രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് കയറുമ്പോൾ അല്ലെങ്കിൽ ഭക്ഷണം പാചകം ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം നിങ്ങളുടെ അടുക്കളയിൽ പാറ്റകളും മറ്റു പ്രാണികളും ഓടി നടക്കുന്നത് ദേഷ്യം പിടിപ്പിക്കുന്ന കാഴ്ച്ചയാണ്. പക്ഷേ, ഈ ജീവികൾ അടുക്കള വൃത്തിയാക്കിയ ശേഷവും എല്ലാ ദിവസവും നിങ്ങളുടെ അടുക്കളയിലേക്ക് കയറുന്നതിനുള്ള വഴി എങ്ങനെ കണ്ടെത്തുന്നു എന്ന കാര്യം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എല്ലാ ദിവസവും അടുക്കള വൃത്തിയാക്കിയാലും ഈ പാറ്റകൾ സിങ്കിനടിയിലും ക്യാബിനറ്റുകളുടെ കോണുകളിലും അല്ലെങ്കിൽ സ്ലാബുകൾക്ക് താഴെയുമൊക്കെയായി പ്രജനനം നടത്താം. എന്നാൽ ശരിയായ ചില ചേരുവകൾ ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നത് ഇവയെ തടയുവാൻ സഹായിക്കുന്നു.
ചൂടുവെള്ളവും വിനാഗിരിയും
ഇതൊരു ലളിതമായ പരിഹാരമാണ്. നിങ്ങളുടെ അടുക്കളയിൽ തന്നെ സുലഭമായ ചേരുവകളാണ് ഇവ എന്നതിനാൽ ചെയ്യാനും ബുദ്ധിമുട്ടില്ല. കുറച്ച് ചൂടുവെള്ളം എടുത്ത് വെളുത്ത വിനാഗിരിയുടെ ഒരു ഭാഗം ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് സ്ലാബുകളും അടുപ്പിന്റെ മുകൾഭാഗവും മറ്റ് പ്രധാന ഇടങ്ങളും തുടച്ച് വൃത്തിയാക്കുക. രാത്രിയിൽ അടുക്കളയിലെ സിങ്കിൽ ഈ പരിഹാരം ഒഴിക്കുക. ഇത് പൈപ്പുകളും ഡ്രെയിനുകളും അണുവിമുക്തമാക്കുകയും പാറ്റകളെ അടുക്കളയിലേക്ക് കയറുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും.
ചൂടുവെള്ളവും നാരങ്ങയും ബേക്കിംഗ് സോഡയും
ഒരു നാരങ്ങ, രണ്ടു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, എന്നിവ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ കലർത്തി, നന്നായി ഇളക്കി വെള്ളം പോകുന്ന സിങ്കിന്റെ ഡ്രെയിനേജിൽ ഒഴിക്കുക അല്ലെങ്കിൽ സിങ്കിനോ സ്ലാബിനോ താഴെയുള്ള ഭാഗം കഴുകുക. അടുക്കളയിൽ പാറ്റകളുടെ പ്രജനനം തടയുന്നതിനുള്ള ഫലപ്രദമായ പരിഹാരം ആണ് ഇത്.
ബോറിക് ആസിഡും പഞ്ചസാരയും
പണ്ടുകാലം മുതൽക്കേ ഉപയോഗിക്കുന്ന ഒരു ഫലപ്രദമായ പ്രതിവിധിയാണ് ഇത്. പാറ്റകളെയും പ്രാണികളെയും അകറ്റുന്നതിൽ അത്ഭുതകരമായ ഫലങ്ങൾ ഇത് നൽകുന്നു. ഇത് ചെയ്യുവാനായി, കുറച്ച് ബോറിക് ആസിഡും പഞ്ചസാരയും ഒരുമിച്ച് കലർത്തി, പാറ്റകൾ മുട്ടയിടുന്ന സ്ഥലങ്ങളിൽ ഇത് വിതറുക. പഞ്ചസാര പ്രാണികളെയും പാറ്റകളെയും ആകർഷിക്കുമ്പോൾ ബോറിക് ആസിഡ് ഉടനടി അവയെ കൊല്ലുന്നു. അതിനാൽ, അടുത്ത തവണ നിങ്ങൾ ഈ പ്രാണികളെയും പാറ്റകളെയും നിങ്ങളുടെ അടുക്കളയിൽ കാണുമ്പോൾ ഈ പൊടിക്കൈ ഉടനടി പരീക്ഷിക്കുക.
രോഗശാന്തികൾക്കായി ഉപയോഗിക്കുന്ന അവശ്യ എണ്ണകൾ
ചർമ്മസംരക്ഷണത്തിനോ മറ്റ് രോഗശാന്തികൾക്കായുള്ള ആവശ്യങ്ങൾക്കോ ആയി ഉപയോഗിക്കുന്ന ഓയിലുകൾ, ഉദാഹരണത്തിന് കർപ്പൂരതുളസി എണ്ണ, ലാവെൻഡർ ഓയിൽ എന്നിവ പാറ്റകളെയും ഒഴിവാക്കാൻ സഹായിക്കുമെന്നതിനെ കുറിച്ച് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. അടുക്കളയ്ക്കും ക്യാബിനറ്റുകൾക്കും ചുറ്റും ഈ അവശ്യ എണ്ണകൾ തളിക്കുക, ഇവയുടെ സുഗന്ധം ഈ പ്രാണികളെ അകറ്റി നിർത്തുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു.
വെള്ളരിക്ക
ഈ രുചികരമായതും ജലാംശം നൽകുന്നതുമായ പച്ചക്കറി നമുക്കേവർക്കും വളരെയേറെ പ്രിയങ്കരമാണ്. എന്നാൽ, വെള്ളരിക്കയുടെ രുചിയും വാസനയും പാറ്റകൾക്ക് വെറുപ്പുളവാക്കുന്ന കാര്യമാണ്! അതിനാൽ, പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ വെള്ളരിക്കയുടെ കുറച്ച് കഷ്ണങ്ങൾ വയ്ക്കുന്നത് നിങ്ങളുടെ അടുക്കളയിൽ നിന്ന് അവയെ അകറ്റി നിർത്താൻ തീർച്ചയായും സഹായിക്കും.
ആര്യവേപ്പ് സത്ത്
വേപ്പിലകൾ മുതൽ വേപ്പെണ്ണ വരെ, ആര്യവേപ്പിന്റെ വിവിധ രൂപങ്ങളും നിങ്ങളുടെ അടുക്കളയിൽ നിന്ന് പ്രാണികളെയും പാറ്റകളെയും അകറ്റിനിർത്തുന്നതിൽ അത്ഭുതകരമായി പ്രവർത്തിക്കുന്നു. ആര്യവേപ്പിന്റെ കുറച്ച് ഇലകൾ അടുക്കളയിൽ സൂക്ഷിക്കുക, നിങ്ങൾക്ക് വെറും 3 ദിവസത്തിനുള്ളിൽ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ കഴിയും. അടുക്കളയിൽ പാറ്റകളും പ്രാണികളും മുട്ടയിടുന്നത് തടയാൻ ചൂടുവെള്ളത്തിൽ കലക്കിയ കുറച്ച് വേപ്പെണ്ണയും നിങ്ങൾക്ക് തളിക്കാം.
കറുവപ്പട്ട
ശല്യക്കാരായ പാറ്റകളെ അകറ്റി നിർത്താൻ ഈ സുഗന്ധവ്യഞ്ജനത്തിന് എളുപ്പം സാധിക്കുന്നു. കറുവപ്പട്ടയുടെ ശക്തമായ ഗന്ധം അടുക്കള സ്ലാബുകളിലും ക്യാബിനറ്റുകളിലും കയറുന്നതിൽ നിന്ന് ഈ പ്രാണികളെയും പാറ്റകളെയും തടയുന്നു. അടുക്കളയ്ക്ക് ചുറ്റും ശുദ്ധമായ കറുവപ്പട്ട പൊടി വിതറി ഈ പ്രാണികളും പാറ്റകളും അവിടെ മുട്ട ഇടുന്നത് തടയുക. അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം
#krishijagran #kerala #tips #toprevent #remedies #cockroach