1. Farm Tips

അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം

മണ്ണിര കമ്പോസ്റ്റിനെ ജയിക്കാൻ മറ്റൊരു ജൈവവളവും ഇല്ല. ഇത് കൊടുത്തു വളർത്തുന്ന സസ്യങ്ങളുടെ  അഴകും ആരോഗ്യവും അവ തരുന്ന വിളവും ഒന്ന് വേറെ തന്നെയാണ്. അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് എങ്ങനെ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാമെന്ന് നോക്കാം :- 45 x 30 x 45 cm വിസ്തൃതിയിലുള്ള തടികൊണ്ടുള്ളതോ, പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച പരന്ന പാത്രങ്ങളോ (Basin) ഇതിനായി ഉപയോഗിക്കാം. തടിപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ സുഷിരങ്ങള്‍ ഇട്ട ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് പെട്ടിയുടെ  അടിയില്‍ ഇട്ടാല്‍ തടി പെട്ടെന്ന് കേടാകുന്നത് ഒഴിവാക്കാം. തടിപ്പെട്ടി ബേസിന്റെ ഏറ്റവും അടിയിലായി 3 cm കനത്തില്‍ പൊടി അതിനു മുകളിലായി 5 cm കനത്തില്‍ ചകിരിയും വിരിക്കുക.

Meera Sandeep

മണ്ണിര കമ്പോസ്റ്റിനെ ജയിക്കാൻ മറ്റൊരു ജൈവവളവും ഇല്ല. ഇത് കൊടുത്തു വളർത്തുന്ന സസ്യങ്ങളുടെ  അഴകും ആരോഗ്യവും അവ തരുന്ന വിളവും ഒന്ന് വേറെ തന്നെയാണ്.

അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് എങ്ങനെ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാമെന്ന് നോക്കാം :-

  • 45 x 30 x 45 cm വിസ്തൃതിയിലുള്ള തടികൊണ്ടുള്ളതോ, പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച പരന്ന പാത്രങ്ങളോ (Basin) ഇതിനായി ഉപയോഗിക്കാം.
  • തടിപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ സുഷിരങ്ങള്‍ ഇട്ട ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് പെട്ടിയുടെ 
  • അടിയില്‍ ഇട്ടാല്‍ തടി പെട്ടെന്ന് കേടാകുന്നത് ഒഴിവാക്കാം.
  • തടിപ്പെട്ടി ബേസിന്റെ ഏറ്റവും അടിയിലായി 3 cm കനത്തില്‍ പൊടി അതിനു മുകളിലായി 5 cm കനത്തില്‍ ചകിരിയും വിരിക്കുക.
  • അതിനുശേഷം ഒരു നിര ഉണങ്ങിയ ചാണകവുമോ കമ്പോസ്റ്റോ വിതറിയിട്ട് മണ്ണിരയെ നിക്ഷേപിക്കുക.
  • ഓരോ ദിവസവും അടുക്കളയില്‍ നിന്നും കിട്ടുന്ന അവശിഷ്ടങ്ങള്‍ കുറേശ്ശെയായി ഇതില്‍ ഇട്ടു കൊടുക്കുക.
  • ചാക്കുകൊണ്ടോ, തുണികൊണ്ടോ മൂടി, കമ്പോസ്റ്റിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതിനെ തടയുക.
  • ആഴ്ചയിലൊരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഇളക്കി കൊടുക്കുക.
  • ഓരോ ദിവസവും കമ്പോസ്റ്റിനുള്ളിലെ നനവ് പരിശോധിക്കുക. നനവ് കൂടുതലായി കണ്ടാല്‍ 
  • കടലാസ് കഷണങ്ങളോ, ഈര്‍പ്പം ആഗിരണം ചെയ്യുന്ന പദാര്‍ത്ഥങ്ങളോ ഇട്ട് ഇളക്കി കൊടുക്കുക.
  • പെട്ടിയോ, ബേസിനോ അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞു കഴിഞ്ഞാല്‍ ഒരാഴ്ചത്തേയ്ക്കു കൂടി സൂക്ഷിക്കുക.

Food scraps alone will not produce compost. Be sure to include a good balance of both kitchen waste (greens) as well as carbon-rich materials (browns) when you add things to your composter. Brown items include straw or hay, small wood chips, or sawdust. A readily available source of brown matter is dead leaves.

അനുബന്ധ വാർത്തകൾ

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

English Summary: How to make vermicompost from Kitchen waste?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters