Updated on: 2 August, 2022 12:57 PM IST
കുളിക്കുമ്പോൾ ഈ തെറ്റ് നിങ്ങളും ചെയ്യാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയം പണിമുടക്കും

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുമ്പോൾ ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ ധമനികളുടെ പെട്ടെന്നുള്ള സങ്കോചവും അവയിലെ വളരെ മന്ദഗതിയിലുള്ള രക്തപ്രവാഹവും മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നത് സാധാരണയായി രക്തം കട്ടപിടിക്കുന്നത് മൂലമാണ്. ഇത് നിങ്ങളുടെ ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ വിതരണം കുറയ്ക്കുന്നു, തുടർന്ന് അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

നിങ്ങളുടെ പ്രായം, ജനിതകപരമായ ഘടകങ്ങൾ, രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിങ്ങനെ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിന് പുറമേ, ചില ജീവിതശൈലി ഘടകങ്ങളും നിങ്ങളുടെ ഹൃദയത്തെ പെട്ടെന്ന് സമ്മർദത്തിലാക്കും. ഇത്തരത്തിലുള്ള ഒരു ശീലമാണ് തണുത്ത വെള്ളം കൊണ്ട് കുളിക്കുന്നത്.

കൂടാതെ, പലപ്പോഴും തെറ്റായ രീതിയിൽ കുളിക്കുന്നത് ചർമത്തിലെ മൈക്രോബയോമിനെയും ചർമത്തിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളെയും ഫംഗസിനെയും പ്രതികൂലമായി ബാധിക്കും.

തണുത്ത വെള്ളം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, തണുത്ത വെള്ളവുമായി ശരീരം പെട്ടെന്ന് സമ്പർക്കത്തിൽ എത്തുന്നത് അപകടകമാകുന്നു. പ്രത്യേകിച്ച് ഹൃദ്രോഗമുള്ള ആളുകൾക്ക് ഇത് പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ താളം തകരാറിലാക്കാൻ ഇടയാക്കും. തണുത്ത വെള്ളം ചർമത്തിലെ രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം മന്ദീഭവിപ്പിക്കും. ഇക്കാരണത്താൽ, നിങ്ങളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങും. അങ്ങനെ അത് ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യാൻ തുടങ്ങും. ഇത് നിങ്ങളുടെ രക്തക്കുഴലുകളിൽ സമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കും.

തണുത്ത വെള്ളം ഹൃദയാഘാതത്തിന് കാരണമോ?

ആരോഗ്യമുള്ള വ്യക്തിയാണെങ്കിലും, ചെറുപ്പക്കാരാണെങ്കിലും തണുത്ത വെള്ളം ഹൃദയാഘാതത്തിന് കാരണമാകും. ഇതിന് സാധ്യത കൂടുതലായുള്ളത് സാധാരണ ചൂട് കാലാവസ്ഥയിലാണെന്നും ഗവേഷണ പഠങ്ങൾ പറയുന്നു. പെട്ടെന്ന് ആരെങ്കിലും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്ന് ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഹൃദയാഘാത ലക്ഷണങ്ങൾ

മിക്ക ഹൃദയാഘാതങ്ങളും നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ വേദനയോ സമ്മർദമോ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഇത് കുറച്ച് നേരം നീണ്ടുനിന്നേക്കാം അല്ലെങ്കിൽ ഒരുപക്ഷേ ഭേദമാവുകയും ചെയ്യാം. വേദനയ്ക്കൊപ്പം ശ്വാസതടസ്സവും ഉണ്ടാകാം. വിയർപ്പ് തണുക്കുന്നതും ഹൃദ്രോഗത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. നിങ്ങൾക്ക് തളർച്ചയോ ബലഹീനതയോ അനുഭവപ്പെടാം.
ഹൃദയാഘാതം ഒഴിവാക്കാൻ ശരീരത്തിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിക്കുക. ഷവറുകളിൽ നിന്ന് തണുത്ത വെള്ളം പെട്ടെന്ന് ശരീരത്തിൽ ഏൽക്കാതിരിക്കാൻ ബക്കറ്റിൽ വെള്ളം നിറച്ച് കോരി കുളിക്കുന്നത് ഒരു മികച്ച, സുരക്ഷിതമായ ഓപ്ഷനാണ്.

മാത്രമല്ല, ധൃതിയിൽ പെട്ടെന്ന് വെള്ളം കോരി കുളിക്കരുത്. സാവധാനം വെള്ളം ശരീരത്തിൽ ഒഴിക്കുക. താപനിലയിലെ മാറ്റവുമായി പൊരുത്തപ്പെടാൻ ഇത് നിങ്ങളുടെ ശരീരത്തിന് സമയം നൽകും. അപകടസാധ്യത ഒഴിവാക്കാൻ, ചെറുചൂടുള്ള വെള്ളത്തിൽ ആദ്യം കുളിച്ച് ക്രമേണ തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

തണുത്ത വെള്ളത്തിൽ കുളിക്കുന്നതിന്റെ ഗുണങ്ങൾ

ഹൃദയത്തിന് ദോഷമാണ് തണുത്ത വെള്ളമെന്ന് പൂർണമായും പറയാൻ കഴിയില്ല. എന്നാൽ ജാഗ്രതയോടെ വേണമെന്ന് മാത്രം. എന്നാലും, ഹൃദ്രോഗം ഉള്ളവർ ഇത് ഒഴിവാക്കണം. എങ്കിലും തണുത്ത വെള്ളത്തിൽ കുളിക്കുന്നതിന് ആരോഗ്യപരമായ ചില ഗുണങ്ങളുമുണ്ട്. നെതർലാൻഡിൽ നിന്നുള്ള 3,000 പേർ പങ്കെടുത്ത ഒരു സമഗ്ര പഠനത്തിൽ, ദിവസേന തണുത്ത കുളിക്കുന്നവർക്ക് അസുഖം കാരണം ജോലിയിൽ നിന്ന് ഇടവേള എടുക്കാനുള്ള സാധ്യത 29 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നത് തണുത്ത താപനില പ്രതിരോധശേഷിയിൽ നല്ല സ്വാധീനം ചെലുത്തുന്നു എന്നതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും, ആയുസ്സ് വർധിപ്പിക്കുന്നതിനും നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിന് കഴിയുമെന്ന് ചില പഠനങ്ങൾ വിശദമാക്കുന്നു.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Do You Make This Mistake While Taking Shower? Know How Your Heart Respond
Published on: 02 August 2022, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now