നമ്മുടെ ജീവിതചര്യയും ആരോഗ്യ രീതികളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ പൂർവികർ പകർന്നുനൽകിയ നിരവധി പഴഞ്ചൊല്ലുകൾ നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട അർത്ഥവത്തായ പഴഞ്ചൊല്ലുകൾ നിങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
-
കണ്ണിൽ കുരുവിന് കയ്യിൽ ചൂട്
നമ്മുടെ കണ്ണിലൊരു കുരു വന്നാൽ ഉള്ളങ്കയ്യിൽ വിരലുകൾ ഉരസി ആ ചൂട് കുരുവിൽ കൊള്ളിച്ചാൽ കുരു പെട്ടെന്ന് ഭേദമാകും.
-
അരവയർ ഉണ്ടാൽ ആരോഗ്യം
വയറുനിറയെ ഭക്ഷണം കഴിക്കരുത് എന്നാണ് ഈ പഴഞ്ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നത്. അരവയർ കാലിയായി വയ്ക്കുന്നതു മൂലം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു
-
ആധി കൂടിയാൽ വ്യാധി
അമിതമായ ആകുലതകൾ നിങ്ങളെ ഒരു രോഗിയാക്കി മാറ്റുമെന്ന് ശാസ്ത്രം പറയുന്നു.
-
അടിയിൽ എണ്ണ തേച്ചാൽ തലവരെ
ഉള്ളം കാലിൽ എണ്ണ തേച്ചാൽ ഫലം തലവര ലഭിക്കും.
-
ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത
ഉപവാസം ഏറ്റവും നല്ല ഔഷധമാണെന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.
-
നേത്രാമയേ ത്രിഫല
നേത്രരോഗങ്ങൾക്ക് ത്രിഫലയെക്കാൾ മികച്ചത് ഒന്നില്ല.
-
രാത്രി കഞ്ഞി രാവണനും ദഹിക്കില്ല
രാത്രിയിൽ കഞ്ഞി കുടിച്ചാൽ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കില്ല എന്ന് അർത്ഥം.
-
അമിതമായാൽ അമൃതും വിഷം
എത്ര രുചിയുള്ള ഭക്ഷണമായാലും അമിതമായി കഴിക്കരുത്.
-
ചോര കൂടാൻ ചീര
ചീര അമിതമായി കഴിക്കുന്നത് രക്ത വർദ്ധനവിന് ഗുണം ചെയ്യും.
-
ചക്കയ്ക്ക് ചുക്ക് മാങ്ങയ്ക്ക് തേങ്ങ
ചക്കയും മാങ്ങയും കഴിച്ചുണ്ടാകുന്ന ദഹനക്കേട് മാറുവാൻ യഥാവിധി ചുക്കും തേങ്ങയും കഴിക്കുക.