Updated on: 30 August, 2021 5:21 PM IST
പേള്‍ഗ്രാസിന് നമ്മുടെ നാട്ടിലും ഇപ്പോള്‍ ആരാധകരേറെയാണ്

വീട്ടില്‍ മനോഹരമായ പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടിയും പലരും ആഗ്രഹിക്കുന്ന കാര്യമാണ്. എങ്കിലും പുല്‍ത്തകിടി വളര്‍ത്തി പരിപാലിക്കുന്നതില്‍ അല്പം ബുദ്ധിമുട്ടുകളൊക്കെയുണ്ട്.

ഇതിനൊരു പരിഹാരമാണ് പേള്‍ ഗ്രാസ്. അധികം ശ്രദ്ധയോ പരിചരണമോ ഒന്നും നല്‍കിയില്ലെങ്കിലും നല്ലൊരു പുല്‍ത്തകിടി വേണമെന്നാഗ്രഹിക്കുന്നത് തീര്‍ച്ചയായും പേള്‍ ഗ്രാസ് തെരഞ്ഞെടുക്കാം. സിംഗപ്പൂരിലും മറ്റും ഏറെ പ്രചാരത്തിലുളള പേള്‍ഗ്രാസിന് നമ്മുടെ നാട്ടിലും ഇപ്പോള്‍ ആരാധകരേറെയാണ്.

നിലം പറ്റി വളരുന്നതും നീളം കുറഞ്ഞതുമായ പുതിയ അലങ്കാര പുല്ലിനമാണ് പേള്‍ ഗ്രാസ്. വീതിയുളള കടുംപച്ച നിറത്തിലുളള ഇലകളാണ് ഇതിന്റെ ഹൈലൈറ്റ്. രണ്ടുവശത്തേക്കുമായി അടുത്തടുത്തായിരിക്കും ഇതിന്റെ ഇലകള്‍ കാണപ്പെടുക. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലങ്ങളിലും തണലുളളയിടങ്ങളിലുമെല്ലാം ഒരുപോലെ യോജിച്ച പുല്ലിനമാണിത്. 

കീടങ്ങളും രോഗങ്ങളുമെല്ലാം പലപ്പോഴും പുല്‍ത്തകിടിയുടെ ഭംഗി നഷ്ടപ്പെടുത്തുന്ന വില്ലന്മാരാണ്. എന്നാല്‍ കീടങ്ങളുടെയോ മറ്റു രോഗങ്ങളുടെയോ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നതാണ് പേള്‍ഗ്രാസിന്റെ  പ്രത്യേകത. ചിതലോ കുമിളോ ഒന്നും ഇതില്‍ അടുക്കില്ല. ബഫല്ലോ ഗ്രാസ് നടുന്നതുപോലെ തന്നെയാണ് പേള്‍ ഗ്രാസും നടേണ്ടത്. 

ഇതിനായി ആദ്യം നിലം ഒരുക്കിയെടുക്കണം. കളകളുണ്ടെങ്കില്‍ നീക്കിയ ശേഷം വെളളം വാര്‍ന്നുപോകുന്ന തരത്തില്‍ ചെരിവ് നല്‍കി നിലമൊരുക്കാം. മോശം മണ്ണാണെങ്കില്‍ നീക്കിയശേഷം ചുവന്ന മണ്ണ് നിരത്താം. നടീല്‍മിശ്രിതമായി ചകിരിച്ചോറില്‍ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും കലര്‍ത്തിയ ശേഷം അല്പം കുമ്മായവും ചേര്‍ത്തിടാം.  വളര്‍ച്ചയെത്തിയ പുല്ലാണ് പേള്‍ ഗ്രാസിന്റെ നടീല്‍വസ്തു.


കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/farm-management/organic-farming/the-lawn-can-be-spread-the-courtyard-can-be-beautiful/

English Summary: do you know the specialities of pearl grass
Published on: 30 August 2021, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now