1. Environment and Lifestyle

Weight Loss Tips: ശരിയായി നടക്കണം, പക്ഷേ എത്ര മണിക്കൂർ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രീരഭാരം കുറയ്ക്കാൻ എത്ര സമയം നടക്കണം? നടത്തത്തിന്റെ ശരിയായ വഴിയും സമയവും അറിയുക. എങ്കിൽ മാത്രമേ നിങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ.

Anju M U
Weight Loss Tips
Weight Loss Tips: Do You Know How To Walk Properly?

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിലെ നിയന്ത്രണം മാത്രം മതിയാവില്ലെന്ന് മിക്കവർക്കും അറിയാം. ശരിയായ വ്യായാമവും ശരീരത്തിന് ലഭിച്ചാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം തെരഞ്ഞെടുക്കേണ്ടത് നടത്തം തന്നെയാണ്. എന്നാലും, രാവിലെയാണോ വൈകുന്നേരമാണോ ഏറ്റവും അനുയോജ്യമെന്ന് ചോദിച്ചാൽ ചിലപ്പോൾ കുഴയും. ഏതു സമയത്തു നടന്നാലും അത് ശരീരത്തിനു ഗുണം മാത്രമേ നല്‍കൂ എന്നും വാദങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പ്രായമേറിയവരിൽ കൊളസ്‌ട്രോള്‍ വരാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ

എന്നാൽ എപ്പോഴാണ് നടക്കേണ്ടതെന്നും എത്ര നേരം നടക്കണമെന്നും എങ്ങനെ നടക്കണമെന്നും കൃത്യമായ ബോധത്തോടെ വേണം ഇത് ആരംഭിക്കേണ്ടത്. കാരണം,
നടത്തം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതോടൊപ്പം ശരീരഭാരം ഒരു പരിധി വരെ കുറയ്ക്കാനും ഫലപ്രദമാണ്. ശരിയായ നടത്തമാണെങ്കിൽ ഏകദേശം 500 കലോറി പോലും കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇത് ചെയ്യൂ

അതിനാൽ തന്നെ ഏത് രീതിയിലാണ് നടക്കേണ്ടതെന്ന് ഇനിയും അറിയാത്തവർക്ക് ചുവടെ പങ്കുവക്കുന്ന കാര്യങ്ങൾ ഉപകാരപ്രദമാകും.

നടത്തം വേഗമാക്കാം (Walk Speed)

ശരീരഭാരം കുറയ്ക്കുക എന്നതാണ് നിങ്ങളുടെ പ്രഥമലക്ഷ്യമെങ്കിൽ അതിന് നല്ല വേഗത്തിൽ നടക്കണം. പതുക്കെ നടക്കുന്നത് ഒഴിവാക്കുക. അതായത്, വളരെ പതുക്കെ നടന്നു തുടങ്ങി ക്രമാതീതമായി വേഗത കൂട്ടുകയാണ് വേണ്ടത്. സ്പീഡ് വാക്കിങ് (Speed Walking) കൃത്യമായി ചെയ്താൽ വയറിലെ കൊഴുപ്പും കുറയ്ക്കാം.

ഇടവിട്ട് നടക്കേണ്ട (Do Not Take Intervals In-between Walking )

നടക്കുമ്പോൾ ഇടയ്ക്കിടെ ഇടവേള എടുക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. കുറഞ്ഞത് 15 മിനിറ്റെങ്കിലും നിർത്താതെയുള്ള നടത്തം ആണ് ആവശ്യം.മൊത്തത്തിൽ, നിങ്ങൾ 25 മിനിറ്റ് സ്പീഡ് നടത്തം നടത്തണം. അതിന്റെ ഫലം നിങ്ങളുടെ ഭാരത്തിൽ കാണാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള 5 പച്ചക്കറികൾ അടുക്കളയിലുണ്ട്; ശീലമാക്കാം

ഹൃദയാരോഗ്യക്ഷമത കൈവരിക്കാനും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പു കളയാനും ദിവസവും 25 അല്ലെങ്കിൽ 30 മിനിറ്റ് നടക്കുന്നത് ഉത്തമമാണ്. എല്ലുകളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ഇതിന് പുറമെ, മസിലുകളുടെ കായികക്ഷമതാ ശേഷി വളര്‍ത്താനും ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടന്നാൽ സാധിക്കും.

എപ്പോൾ നടക്കണം? (When To Walk?)

ശരീരത്തിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നതിന് ഒപ്പം തന്നെ, ശരീരഭാരം കുറയ്ക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിന് ഉചിതമായ സമയം രാവിലെയുള്ള നടത്തമാണെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ഇത് കൊളസ്‌ട്രോള്‍ അളവ് വര്‍ധിപ്പിക്കുന്നതിനും ഹൃദയത്തിന് ആരോഗ്യം നൽകുന്നതിനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം

English Summary: Weight Loss Tips: Do You Know How To Walk Properly For Exercise And How Many Hours Is Apt, Just Read These

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds