1. Health & Herbs

വീട്ടുമുറ്റത്തെ പല്ലുവേദനച്ചെടി

ഒട്ടനവധി ഔഷധ ഗുണകളാൽ സമ്പന്നമായ പൂക്കളുടെ കലവറയാണ് നമ്മുടെ കേരളമണ്ണ്. നിരവധി ഔഷധമൂല്യമുള്ള പൂക്കൾ നമുക്ക് ചുറ്റും ഉണ്ടായിട്ടും അവ ഏതൊക്കെയാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ നമ്മളിൽ പലർക്കും ഉണ്ട്.

Priyanka Menon
Akkikaruka

ഒട്ടനവധി ഔഷധ ഗുണകളാൽ  സമ്പന്നമായ  പൂക്കളുടെ കലവറയാണ് നമ്മുടെ കേരളമണ്ണ്.  നിരവധി ഔഷധമൂല്യമുള്ള പൂക്കൾ നമുക്ക് ചുറ്റും ഉണ്ടായിട്ടും അവ ഏതൊക്കെയാണ്‌ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ നമ്മളിൽ പലർക്കും ഉണ്ട്. നമ്മുടെ പാടശേഖരകളിലും  വയൽ വരമ്പുകളിലും വഴിയോരങ്ങളിലും നിത്യേന നാം ദർശിക്കുന്ന പല പൂക്കളും നമ്മളെ വിസ്മയത്തക്ക മൂല്യം ഉള്ളവയാണ്. അത്തരത്തിൽ ഗ്രാമീണ സംസ്‌കൃതിയുടെ അടയാളം ആണ് കമ്മൽ പൂവ് അഥവാ  അക്കിക്കറുക. അക്കിക്കറുക പല നാമങ്ങളിൽ അറിയപ്പെടുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ. പല്ലുവേദന ചെടി, തരിപ്പ് ചെടി, എരുപച്ച, എരുവള്ളി, കുപ്പമഞ്ഞൾ, മൂക്കുത്തി ചെടി, കടുപർണ്ണി, അക്രാവ് അങ്ങനെ അനേകം പേരുകളിൽ  ഈ ചെടി അറിയപ്പെടുന്നു.

Akar Kara
Akar Kara

കേരളത്തിൽ ഒടുനീളം അക്കിക്കറുക കാണാമെങ്കിലും നമ്മുടെ നാട്ടുകാരി അല്ല  ഈ സുന്ദരി. മെഡിറ്റനേറിയൻ നാടുകളിൽ നിന്നാണ്  ഈ സസ്യം നമ്മുടെ നാടുകളിൽ എത്തിയത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടെനീളം ഈ സസ്യത്തെ കാണാമെങ്കിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വടക്കേ ഇന്ത്യയിൽ 'അകർ കര' എന്നാണ് ഇത് അറിയപ്പെടുന്നത്.ഒന്നിൽ കൂടുതൽ വകഭേദം ഉണ്ട് ഈ സസ്യത്തിന്.  മൊട്ടുകൾ പോലെ തോന്നിക്കുന്ന മഞ്ഞ നിറത്തിൽ ഉള്ള  പൂക്കൾ ആണ് ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത.  ഈ പൂവ് ചവച്ചു അരച്ചു കഴിച്ചാൽ നമ്മുക്ക് വായയിൽ ഒരു തരം തരിപ്പ് അനുഭവപ്പെടും എന്നുമാത്രം അല്ല ചെറിയരീതിയിൽ എരിവും അനുഭവപ്പെടും .ഈ കാരണം കൊണ്ടാണ് ഇതിനെ തരിപ്പുച്ചെടി എന്ന് വിശേഷിപ്പിക്കുന്നത്. പൂവിന് കമ്മലിനോടും, മൂക്കുത്തിയോടും രൂപസാദ്യശ്യം ഉള്ളതുകൊണ്ട് കമൽച്ചെടിയെന്നും മൂക്കുത്തിച്ചെടിയെന്നും പ്രാദേശിക നാമങ്ങൾ ഉണ്ട്.  സംസ്‌കൃതത്തിൽ ദന്തുരി, പശുമോഹിക, ഹരിതമഞ്ജരി, കട്വവി  എന്നീ പേരുകളിൽ അറിയപ്പെടുന്നതും ഈ സസ്യം തന്നെ. സാധാരണ നമ്മുടെ നാട്ടിൻപുറങ്ങളിൽ പല്ലു വേദനയ്ക്ക് ഒരു ഉത്തമ പരിഹാരമാർഗം ആയി  ഈ സസ്യം ഉപയോഗിച്ചു വരുന്നുന്നത്.

അക്കിക്കറുക
അക്കിക്കറുക

ഇതിന്റെ ശാസ്ത്രീയ നാമം 'അക്മെല്ല ഒലറേസിയ' ആണ്. ഈ ചെടിയിൽ നിന്ന് വേർതിരിക്കുന്ന ഫാറ്റി ആസിഡ് അമൈഡ് ആണ് "സ്‌പിലാന്തോൾ". ഈ സസ്യം കഴിക്കുമ്പോൾ അനുഭവപ്പെടുന്ന മരവിപ്പിന് കാരണം ചെടിയുടെ  ഈ സവിശേഷ ഘടകമാണ്. സ്‌പിലാന്തസ് എന്നും, ഇലക്ട്രിക്ക്  ഡെയ്സി എന്നും, ബുസ് ബട്ടൺ എന്നുമൊക്കെ അന്യനാടുകളിൽ ഈ പുഷ്പം അറിയപ്പെടുന്നു.  ഈ ചെടിയുടെ വേരിന്റെ ചൂർണം വേദനയുള്ള പല്ലിന്റെ താഴെ വച്ചാൽ പല്ലു വേദന പെട്ടെന്ന് മാറി  കിട്ടും.  അക്കിക്കറുകയുടെ പൂവും ഇലയും വെറുതെ വായയിൽ ഇട്ടു ചവച്ചു അരച്ചാലും, ഇതെല്ലം സന്മൂലം വെള്ളത്തിൽ ഇട്ടു കവിൾ കൊള്ളുന്നതും  വായ്‌നാറ്റം കുറയ്ക്കുന്നതിന് ഉത്തമമാണ്. ദന്തചൂർണമായും ഇത് ഉപയോഗിക്കുന്നുണ്ട്. വായയിൽ ഉണ്ടാവുന്ന മുറിവുകൾ ഇല്ലാതാക്കുവാനും , ദഹനസംബന്ധമായി ഉണ്ടാവുന്ന നെഞ്ചിരിച്ചൽ, വായ്പ്പുണ്ണ്  തുടങ്ങിയ രോഗങ്ങൾക്കും ഇത് ഒരു പ്രതിവിധി ആണ്. അക്കിക്കറുക അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറിക്കിട്ടും.

അക്കിക്കറുക
അക്കിക്കറുക

അക്കിക്കറുകയുടെ സ്വരസം നാലുതുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താൽ തലവേദന, കൊടിഞ്ഞി (migraine) മാറിക്കിട്ടും. നമ്മുടെ ഏതെങ്കിലും ശരീരഭാഗത്തു മുറിവ് ഉണ്ടായാൽ ഇതിന്റെ ഇല അരച്ച് ഒഴിച്ചാൽ പെട്ടെന്ന് മുറിവ് ഭേദമാകും. ഈ ചെടിയുടെ സ്‌പിലാന്തോൾ (C14 H23 NO) എന്ന ഘടകം ശരീരവീക്കം കുറക്കുവാനും കോശ പുനരുജ്ജീവനത്തിനും ഏറെ നല്ലതാണ്. അതുമാത്രമല്ല ശ്വേത രക്താണുകളുടെ എണ്ണം വർധിപ്പിച്ചു ഇവ നമുക്ക് രോഗപ്രതിരോധശേഷി നല്കുകയും ചെയ്യുന്നു.  അക്കിക്കറുകക്ക്  അണുനാശക ശക്തി കൂടുതൽ ആയതിനാൽ ഇത് കുഴിനഖം മാറാൻ നല്ലതാണ്.  ഉദ്ധാരണശേഷി കുറവുള്ളവർക്ക് അക്കിക്കറുകയുടെ പൂവ് അരച്ച് പാലിൽ വേവിച്ചു 21 ദിവസം സേവിക്കുന്നത് വളരെ ഉത്തമമാണ് .പൂവിനു പകരം  വേരും ഉപയോഗിക്കാവുന്നതാണ്. വേരിന്റെ ചൂർണം 500 മില്ലി എന്ന അളവിൽ എടുത്ത് പാലിൽ ചേർത്ത് കഴിക്കുന്നതാണ് നല്ലത്.  അക്കിക്കറുകയുടെ വേര് കഷായം വച്ച് കഴിച്ചാൽ പേശിവേദന മാറിക്കിട്ടും. അക്കിക്കറുകയുടെ വേരിന്റെ ചൂർണം തേൻ ചേർത്ത് സേവിച്ചാൽ എത്ര പഴയ ഇക്കിളും അത് പോലെ തന്നെ അപസ്മാരവും മാറിക്കിട്ടും. നെഞ്ചു വേദന, ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് ഇതിന്റെ പൂവും നീർമരുതിന്റെ തൊലിയും ചേർത്തിട്ടുള്ള കഷായം കഴിക്കുന്നത് ഏറെ ഫലപ്രദമായ മാർഗ്ഗമാണ്. മുതിർന്നവരിലെ അപസ്മാരം മാറാൻ അക്കിക്കറുക പൊടിച്ചു തക്കാളി നീരിൽ ചേർത്ത് ലേഹ്യം ആക്കി 5 ഗ്രാം വീതം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഗുണകരമാണ്. അക്കിക്കറുകയുടെ വേരിന്റെ പൊടി അല്ലെങ്കിൽ പൂവ് ചതച്ചു  വെള്ളത്തിൽ ചേർത്തു തൊണ്ടയിൽ കൊണ്ടാൽ തൊണ്ടവേദന മാറിക്കിട്ടും. ടോണ്സിലൈറ്റിസിനും ഇത് നല്ലതാണ്. ധാതുക്ഷയം മൂലമുള്ള ക്ഷീണം അകറ്റാൻ അക്കിക്കറുകയുടെ ചൂർണം, ശതാവരി, നിലപ്പനകിഴങ്ങു എന്നിവ നിത്യവും രണ്ടു നേരം പശുവിൻ പാലിൽ കലർത്തി കഴിക്കുന്നത് നല്ലതാണ്. ഇത്രെയും ഔഷധഗുണങ്ങളാൽ സമ്പന്നമായ അക്കിക്കറുക പാഴ്ചെടിയായി അകറ്റിനിർത്തേണ്ടതല്ല.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാട്ടിൻപുറത്തെ അത്ഭുതസസ്യം

English Summary: Acmella oleracea

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds