Updated on: 22 September, 2022 6:03 PM IST
ചെവിയിൽ വെള്ളം കയറിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും…

കുളിക്കുമ്പോൾ പലപ്പോഴും ചെവിയിൽ വെള്ളം കയറാറില്ലേ? ഇത് ഒരു സാധാരണ പ്രശ്നമാണെങ്കിലും, ചില സമയങ്ങളിൽ ഇത് കഠിനമായ വേദനയ്ക്ക് കാരണമാകുന്നു. മാത്രമല്ല, ഇതുവഴി വെള്ളം കയറി അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ ചെവിയിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചെവിയിൽ നിന്ന് വെള്ളം കളയുന്നതിനായി നിങ്ങൾക്ക് ചില എളുപ്പവഴികൾ പരീക്ഷിക്കാവുന്നതാണ്. ഇവ എന്തൊക്കെയാണെന്ന് അറിയാം.

ബന്ധപ്പെട്ട വാർത്തകൾ: Health tips: എണ്ണ കൂടുതൽ കഴിക്കല്ലേ! ആരോഗ്യപ്രശ്നങ്ങൾ അറിയാം

ഇയർ ബഡുകൾ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യാം

ചെവിയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതിനായി ഇയർ ബഡ്‌സ് ഉപയോഗിക്കാം. ഇതിനായി ഡ്രൈ ഇയർ ബഡ് എടുക്കുക. എന്നാൽ ചെവിയ്ക്ക് ഒരുപാട് അകത്തേക്ക് കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇങ്ങനെ ചെയ്യുന്നത് കർണപടത്തിന് ദോഷകരമാണ്. അതുപോലെ വളരെ സാവധാനമായിരിക്കണം ഇയർ ബഡ് ചെവിയിൽ തിരുകേണ്ടത്.

വെള്ളം കയറിയ ഭാഗം നോക്കി കിടക്കാം

ചെവിയിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനായി കുറച്ച് നേരം ഈ വശം ചേർന്ന് കിടക്കാം. വെള്ളം കയറിയ ഭാഗം ചരിഞ്ഞാണ് കിടക്കേണ്ടത്. ഏകദേശം 2-3 മിനിറ്റ് ഈ വശത്ത് കിടക്കുമ്പോൾ ചെവിയിൽ നിന്ന് വെള്ളം പുറത്തേക്ക് വരും.

ചെവി ചരിച്ച് ചാടാമോ?

ചെവിയിൽ വെള്ളം പോയിട്ടുണ്ടെങ്കിൽ, വെള്ളം കേറിയ ചെവിയുടെ വശത്തായി ചാടുന്നത് നല്ലതാണെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടില്ലേ? ഇങ്ങനെ വെള്ളം നീക്കം ചെയ്യുന്നത് എന്നാൽ അപകടമാണ്. കാരണം ഇത് നിങ്ങളുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വെള്ളം ചെവിയിലെത്തുമ്പോൾ തല കുലുക്കുന്നതിലൂടെ ചെവി കനാലുകളിലേക്കും വെള്ളം പ്രവേശിക്കാൻ കാരണമാകുന്നു. ഇങ്ങനെ ചെവിയുടെ കനാലിൽ തങ്ങി നിൽക്കുന്ന വെള്ളം അണുബാധയ്ക്കും തലച്ചോറിന്റെ തകരാറുകൾക്കും കാരണമാകുന്നു.
കയറിയ വെള്ളത്തെ പുറത്ത് ചാടിക്കാൻ ചെവിയിലേക്ക് വസ്ത്രം തിരുകിക്കേറ്റുന്നതും പ്രശ്നമുണ്ടാക്കും. കേൾവി ശക്തിയെ വരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

വെള്ളം എങ്ങനെ പുറത്ത് ചാടിക്കാം?

ചെവിയിൽ കയറിയ വെള്ളം നീക്കം ചെയ്യുന്നതിനായി താഴ്ന്ന ദ്രാവകത്തിന്റെ മാർദവമുള്ള ഏതാനും ചില തുള്ളികൾ മാത്രം ചെവിയിൽ ഒഴിച്ചാൽ മതി. ഇത് വെള്ളം വളരെ പെട്ടെന്ന് തന്നെ പുറത്തേക്ക് പോകാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എങ്കിലും ഇതിന് വളരെ നല്ല ശ്രദ്ധ നൽകണം. ഈ രീതികളിലൂടെ ചെവിയിൽ നിന്ന് വെള്ളം വരുന്നില്ലെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Dos and don'ts to remove water entered in your ear
Published on: 22 September 2022, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now