വേനൽക്കാലത്ത് പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് ചർമ്മം കരുവാളിക്കുക തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ. വെയിലത്തു നടക്കുമ്പോൾ വെയിലേറ്റ് മുഖം കരിവാളിക്കുന്നു. മുഖത്തിൻ്റെ നിറം മാറുകയും ചർമ്മത്തിൽ പാടുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ സമയത്ത് ചർമ്മം കേടുകൂടാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സൺസ്ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഇത് തടയാമെങ്കിലും പുറമെ നിന്ന് വാങ്ങുന്ന സൺസ്‌ക്രീൻ ക്രീമുകൾക്ക് പല സൈഡ് ഇഫക്റ്റുകളുമുണ്ട്. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ ചില മാർഗങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- മുഖത്തെ കരിവാളിപ്പ് മാറ്റാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു ചേരുവയാണ് കടലമാവ്. ഇത് വളരെ എളുപ്പത്തിൽ ചർമ്മത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. മികച്ചൊരു എക്സ്ഫോളിയേറ്റായിട്ട് പ്രവർത്തിക്കാൻ കടലമാവിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. കടലമാവിൽ വെള്ളമോ തൈരോ ചേർത്ത ശേഷം പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപിക്കുക. അതിന് ശേഷം 20 മിനിറ്റിന് ശേഷം മുഖം കഴുകി വ്യത്തിയാക്കാം. അധിക നേരം ഇത് മുഖത്ത് വയ്ക്കാൻ പാടില്ല. സാധാരണ വെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി വ്യത്തിയാക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അറിയാതെ പോകരുത് കരിമഞ്ഞളിന്റെ (The black Turmeric) വിപണന സാദ്ധ്യതകൾ
- സൗന്ദര്യവർദ്ധനയ്ക്ക് പണ്ടുമുതൽക്കേ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ത്വക്ക് രോഗങ്ങൾക്കുള്ള മരുന്നായി മഞ്ഞൾ പ്രവർത്തിക്കുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് അര ടേബിൾസ്പൂൺ തേനും അതേ അളവിൽ പാലും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം പതിനഞ്ച് മുതൽ മുപ്പത് മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. എന്നിട്ട് തണുത്ത വെള്ളം കൊണ്ട് കഴുകുക. മഞ്ഞൾ ഫേസ് പാക്ക് ദിവസവും ചെയ്യുന്നത് മുഖത്തെ മുഖക്കുരുവും അതുമൂലമുണ്ടാകുന്ന പാടുകളും ക്രമേണ അപ്രത്യക്ഷമാക്കാൻ സഹായിക്കും. കൂടാതെ, വേനൽക്കാലത്ത് കഴുത്തിലെ ചർമ്മം കറുത്തതായി മാറിയിട്ടുണ്ടെങ്കിൽ, ഈ മഞ്ഞൾ ഫേസ് പാക്ക് മികച്ചൊരു പരിഹാരമാണ്.
- തക്കാളിയിൽ ധാരാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് വേനൽക്കാലത്ത് ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും മുഖത്തിന്റെ ഭംഗി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടേബിൾസ്പൂൺ തക്കാളി നീരും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ട് വെച്ച ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് അല്ലാതെ ഒരു പകുതി തക്കാളിയെടുത്ത് അതിൽ അൽപ്പം പഞ്ചസാരയിട്ട ശേഷം മുഖത്ത് നന്നായി ഉരയ്ക്കുക. മൃതകോശങ്ങളെ പുറന്തള്ളാൻ ഇത് വളരെയധികം സഹായിക്കും.