1. Flowers

പൂന്തോട്ടം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് ചട്ടികളേക്കാള്‍ നല്ലത് തോട്ടത്തില്‍ നേരിട്ടു വയ്ക്കുന്നത് തന്നെയാണ്. ചെടികള്‍ക്ക് ഇടയ്ക്കിടക്ക് വളമിട്ടു കൊടുക്കുകയും മണ്ണിളക്കിയിടുകയും വേണം. വിവിധ വര്‍ണങ്ങളിലുള്ള പൂച്ചെടികള്‍ വച്ചുപിടിപ്പിക്കണം.

K B Bainda
വിവിധ വര്‍ണങ്ങളിലുള്ള പൂച്ചെടികള്‍ വച്ചുപിടിപ്പിക്കണം
വിവിധ വര്‍ണങ്ങളിലുള്ള പൂച്ചെടികള്‍ വച്ചുപിടിപ്പിക്കണം

പൂന്തോട്ടം ഉണ്ടാക്കുന്നത് പോലെ തന്നെ പ്രാധന്യ മർഹിക്കുന്നതാണ് പൂന്തോട്ട സംരക്ഷണവും അതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് ചട്ടികളേക്കാള്‍ നല്ലത് തോട്ടത്തില്‍ നേരിട്ടു വയ്ക്കുന്നത് തന്നെയാണ്.

ചെടികള്‍ക്ക് ഇടയ്ക്കിടക്ക് വളമിട്ടു കൊടുക്കുകയും മണ്ണിളക്കിയിടുകയും വേണം.

വിവിധ വര്‍ണങ്ങളിലുള്ള പൂച്ചെടികള്‍ വച്ചുപിടിപ്പിക്കണം.

പടര്‍ന്നു പന്തലിച്ച് പൂക്കളുണ്ടാകുന്ന ചെടികളും നല്ലതായിരിക്കും.

കൂടുതല്‍ വെയിലും ചൂടുമുള്ള സ്ഥലത്ത് പൂച്ചെടികള്‍ വയ്ക്കരുത്.

മാത്രമല്ലാ, ചൂടുകാലത്ത് ഇവ രണ്ടുനേരം നനയ്ക്കുകയും വേണം.

ചെടികളിലെ ഉണങ്ങിയ പൂക്കള്‍ തണ്ടിന് അല്‍പം താഴെ വച്ച് വെട്ടിക്കളയണം.

ചെടിക്കൊമ്പുകളും വെട്ടിയൊതുക്കുന്നത് നല്ലതാണ്.

മുട്ടത്തൊണ്ട്, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചെടികള്‍ക്കിടുന്നത് നല്ലതാണ്.

ഇടയ്ക്കിടെ മരുന്നടിച്ചു കൊടുക്കേണ്ടത് അത്യാവശ്യം തന്നെ.

നല്ല വെയിൽ ഉള്ള ഇടത്താണ് പൂന്തോട്ടം നിർമ്മിക്കേണ്ടത്

ചെടികൾ കൂട്ടത്തോടെ വയ്ക്കുന്നതാണ് കാണാൻ ഭംഗി

കാണാൻ ഭംഗിയുള്ള ചട്ടികളിൽ കൂടി ചെടികൾ വച്ചാൽ കുറച്ചു കൂടി ഭംഗി ലഭിക്കും

ചെടികൾ സംരക്ഷിക്കുന്നതുപോലെ ചെടിച്ചട്ടിയും തൂത്തുതുടച്ചു വൃത്തിയാക്കി വയ്ക്കുക.

ചെടികളുടെ ഇലകൾ ഇടയ്ക്കിടെ വേപ്പെണ്ണ കൊണ്ട് തുടയ്ക്കുക. ഇലകൾക്ക് തിളക്കവും കിട്ടും കീടങ്ങളുടെ ആക്രമണവും തടയാം

പുതിയ ചെടികൾ എത്തുമ്പോൾ പഴയവയും നിറം മങ്ങിയ പൂക്കളും ഒഴിവാക്കുകയോ പുറകു വശത്തേക്ക് മാറ്റുകയോ ചെയ്യാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പുളിക്ക് പകരക്കാരൻ ഒണ്ടാമ്പുളി (monkey jack fruit )

English Summary: Things to look out for when building a garden

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds