Updated on: 21 March, 2022 4:03 PM IST
ഈ 5 ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം

കൃത്യമായ ഭക്ഷണരീതിയും ചിട്ടയും വ്യായാമവും ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. എന്നാൽ തിരക്കുകൾ കാരണമോ മറ്റോ ജിമ്മിൽ പോകാനാവാത്തവർക്ക് ശരീരഭാരം അനായാസം കുറയ്ക്കാൻ പോംവഴികളുണ്ട്. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിലും ഉറക്കത്തിലും ചിട്ടകളിലുമാണ് ശ്രദ്ധ നൽകേണ്ടത്. ഇത്തരത്തിൽ പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്നാണ് ചുവടെ വിവരിക്കുന്നത്.

  • ബ്ലാക്ക് കോഫി (Black Coffee)

ബ്ലാക്ക് കോഫി ശരീരത്തിലെ കലോറി കുറയ്ക്കുന്നതിന് സഹായിക്കും. അതായത്, പഞ്ചസാര ഇല്ലാതെ ബ്ലാക്ക് കോഫി കുടിയ്ക്കുന്നത് ശീലമാക്കിയാൽ ആഴ്ചയിൽ 500 കലോറി വരെ എരിച്ച് കളയാൻ സാധിക്കും. കൂടാതെ, ബ്ലാക്ക് കോഫിയിലെ കലോറിയുടെ 60 ശതമാനം പഞ്ചസാരയിൽ നിന്നുമാണ് ഉള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടയാണോ പനീറാണോ? വണ്ണം കുറയ്ക്കേണ്ടവർക്ക് നല്ലത്!

പഞ്ചസാര നിർബന്ധമുള്ളവർക്ക് ശരീരഭാരം കുറയ്ക്കാനായി ബ്ലാക്ക് കോഫിയിൽ കുറച്ച് തുള്ളി തേൻ ചേർത്താൽ മതിയാകും.

  • ഭക്ഷണത്തിൽ ശ്രദ്ധിക്കുക (Take Care Of Foods)

ആരോഗ്യകരമായ ഭക്ഷണമാണ് നിങ്ങളുടെ തീൻമേശയിലേക്ക് തെരഞ്ഞെടുക്കേണ്ടത്. വൈകുന്നേരങ്ങളിൽ വിശപ്പ് കൂടുതലായി അനുഭവപ്പെട്ടേക്കാം. എന്നാലും ഈ സമയം ഫാസ്റ്റ് ഫുഡ്ഡുകളേയും ജങ്ക് ഫുഡ്ഡുകളേയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളെയും ആശ്രയിക്കരുത്. പകരം വിശപ്പ് ശമിപ്പിക്കുന്നതിനായി സീസണൽ പഴങ്ങളും ഗ്രീൻ ടീ, ബദാം, കശുവണ്ടി, നിലക്കടല പോലുള്ളവയും കഴിക്കുന്നത് ശീലമാക്കുക. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിന് പല പോഷണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ ICE CREAM കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം

അതേ സമയം, ഈ സമയം നിങ്ങൾ ജങ്ക് ഫുഡ്ഡുകളെയാണ് കൂടുതൽ ആശ്രയിക്കുന്നതെങ്കിൽ ശരീരഭാരം വീണ്ടും കൂടുകയായിരിക്കും ചെയ്യുക. മാത്രമല്ല, പലവിധ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനും ഇത് വഴിയൊരുക്കും.

  • വെള്ളം (Water)

വെള്ളം കുടിക്കുന്നതും ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കും. അതായത്, ദിവസവും ആറ് മുതൽ എട്ട് ഗ്ലാസ് വെള്ളം വരെ കുടിക്കുന്നതിലൂടെ പല വിധത്തിൽ പ്രയോജനം ലഭിക്കുന്നു. എന്നാൽ അമിതമായി വെള്ളം കുടിക്കരുത്. കാരണം ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും. എന്നാൽ, ശരീരത്തിലെ ജലാംശം നിലനിർത്താൻ ആവശ്യമായ വെള്ളം നിങ്ങൾ കുടിക്കുന്നതായി ഉറപ്പുവരുത്തുക. കാരണം, ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളുന്നതിനും, ശരീരത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്നതിനും വെള്ളം കുടിക്കുന്നത് സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഈ ആഹാരങ്ങൾ ഒഴിവാക്കുക; ഡയറ്റിങ്ങിലെ അബദ്ധങ്ങൾ അറിയുക

  • നന്നായി ഉറങ്ങാം (Good Sleep)

കൃത്യമായ ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതായത് ഒരു വ്യക്തി കൃത്യമായി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ശാരീരിക പ്രവർത്തനങ്ങളിൽ കൃത്യത നൽകുന്നതിനൊപ്പം ഹോർമോണുകളുടെ പ്രവർത്തനത്തെയും നിയന്ത്രിക്കും. ശരിയായി ഉറങ്ങിയില്ലെങ്കിൽ അത്
ഭക്ഷണത്തോടുള്ള ആസക്തിക്ക് വഴിയൊരുക്കുന്നു. അമിതമായി ഇങ്ങനെ ഭക്ഷണം കഴിച്ചാൽ ശരീരഭാരം വർധിക്കും.

  • പ്രിസർവേറ്റീവുകളില്ലാതെ ഭക്ഷണങ്ങൾ (Foods Without Preservatives)

പഞ്ചസാരയും കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിവതും ഉപേക്ഷിക്കുക. അതായത് ദീർഘനാളത്തേക്ക് വേണ്ടി സൂക്ഷിക്കുന്ന ഭക്ഷണങ്ങളും, ടിന്നിലടച്ച ആഹാരങ്ങളും ശരീരഭാരം കുറയ്ക്കുകയില്ല.

ബന്ധപ്പെട്ട വാർത്തകൾ: പാല്‍ അമിതമായി കുടിച്ചാൽ ഹാനികരം

ഇവക്ക് കലോറി കുറവാണെന്ന് ചിന്തിച്ചായിരിക്കും നിങ്ങൾ തെരഞ്ഞെടുക്കുക. എന്നാൽ ശരീരഭാരം വർധിക്കുന്നതിനാണ് ഇത് കാരണമാകുന്നത്.

English Summary: Diet Tips; Follow These Routines For Loosing Body Weight
Published on: 21 March 2022, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now