പാദങ്ങൾ നന്നായി ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ചിലർ പറയുന്നത് അനുസരിച്ച് പാദങ്ങൾ കണ്ട് നമ്മുടെ വൃത്തിയേയും, ജീവിതച്ചിട്ടകളേയും അളക്കുന്നവർ അധികമാണ്. പലപ്പോഴും ചർമ്മത്തിനേയും മുടിയേയും സംരക്ഷിക്കുന്നത് പോലെ ഒരിക്കലും നമ്മൾ പാദങ്ങളെ സംരക്ഷിക്കാറില്ല. അത്കൊണ്ട് തന്നെ വിണ്ട് കീറൽ, വരണ്ട കാലുകൾ എന്നിവ കാണപ്പെടുന്നു.
മൃദുവും മിനുസമാർന്നതുമായ പാദങ്ങൾ വേണ്ടതിന് മോയ്സ്ചറൈസിംഗ് ചേരുവകൾ ഉപയോഗിച്ച് അവയെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിണ്ടുകീറിയ കാൽ, അല്ലെങ്കിൽ വരണ്ട പാദങ്ങൾ എന്നിവ ശമിപ്പിക്കാൻ ജലാംശം നൽകുന്ന സ്‌ക്രബുകൾ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ പതിവായി സ്ക്രബ് ചെയ്യുക.
വിപണിയിൽ ലഭ്യമായ കെമിക്കൽ പായ്ക്ക് ചെയ്ത സ്‌ക്രബുകൾ ഉപയോഗിക്കുന്നതിന് പകരം, നിങ്ങളുടെ പാദങ്ങൾക്ക് പോഷണവും മൃദുവും നിലനിർത്താൻ ഈ അഞ്ച് വീട്ടിലുണ്ടാക്കിയതും പ്രകൃതിദത്തവുമായ സ്‌ക്രബുകൾ പരീക്ഷിക്കുക.
ഉപ്പും വെളിച്ചെണ്ണയും സ്‌ക്രബ്
ഉപ്പും വെളിച്ചെണ്ണയും വെച്ച് കാൽ സ്‌ക്രബ് ചെയ്യുന്നത് വിള്ളലുകൾക്ക് എതിരെ വളരെ ഫലപ്രദമാണ്, മാത്രമല്ല നിങ്ങളുടെ പാദങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞ, വെളിച്ചെണ്ണ ചർമ്മരോഗങ്ങളെ സുഖപ്പെടുത്തുകയും ചർമ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു, അതേസമയം ഉപ്പ് ചർമ്മത്തിന്റെ മൃത പാളികൾ നീക്കം ചെയ്യുന്നു. വെളിച്ചെണ്ണയിൽ എപ്സം ഉപ്പ്, ഏതെങ്കിലും എസൻസ് ഓയിലിൻ്റെ മൂന്ന്-നാല് തുള്ളി, വിറ്റാമിൻ ഇ ഓയിൽ എന്നിവ കലർത്തുക.
20 മിനിറ്റ് നേരം നിങ്ങളുടെ പാദങ്ങൾ മൃദുവായി സ്‌ക്രബ് ചെയ്യുക. ശേഷം കഴുകി കളയുക.
കാപ്പിയും ബ്രൗൺ ഷുഗർ സ്‌ക്രബ്ബും
ഈ കോഫിയും ബ്രൗൺ ഷുഗർ വെച്ചുള്ള സ്‌ക്രബ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും നിങ്ങളുടെ പാദങ്ങൾ വൃത്തിയുള്ളതും മൃദുവും മിനുസമുള്ളതുമാക്കുകയും ചെയ്യും. മാത്രമല്ല നിങ്ങളുടെ കാലിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും കഫീൻ സഹായിക്കുന്നു. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിൽ കാപ്പി, വാനില എക്സ്ട്രാക്‌റ്റ്, ബ്രൗൺ ഷുഗർ എന്നിവ ചേർത്ത് ഇളക്കുക.
കുറഞ്ഞത് 15-20 മിനിറ്റെങ്കിലും നിങ്ങളുടെ പാദങ്ങളിൽ മിശ്രിതം മസാജ് ചെയ്യുക, തുടർന്ന് തുടയ്ക്കുക. ശേഷം കഴുകി കളയുക.
തേനും നാരങ്ങയും സ്‌ക്രബ്
തേൻ, നാരങ്ങ കാൽ സ്‌ക്രബ് നിങ്ങളുടെ പാദങ്ങളിലെ അഴുക്ക് പുറംതള്ളുകയും മോയ്സ്ചറൈസ് ചെയ്യുകയും നിമിഷങ്ങൾക്കുള്ളിൽ അവയെ വൃത്തിയുള്ളതാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യും. ഉറക്കസമയത്തിന് മുമ്പ് നിങ്ങൾക്ക് ഈ സ്‌ക്രബ് ഉപയോഗിക്കാം. എപ്സം ഉപ്പ്, വെളിച്ചെണ്ണ, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക. കുറച്ച് തേനും അഞ്ച് തുള്ളി നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കുക.
ഇത് നിങ്ങളുടെ പാദങ്ങളിൽ പുരട്ടി കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്ത് കഴുകി കളയുക.
പൈനാപ്പിൾ, തൈര് സ്ക്രബ്
വൈറ്റമിൻ സി അടങ്ങിയ പൈനാപ്പിൾ നിങ്ങളുടെ പാദങ്ങളിലെ അഴുക്ക് പുറംതള്ളുകയും ചർമ്മത്തിലെ മൃത പാളികൾ ഇല്ലാതാക്കുകയും ചെയ്യും. തൈര് നിങ്ങളുടെ പാദങ്ങളെ മോയ്സ്ചറൈസ് ചെയ്യുകയും അവയെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുകയും ചെയ്യും. അരിഞ്ഞ പൈനാപ്പിൾ ഒരു ബ്ലെൻഡറിൽ മൃതുവായി അരച്ചെടുക്കുക. തൈരും പഞ്ചസാരയും മിക്‌സ് ചെയ്ത് ചേർക്കുക. 10 മിനിറ്റ് ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ സ്‌ക്രബ് ചെയ്യുക.
ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
ഓട്‌സ് കാൽ സ്‌ക്രബ്
പാദങ്ങളിൽ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, ഈ ഓട്‌സ് സ്‌ക്രബ് നിങ്ങൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. ഓട്‌സിന്റെ പരുക്കൻ ഘടന നിങ്ങളുടെ ചർമ്മത്തിലെ മൃതകോശങ്ങളെ പതുക്കെ നീക്കം ചെയ്യുകയും ചെറിയ ചുണങ്ങുകളെയും ചർമ്മരോഗങ്ങളെയും ശമിപ്പിക്കുകയും ചെയ്യും. ഓട്‌സ് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. കഴുകുന്നതിനുമുമ്പ് 10 മിനിറ്റ് മസാജ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ : പേരയ്ക്ക വെറുതെ കളയേണ്ട; മുഖം തിളക്കാം