1. Environment and Lifestyle

ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

60കളിലും ചെറുപ്പമായി തോന്നിക്കാൻ റാഗി ഇങ്ങനെ ഉപയോഗിച്ചാൽ മതി. ചർമം തിളങ്ങാനും മൃദുവാകാനും, കൂടാതെ കരുത്തുറ്റ മുടിയ്ക്കും റാഗി കൊണ്ടുള്ള പൊടിക്കൈ മികച്ചതാണ്.

Anju M U
Ragi Best
മുഖത്തിനും മുടിയ്ക്കും വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം

ഒഴിവ് സമയം സൗന്ദര്യസംരക്ഷണത്തിനായി അൽപം പൊടിക്കൈ പ്രയോഗിച്ചു നോക്കാത്തവരായി ആരും കാണില്ല. ഒപ്പം കേശസംരക്ഷണത്തിനും വീട്ടിൽ തന്നെ ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ച് നാട്ടുവിദ്യകൾ പരീക്ഷിക്കുന്നവരുമാണ്. നല്ല കരുത്തുറ്റ മുടിയ്ക്കായാലും, ആരോഗ്യമുള്ള ചർമത്തിനായാലും ഭക്ഷണത്തിൽ നല്ല ശ്രദ്ധ കൊടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ:  കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം

എന്നാൽ, നാം പ്രതീക്ഷിയ്ക്കുന്നതിലും അധികം പോഷണങ്ങളും ഗുണങ്ങളും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഉണ്ട്. നമ്മുടെ നിത്യോപയോഗ സാധനങ്ങളായി ഇടം പിടിച്ച ഇവയിൽ മിക്കതും ആഹാരമായി മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനുള്ള പൊടിക്കൈ ആയും ഉപയോഗിക്കാം. ഇത്തരത്തിൽ മുടിയ്ക്കും മുഖത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു അടുക്കളക്കാരിയെയാണ് ഇവിടെ പരിചയപ്പെടുന്നത്.

നാടൻഭാഷയിൽ പഞ്ഞപ്പുല്ല് എന്നറിയപ്പെടുന്ന റാഗി ചർമം ചെറുപ്പമായിരിക്കാനും കട്ടിയും കറുപ്പുമുള്ള മുടിയ്ക്കും സഹായിക്കുന്നു. കുഞ്ഞുങ്ങള്‍ക്കായുള്ള പ്രധാന ഭക്ഷണമായി കാലങ്ങളോളം ഉപയോഗിച്ചുവരുന്ന ബ്രൗണ്‍ നിറത്തിലെ ധാന്യമാണ് റാഗി. മുലപ്പാലിന് ശേഷം കട്ടിയാഹാരം കഴിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത് ഇത് കുറുക്കിയും മറ്റും നല്‍കാറുണ്ട്. മുതിർന്നവർ പുട്ടും ദോശയും പോലുള്ള പ്രഭാതരുചികളാക്കിയും റാഗി കഴിക്കുന്നു.
എന്നാൽ റാഗി എങ്ങനെ ചർമത്തിനും മുടിയ്ക്കും ഉപയോഗിക്കാമെന്ന് ചുവടെ വിവരിക്കുന്നു.

ചർമം തിളങ്ങാനും മൃദുവാകാനും റാഗി പാക്ക്

ചര്‍മത്തിന് ആവശ്യമായ വിറ്റമിന്‍ സി, ഇ എന്നിവ റാഗിയിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം അമിനോ ആസിഡുകളും ഉള്ളതിനാൽ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുന്നു.
ലൈസിന്‍ എന്ന അമിനോ ആസിഡ് കോശങ്ങളുടെ റിലാക്‌സേഷനും തയാമിന്‍ എന്ന അമിനോ ആസിഡ് മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിനും സഹായിക്കുന്നു. ഇങ്ങനെ പ്രായമേറിയാലും യുവത്വമുള്ള ചർമം സ്വന്തമാക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ:  കൊളസ്ട്രോള്‍ കുറക്കാന്‍ കൂവരക് (റാഗി ) കഴിക്കാം

അതിനാൽ സ്ഥിരമായി കഴിക്കുന്നതിനും മുഖത്ത് പുരട്ടുന്നതിനും റാഗി നല്ലതാണ്. ചര്‍മം തിളങ്ങുമെന്നത് മാത്രമല്ല, മൃദുവാകുന്നതിനും സൂര്യരശ്മികളില്‍ നിന്നും കവചമാകുന്നതിനും റാഗി കൊണ്ടുള്ള ഫേസ് പാക്ക് പ്രയോജനപ്പെടുത്താം.

മുടിക്ക് തിളക്കമേകാൻ റാഗി

ചർമത്തിന് ഇത്രയധികം പ്രയോജനകരമായ റാഗി മുടിയ്ക്കും ഗുണങ്ങൾ ചെയ്യുന്നു. നെല്ലിക്കാപ്പൊടിയും റാഗിപ്പൊടിയും തുല്യ അളവിൽ ചേര്‍ത്തിളക്കുക. ഇതിലേക്ക് കഞ്ഞിവെള്ളമോ, അല്ലെങ്കിൽ ചെമ്പരത്തിയോ തൈരോ കൂടി ചേർത്ത് മുടിയില്‍ പുരട്ടാം.
മുടിയുടെ ആരോഗ്യത്തിന് ഈ കൂട്ട് ഉപയോഗിക്കാം. ഷാംപൂവിന് പകരക്കാരനായോ അല്ലെങ്കിൽ ഹെയർ മാസ്കായും റാഗി കൂട്ട് ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിലെ ചൊറിച്ചിലിനും താരനും എതിരെ ഇത് പ്രവർത്തിക്കും. 

ആഴ്ചയില്‍ ഒരു ദിവസം ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിച്ചാൽ മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കും. മുഖത്തിന് ക്ലെൻസിങ് ക്രീമായി ഉപയോഗിക്കാൻ റാഗി നല്ലതാണ്. റാഗിപ്പൊടിക്കൊപ്പം പാലും തേനും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടിയാൽ ചർമത്തിനുണ്ടാകുന്ന എല്ലാവിധ കോട്ടങ്ങൾക്കും പരിഹാരമാകും. കൂടാതെ, ഉണക്കമുന്തിരിയും റാഗിയും ചേർത്തുള്ള കൂട്ടും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ:  വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെ
ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചെടുക്കുക. ഇതിലേക്ക് റാഗിപ്പൊടി കൂടി ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ ചെറുപ്പമുള്ള ചർമം ഉറപ്പാക്കാം.

English Summary: Finger Millet Or Ragi Best To Keep Your Skin Young And Healthy

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds