Updated on: 28 October, 2020 7:55 PM IST
കുളിക്കാനും തുണി കഴുകുന്നതിനും അല്ലാതെ സോപ്പിന് വേറെയും പല ഉപയോഗങ്ങളുണ്ട്

ദൈനംദിന ജീവിതത്തില്‍ നിങ്ങളെ  ക്ലീനിംഗിനു സഹായിക്കുന്നു എന്നതിന് പുറമെ സോപ്പിന്  ഉപയോഗപ്രദമായ മറ്റ് ചില സവിശേഷതകളുണ്ട്. കുളിക്കാനും തുണി കഴുകുന്നതിനും അല്ലാതെ സോപ്പിന് വേറെയും പല ഉപയോഗങ്ങളുണ്ട്. എന്തൊക്കെയാണ് അവയെന്ന് നോക്കാം:

കാന്തവും സോപ്പും

സോപ്പ് ഉപയോഗിക്കുമ്പോള്‍, അത് കയ്യിൽ നിന്ന് വഴുതിവീഴുക സാധാരണയാണ്.  എന്നാല്‍ അതിനായി  നമുക്ക് ഒരു കാന്തം ഉപയോഗിക്കാവുന്നതാണ്.  ടാപ്പ് പോലുള്ള ഏതെങ്കിലും ഇരുമ്പ് പ്രതലത്തില്‍ സോപ്പ് ഒരു കാന്തം ഉപയോഗിച്ച് ഘടിപ്പിക്കാം. ഇത് സോപ്പ് നിലത്ത് വീഴാതിരിക്കാന്‍ സഹായിക്കും.  കുപ്പിയുടെ അടപ്പ് എടുത്ത് സോപ്പില്‍ ഒരു തുള ഉണ്ടാക്കുക. അതിലേക്ക് ഈ കാന്തം ഉറപ്പിച്ച് വെക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക്  സോപ്പിൻറെ ബാര്‍ ടാപ്പിൽ ഒട്ടിക്കാന്‍ കഴിയും.

വാതിലിലുണ്ടാകുന്ന ശബ്ദം

വാതിലുകൾ ശബ്ദമുണ്ടാക്കുന്നുവെങ്കിൽ, ഒരു ബാര്‍ സോപ്പ് ഉപയോഗിച്ച് അതിൻറെ വിജാഗിരി തടവുക. വാതില്‍ തുറന്ന് അടയ്ക്കുക,  ഇതിലൂടെ വാതിലിലുണ്ടാകുന്ന ശബ്ദത്തെ ഇല്ലാതാക്കാം.

Mirror, glass, എന്നിവ ക്ലീന്‍ ചെയ്യാന്‍

Mirror, glass, എന്നിവ ക്ലീന്‍ ചെയ്യുന്നതിന് വേണ്ടി നമുക്ക് സോപ്പ് ഉപയോഗിക്കാവുന്നതാണ്. സോപ്പിന്റെ ബാര്‍ എടുത്ത് ഗ്ലാസില്‍ ശ്രദ്ധാപൂര്‍വ്വം തടവുക. മെല്ലെ തടവിയാൽ മതി. ശേഷം ഒരു മൃദുവായ കോട്ടണ്‍ അല്ലെങ്കില്‍ മൈക്രോ ഫൈബര്‍ തുണി എടുത്ത് കണ്ണാടി വീണ്ടും തുടയ്ക്കുക. കണ്ണാടി തിളങ്ങുന്നതു കാണാം.

ക്ലോസറ്റിലെ ദുര്‍ഗന്ധം അകറ്റാൻ

നിങ്ങളുടെ ക്ലോസറ്റില്‍ ഒരു ബാര്‍ സോപ്പ് ഇടുക, അതുവഴി ക്ലോസറ്റിൻറെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാവുന്നതാണ്.

ചെടികളെ സംരക്ഷിക്കുന്നതിന്

ചെടികളിൽ കാണുന്ന സാധാരണ കീടങ്ങളെ കൊല്ലാൻ സോപ്പ് സഹായിക്കുന്നു. രീതി വളരെ ലളിതമാണ്.  ഇതിനായി natural oil കൊണ്ട് നിര്‍മ്മിച്ച ഒരു സോപ്പ് ഉപയോഗിക്കുക. അതിനാല്‍ അത് നിങ്ങളുടെ സസ്യങ്ങളെ ദോഷകരമായി ബാധിക്കുകയില്ല.  Liquid soap ആണെങ്കിലും മതി.  അല്ലെങ്കില്‍ സോപ്പ് ബാര്‍ വെള്ളത്തില്‍ ലയിപ്പിക്കാം. അതിന് വേണ്ടി 1 ഗാലണ്‍ വെള്ളം, 1 ടീസ്പൂണ്‍ ലിക്വിഡ് സോപ്പ്, 1 ടീസ്പൂണ്‍ സസ്യ എണ്ണ (ഓപ്ഷണല്‍) ഇത് എല്ലാം കൂടി കലര്‍ത്തിയ മിശ്രിതം നിങ്ങളുടെ ചെടികളില്‍ തളിക്കുക.

വസ്ത്രങ്ങളുടെ പഴകിയ ഗന്ധം അകറ്റാൻ

വസ്ത്രങ്ങളിലുണ്ടാവുന്ന പഴകിയ ഗന്ധം പലപ്പോഴും നിങ്ങളെ മടുപ്പിക്കാറുണ്ട്. ഒരു കഷ്ണം സോപ്പ് ടിഷ്യൂപേപ്പറില്‍ പൊതിഞ്ഞ് അത് വസ്ത്രങ്ങൾക്കിടയിൽ വെച്ചാൽ വസ്ത്രങ്ങളുടെ പഴകിയ ഗന്ധം ഇല്ലാതാവുകയും വസ്ത്രങ്ങള്‍ക്ക് നല്ല സുഗന്ധം ലഭിക്കുകയും ചെയ്യും. ഇത് എത്ര പഴകിയ ദുര്‍ഗന്ധത്തേയും ഇല്ലാതാക്കും

Zip ശരിയാക്കുന്നതിന്

Zip ശരിയാക്കുന്നതിന് പലപ്പോഴും പലര്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ സോപ്പ് കൊണ്ട്  ഈ പ്രശ്നം പരിഹരിക്കാം.  അതിന് വേണ്ടി ഒരു കുഞ്ഞ് സോപ്പ് കഷ്ണം എടുത്ത് zip ല്‍ നല്ലതുപോലെ ഉരസുക. ഇത് zip  സ്മൂത്ത് ആവുന്നതിന് സഹായിക്കുന്നു.

അനുയോജ്യമായ വാർത്തകൾ വീട്ടുമുറ്റത്തെ പല്ലുവേദനച്ചെടി

#krishijagran #tips #differentuses #soaps #notonly #forcleaning  

English Summary: Different uses of soap other than cleaning/kjmnoct/2820
Published on: 28 October 2020, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now