Updated on: 24 August, 2022 11:07 AM IST
Disinfecting the refrigerator is important; How to clean it easily?

അടുക്കളയും വീട്ടിലെ മറ്റ് സ്ഥലങ്ങളും പോലെ തന്നെ ഫ്രിഡ്‌ജും വൃത്തിയായി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് അവ കേടുവന്നു പോകാനും അതിൽ അണുക്കൾ വളരാനും പിന്നീട് അവ പെറ്റുപെരുകാനുമുള്ള സാഹചര്യമുണ്ടാകുന്നു. ഇതുമൂലം ഭക്ഷ്യ വിഷബാധയുണ്ടാകാനും സാധ്യതയേറെയാണ്. അതിനാൽ ഫ്രിഡ്‌ജ്‌ വൃത്തിയാക്കുകയും ദുർഗന്ധം അകറ്റി ഭക്ഷണം ഫ്രഷ് ആയി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരത്തിൽ ഫ്രിഡ്‌ജ്‌ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണസാധനങ്ങൾ

- വൃത്തിയാക്കാൻ തുടങ്ങുന്നതിനു മുമ്പ് റഫ്രിജറേറ്റർ ഓഫ് ചെയ്യുക 

- മോശമായിപ്പോയ ഭക്ഷണസാധനങ്ങളടക്കം ഫ്രിഡ്‌ജിൽ നിന്ന് എല്ലാ സാധനങ്ങളും നീക്കം ചെയ്യുക.

- ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനായി ഡിഷ് വാഷ് ജെൽ, വെള്ളം, സ്പോഞ്ച്, കോട്ടൺ തുണി, വിനാഗിരി,  നാരങ്ങ,  മൃദുവായ നാരുകളുള്ള ബ്രഷ്,  ബേക്കിംഗ് സോഡ എന്നി സാധനങ്ങൾ തയ്യാറാക്കി വയ്ക്കുക

-  ട്രേ, വെജിറ്റബിൾ ബാസ്കറ്റ് എന്നിവ കഴുകുക:  ഫ്രിഡ്ജിന്റെ ഷെൽഫുകളും ട്രേകളും നീക്കം ചെയ്യാൻ കഴിയുമെങ്കിൽ, അവ ആദ്യം കഴുകുക. കറപിടിച്ച ട്രേകൾ ചൂടുള്ള സോപ്പ് ലായനിയിൽ മുക്കി വയ്ക്കുക. ഡിഷ് വാഷ് ജെൽ ഉപയോഗിച്ച് കുതിർത്ത് കഴുകുക.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളും പഴങ്ങളും കേടാകാതെ എങ്ങനെ സൂക്ഷിക്കാം?

-  ഫ്രിഡ്ജിന്റെ അകവും പുറവും വൃത്തിയാക്കുക: ഫ്രിഡ്ജിന്റെ അകത്തെ ഭാഗം വൃത്തിയാക്കാൻ, ഒരു ടീസ്പൂൺ ഡിഷ്‌വാഷ് ലിക്വിഡ് ഒരു പാത്രം വെള്ളത്തിൽ കലർത്തി ലായനി ഉണ്ടാക്കുക. ഈ ലായനിയിൽ വൃത്തിയുള്ള ഒരു സ്പോഞ്ച് നനച്ച് നിങ്ങളുടെ ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കുക. ഇത് ചെയ്തുകഴിഞ്ഞാൽ, ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് അവശിഷ്ടങ്ങൾ തുടയ്ക്കുക. ഈർപ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കുക. ഉരച്ച് വൃത്തിയാക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ഫ്രിഡ്ജിൽ പോറലുകൾ വീഴ്ത്താം.

-  ഡോർ ഹാൻഡിലുകൾ വൃത്തിയാക്കുക: ½ ടീസ്പൂൺ ഡിഷ്‌ വാഷ് ലിക്വിഡ് ½ ടീസ്പൂൺ വിനാഗിരി എന്നിവ ഒരു പാത്രം ചൂടുവെള്ളത്തിൽ കലർത്തി യോജിപ്പിക്കുക. ഇത് നല്ലൊരു ഫ്രിഡ്ജ് ക്ലീനർ ആണ്. ഈ ലായനിയിൽ ഒരു സ്പോഞ്ച് നനച്ച് ഫ്രിഡ്ജ് നന്നായി തുടച്ച് വൃത്തിയാക്കുക. അവശിഷ്ട ഈർപ്പം നീക്കം ചെയ്യാൻ കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ:24 മണിക്കൂറിനുള്ളിൽ കഴിച്ചില്ലെങ്കിൽ അപകടമാകുന്ന ഭക്ഷണസാധനങ്ങൾ

- ഗാസ്കറ്റ് വൃത്തിയാക്കുക: ഒരു പാത്രത്തിൽ 1 കപ്പ് വീതം വിനാഗിരിയും വെള്ളവും കലർത്തുക. ഈ ലായനിയിൽ വൃത്തിയുള്ള തുണി മുക്കി ഗാസ്കറ്റ് തുടയ്ക്കുക. വൃത്തിയുള്ള തൂവാല കൊണ്ട് തുടച്ച് ഉണക്കുക. അതിനുശേഷം, മൃദുവായ ബ്രഷ് ബ്രഷ്‌ ഉപയോഗിച്ച് കുറച്ച് തുള്ളി നാരങ്ങ അവശ്യ എണ്ണ ഗാസ്കറ്റിൽ പുരട്ടുക. ഇത് ഗാസ്കറ്റ് റബ്ബറിനെ മൃദുലമായി നിലനിർത്തും.

- കടുത്ത കറകൾ നീക്കാം: ഏതെങ്കിലും കടുത്ത കറകളും പാടുകളും നീക്കം ചെയ്യുവാനായി, രണ്ട് ടേബിൾ സ്പൂൺ വീതം വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകൾ നീക്കം ചെയ്യാൻ ഒരു വൃത്തിയുള്ള തുണി ഉപയോഗിക്കുക. അതിനു ശേഷം, ഒരു സ്പോഞ്ച് വെറും വെള്ളത്തിൽ മുക്കി ഫ്രിഡ്ജ് തുടച്ചു വൃത്തിയാക്കുക. നിങ്ങളുടെ ഫ്രിഡ്ജിന്റെ അകത്തെ മൂലകൾ നന്നായി വൃത്തിയാക്കാൻ പ്രത്യേകം ഓർക്കുക.

അകം വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ തുണി കൊണ്ട് തുടച്ച് ഈർപ്പം നീക്കിയ ശേഷം വൃത്തിയാക്കിയ ട്രേകളും ബാസ്‌കറ്റും അതാത് സ്ഥാനത്ത് തിരികെ വെയ്ക്കാം. ഭക്ഷണങ്ങൾ വളരെ വൃത്തിയായി ബോക്സിലോ കവറിലോ ആക്കിയ ശേഷം തിരികെ വെയ്ക്കുക. ചീഞ്ഞതോ കേടായതോ ആയവ ഉപേക്ഷിക്കുക. എല്ലാ മൂന്ന് മാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ ഫ്രിഡ്ജ് ഈ രീതിയിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

English Summary: Disinfecting the fridge is important; How to clean it easily?
Published on: 24 August 2022, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now