പാര്‍ശ്വഫലങ്ങളുടെ ലക്ഷണങ്ങള്‍. അത്തരം സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

* പ്രതിദിനം 1500 മില്ലിഗ്രാം ഇഞ്ചിയേ ഒരാള്‍ കഴിക്കാന്‍ പാടുള്ളൂ. ഈ അളവിനേക്കാള്‍ കൂടുതല്‍ ഇഞ്ചി കഴിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ ഇഞ്ചി ഒഴിവാക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം നിശ്ചിത അളവിൽ മാത്രം ഇഞ്ചി കഴിക്കുക.

* ഇഞ്ചി നെഞ്ചെരിച്ചിലിന് കാരണമാകും. ആമാശയത്തില്‍ കൂടുതല്‍ ആസിഡുകളെ ഉല്‍പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ജിഞ്ചറോളുകള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമായി മാറുന്നു.

* ഇഞ്ചിയുടെ അമിത ഉപഭോഗം പ്രമേഹ രോഗികള്‍ക്ക് ദോഷകരമാകും. ഇത് തലകറക്കത്തിനും ക്ഷീണത്തിനും കാരണമായേക്കാം. അതിനാല്‍, പ്രമേഹ രോഗികള്‍ ഇഞ്ചി കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.

English Summary: Eating too much of Ginger is harmful; Know the side effects

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds