ചർമസംരക്ഷണം (Skincare) പകൽസമയം മാത്രം പോര. പ്രത്യേകിച്ച് വേനൽക്കാലത്ത് (Summer season) ചർമത്തിന് അധികസംരക്ഷണം കൊടുക്കുക എന്നത് പ്രധാനമാണ്. രാത്രിയിൽ ജോലിത്തിരക്കിനാൽ നിങ്ങൾക്ക് ശാരീരിക ക്ഷീണം അനുഭവപ്പെട്ടാലും ചർമത്തിന് കരുതൽ കൊടുക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുത്.
ബന്ധപ്പെട്ട വാർത്തകൾ: മനോഹരവും തിളങ്ങുന്നതുമായ ചർമ്മത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
രാവിലെ ഉണരുമ്പോൾ ചർമം ഫ്രഷ് ആയി തോന്നാനും എപ്പോഴും തിളങ്ങുന്ന ചർമത്തിനും ശ്രദ്ധിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഉറങ്ങാൻ പോകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ തീർച്ചയായും പരിഗണിക്കുക.
ഇത്തരത്തിൽ വേനൽക്കാല ചർമസംരക്ഷണത്തിന്റെ ഭാഗമായി നിങ്ങൾ ചെയ്യേണ്ട പൊടിക്കൈകൾ എന്തെല്ലാമെന്ന് ചുവടെ വിശദീകരിക്കുന്നു.
1. വെള്ളം കൊണ്ട് മുഖം കഴുകുക
ചർമത്തിന്റെ ശരിയായ പരിചരണത്തിന് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതുവഴി നിങ്ങളുടെ ചർമം സുന്ദരവും മൃദുവും തിളക്കവുമുള്ളതുമാകും. ചർമ സംരക്ഷണത്തിന് രാത്രി ഉറങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിൽ ആദ്യം ഉൾപ്പെടുന്നത് ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകുക എന്നതാണ്.
രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖം ശുദ്ധമായ വെള്ളത്തിൽ കഴുകണം. ചർമത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വെള്ളം വളരെ അത്യാവശ്യമാണ്. ഇതിനായി, തണുത്തതും ശുദ്ധവുമായ വെള്ളത്തിൽ മുഖവും കൈയും വൃത്തിയാക്കിയ ശേഷം രാത്രി ഉറങ്ങുക.
2. ഹെർബൽ ഫേസ് മാസ്ക് ഉപയോഗിക്കുക
രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്ത് പുരട്ടുന്ന ഹെർബൽ ഫേസ് മാസ്‌ക് ചർമത്തിന് ആരോഗ്യവും പോഷണവും നൽകാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ, ചർമത്തിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെടാതെയും ഈർപ്പം നിലനിർത്താനും സാധിക്കും. വേനൽക്കാലത്ത് മുൾട്ടാണി മിട്ടിയോ വെള്ളരിക്കയോ അതുമല്ലെങ്കിൽ ചന്ദനപ്പൊടിയോ പുരട്ടാവുന്നതാണ്.
3. കണ്ണുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുക
രാത്രി ഉറങ്ങുന്നതിന് മുൻപ് കണ്ണിൽ ക്രീമും ഐ ഡ്രോപ്പുകളും ഇടാൻ മറക്കരുത്. കണ്ണിന്റെ ഉപരിതലമായ ഭാഗം, അതായത് കൺപോള ഏറ്റവും സെൻസിറ്റീവായ ഭാഗമാണ്. അതിനാൽ ഇതിന് അധിക പരിചരണം ആവശ്യമാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനൊപ്പം, ചുളിവുകൾ ഇല്ലാതാക്കാൻ ക്രീം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുൻപ് കണ്ണുകൾക്ക് താഴെയും കൺപോളയിലും ക്രീം പുരട്ടാൻ മറക്കരുത്.
4. മോയ്സ്ചറൈസ് ചെയ്യുക
വരണ്ട ചർമത്തിലേക്ക് ഈർപ്പം തിരികെ കൊണ്ടുവരാൻ, ക്രീമുകളോ ലോഷനുകളോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. മുഖത്ത് മാത്രമല്ല, കൈകാലുകളിലും ഇത് പുരട്ടാവുന്നതാണ്. ലോഷനോ ക്രീമോ പുരട്ടി ഉറങ്ങുന്നത് ചർമത്തിൽ ഈർപ്പം നിലനിർത്തുകയും അകാല ചുളിവുകൾ മാറുന്നതിനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിനെന്ത് പ്രായം? 40ലും തിളക്കവും ആരോഗ്യവമുള്ള മുഖത്തിന് ഈ പൊടിക്കൈകൾ
വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് പോലെ ബദാം ഓയിലും ഉപയോഗിക്കാം. മുഖത്തെ വരണ്ട പാടുകൾ ഇല്ലാതാക്കാനും ചർമം തിളങ്ങാനും ബദാം ഓയിലിന് കഴിയും.
5. ഗ്ലിസറിനോ റോസ് വാട്ടറോ ഉപയോഗിക്കാം
വേനൽക്കാലത്ത് ഗ്ലിസറിൻ, റോസ് വാട്ടർ എന്നിവ രാത്രി ഉറങ്ങുന്നതിന് മുൻപ് ചർമത്തിൽ പുരട്ടുന്നതും മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും, ചർമത്തിലെ ജലാംശം സംരക്ഷിക്കുന്നതിനും ഇത് സഹായകരമാണ്.
നിങ്ങളുടെ ചർമം വളരെ വരണ്ടതാണെങ്കിൽ രാത്രിയിൽ ക്രീം ഉപയോഗിക്കണം. ദിവസവും രാത്രി ഉറങ്ങുമ്പോൾ ക്രീം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചർമത്തിലെ കേടായ കോശങ്ങളെ നന്നാക്കുകയും ചർമത്തെ വീണ്ടും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും വേണ്ട ജീവകങ്ങൾ