Updated on: 23 July, 2022 1:49 PM IST
Diet Errors: കലോറി കുറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന ഈ വ്യായാമം അപകടമോ!

ശരീരഭാരം കുറയ്ക്കാൻ പല തന്ത്രങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. ചിലർ ഇതിനായി വർക്കൗട്ടുകൾ നടത്തുന്നു. മറ്റ് ചിലർ ചെലവേറിയ ഡയറ്റ് പ്ലാനുകൾ പിന്തുടരുന്നു. ഫിറ്റ്നസ് (Diet for fitness) നിലനിർത്താൻ പല ശ്രമങ്ങളും പയറ്റി നോക്കുന്നവരുണ്ടെങ്കിലും, മിക്കപ്പോഴും തിരക്ക് കാരണം ജിമ്മിൽ പോകാൻ സാധിക്കാതെ വരുന്ന സാഹചര്യവുമുണ്ട്.

ഇങ്ങനെയുള്ളപ്പോൾ വീട്ടിലിരുന്ന് തടി കുറയ്ക്കാമെന്ന ഓപ്ഷനായിരിക്കും ഇവർ തെരഞ്ഞെടുക്കുന്നത്. ഇതേ തുടർന്ന്, പലരും സ്കിപ്പിങ് റോപ്പ് (Skipping Rope) പോലുള്ള വ്യായാമങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങളിലേക്ക് ഉൾപ്പെടുത്തുന്നു.

സ്‌കിപ്പിങ് റോപ്പ് (Skipping Rope) ഒരു കായിക ഇനമായാണ് കണക്കാക്കപ്പെടുന്നത്. ഇത് കുറച്ച് നന്നായി പരിശീലിച്ചാൽ ചെയ്യാൻ വളരെ എളുപ്പമാണ്. ഇത് പൊണ്ണത്തടി, ഉയർന്ന രക്ത സമ്മർദം, പ്രമേഹം, പോലുള്ള ഗുരുതര രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് പറയുന്നത്. കാരണം, കയർ ഉപയോഗിച്ച് ഇങ്ങനെ ചാടുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനാകും.
വ്യായാമം എന്നാൽ അത് ശാരീരികമായി മാത്രമല്ല, മാനസിക പ്രശ്നങ്ങളെ അകറ്റി നിർത്താനും ഉത്തമമാണ്. എങ്കിലും നിങ്ങൾ മനസിലാക്കേണ്ടത് എന്തെന്നാൽ, സ്‌കിപ്പിങ് റോപ്പ് പോലുള്ള വ്യായാമം ചെയ്യുന്നതിന് മുമ്പ്, അത് ചെയ്യാനുള്ള അവസ്ഥയിലാണോ നിങ്ങളുടെ ശരീരം എന്നതാണ്.

സ്കിപ്പിങ് റോപ്പിന്റെ ദോഷവശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സ്കിപ്പിങ് റോപ്പിന്റെ ദോഷങ്ങൾ (Disadvantages of Skipping Rope)

ഹൃദ്രോഗികൾ (Heart patients): ഹൃദ്രോഗമുള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവർ ചെയ്യുന്ന ചില നിസ്സാര തെറ്റുകളും വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദ്രോഗിയാണെങ്കിലും കയർ ഉപയോഗിച്ചുള്ള സ്കിപ്പിങ് പോലുള്ള പല വ്യായാമങ്ങളും ചെയ്യുന്നത് ഉചിതമാണോ എന്ന് ചിന്തിച്ച് ചെയ്യണം.
ഏതെങ്കിലും തരത്തിലുള്ള ശാരീരിക ദിനചര്യകൾ പിന്തുടരുന്നതിന് മുമ്പ് ഹൃദ്രോഗികൾ ഒരു വിദഗ്ധനെയോ ഡോക്ടറെയോ സമീപിക്കേണ്ടതാണ്. ഇതനുസരിച്ച് ഈ വ്യായാമം പിന്തുടരാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രായമേറിയവരിൽ കൊളസ്‌ട്രോള്‍ വരാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ

ശസ്‌ത്രക്രിയ ചെയ്ത രോഗികൾ (surgery patients): കുറച്ചുകാലം മുമ്പ്‌ ശസ്‌ത്രക്രിയ ചെയ്‌തവരും സ്‌കിപ്പിങ് റോപ്പ്‌ പോലുള്ള വ്യായാമങ്ങൾ ഒഴിവാക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷവും ശരീരം പൂർണമായി സുഖപ്പെട്ടില്ലെങ്കിൽ, റോപ്പ് ഉപയോഗിച്ച് ചാടരുത്. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് വലിയ ദോഷങ്ങൾ ഉണ്ടാക്കും. നിങ്ങൾക്ക് വേണമെങ്കിൽ, ഡോക്ടറുടെ ഉപദേശപ്രകാരം അമിതമായി ശരീരത്തിന് ബാധിക്കാത്ത വ്യായാമങ്ങൾ പതിവായി ചെയ്യാം.

അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ (Those who have bone related problems): എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർ സ്‌കിപ്പിങ് റോപ്പ് പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യരുത്. കാരണം നിങ്ങൾ ചെയ്യുന്ന ഈ തെറ്റ് എല്ലുകളിലെ വേദന വർധിപ്പിക്കുന്നതിന് ഇടയാക്കും. ശരീരഭാരം കാരണം അസ്ഥികളിൽ വേദനയുണ്ടെങ്കിൽ അത് കുറയ്ക്കാൻ, അസ്ഥികളിൽ അധിക സമ്മർദം ചെലുത്താത്ത വ്യായാമങ്ങൾ തെരഞ്ഞെടുക്കാം.

English Summary: Diet mistakes: This Exercise Is Dangerous To These People!
Published on: 23 July 2022, 01:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now