ഇന്നത്തെ തിരക്കിട്ട ജോലി നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതായത്, തലച്ചോറിന്റെ പ്രവർത്തനത്തെയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും സമ്മർദവും പിരിമുറുക്കങ്ങളും ടെൻഷനും സ്വാധീനിക്കുന്നു. ഇത് ക്രമേണ നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ മാത്രമല്ല ചിന്താശേഷിയെയും ഓർമശക്തിയെയും വരെ ബാധിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മക്കുറവ് ഉണ്ടോ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ...
ജോലിയിലെ ക്ഷീണം, സമ്മർദം അല്ലെങ്കിൽ തിരക്ക് എന്നിവയെല്ലാം ഒരു വ്യക്തിക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നുവെന്ന് ഗവേഷണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ജോലി സമ്മർദത്തിലെയും പിരിമുറുക്കത്തിലെയും പ്രശ്നങ്ങൾ പരിഹരിക്കാനും അതിലൂടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനും നിങ്ങൾ ശീലിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ വിവരിക്കുന്നത്.
പൂർണ വിശ്രമം (Complete relax)
ശരീരത്തിനും മനസ്സിനും പൂർണ വിശ്രമം ആവശ്യമാണ്. അതായത്, കിടക്കുമ്പോഴും പിരിമുറുക്കം തരുന്ന കാര്യങ്ങളെ കുറിച്ചാണ് നിങ്ങളുടെ ചിന്ത നയിക്കുന്നതെങ്കിൽ മനസിന് വിശ്രമം ലഭിക്കില്ല. അതിനാൽ 7 മുതൽ 8 മണിക്കൂർ പൂർണമായി ഉറങ്ങണം. അതായത്, ഉണർന്നിരിക്കുമ്പോൾ മോശമായ കാര്യങ്ങൾ ചിന്തിച്ച് സമ്മർദം സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മാരകമായ തലച്ചോറ് തിന്നുന്ന അമീബ യുഎസിൽ അതിവേഗം പടരുന്നുവെന്ന് റിപ്പോർട്ട്
ഭക്ഷണവും വെള്ളവും (Food and water)
നിങ്ങളുടെ മനസിന് പുതുമ അനുഭവപ്പെടുന്ന തരത്തിലാണ് ഭക്ഷണക്രമീകരണം നടത്തേണ്ടത്. അതായത്, സമ്മർദങ്ങൾ അധികമായി ബാധിക്കപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും വാൽനട്ട്, ബദാം, ഡാർക്ക് ചോക്ലേറ്റ്, കാപ്പി, മുട്ട എന്നിവ കഴിക്കണം. കാരണം ഇവ തലച്ചോറിന്റെ സൂപ്പർഫുഡുകളായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അത്യധികം ഇവ പ്രയോജനകരമാണ്.
നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ധാന്യങ്ങൾ. ഇത് മാനസിക ആരോഗ്യത്തിനും പ്രയോജനപ്പെടും. ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി കഴിക്കുന്ന ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശീലിക്കുക.
വ്യായാമം (Exercise)
വ്യായാമം ശാരീരികാരോഗ്യത്തിന് മാത്രമല്ല, നിങ്ങൾക്ക് അനുയോജ്യമായ ഏതെങ്കിലും വ്യായാമം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചില സമയങ്ങളിൽ മുറിയിലെ ലൈറ്റുകൾ അണച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് പോലും ശരീരത്തിനും മനസ്സിനും സുഖം പകരുന്നു.
സ്ട്രെസ് ഫ്രീ ബാത്ത് (Stress free bath)
ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നു. എന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉന്മേഷദായകമാണ്. കുളിക്കുന്നത് പുതിയ ഉണർവിനും ശാരീരിക- മാനസിക ആരോഗ്യത്തിനും സഹായിക്കുന്നു.
സമ്മർദ നിയന്ത്രണം (Stress control)
സമ്മർദം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. അതായത്, നിങ്ങൾക്ക് സമ്മർദം നൽകുന്ന സംഭാഷണം നടത്തുന്നവരോട് കുറച്ച് സംസാരിക്കുക. എന്നാൽ എന്തെങ്കിലും നിങ്ങളെ ആകുലപ്പെടുത്തുന്നുവെങ്കിൽ അത് പ്രിയപ്പെട്ട സുഹൃത്തുക്കളുമായി പങ്കിടുക. കൂടാതെ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. സമ്മർദം കുറയ്ക്കാൻ ഈ കാര്യങ്ങൾ സഹായിക്കും. നല്ല രീതിയിൽ ഉറക്കം ലഭിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു.
അമിതമായ ഉപ്പ് ഭക്ഷണത്തിലും പാനീയങ്ങളിലും ചേർത്ത് കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.