1. Health & Herbs

ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം

' ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിന് ന്യൂറോളജിക്കൽ നാശമുണ്ടാക്കാം. മാത്രമല്ല, മിനിസ്ട്രോക്ക്, ഡിമെൻഷ്യ എന്നിവ ഉണ്ടാകുന്നതിനും കാരണമാകും...' - ഡോ. ഭരദ്വാജ് പറയുന്നു.

Meera Sandeep
ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നേരത്തെ തന്നെ ഈ അവസ്ഥയെ ചികിത്സിക്കാനാവും.
ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നേരത്തെ തന്നെ ഈ അവസ്ഥയെ ചികിത്സിക്കാനാവും.

ഒരു നിശ്ചിത പ്രായത്തിന് ശേഷം ഏതൊരു വ്യക്തിയിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇത് കാണപ്പെടുന്നുണ്ട്. 

ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ഈ അവസ്ഥയെ ചികിത്സിക്കാനാവും. 

കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. പതിവായി പരിശോധനകൾ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്. 

ഉയർന്ന രക്തസമ്മർദ്ദത്തെ നിസാരമായി കാണുന്നത് ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം  തലച്ചോറിനെയും ബാധിക്കാമെന്നാണ് ആകാശ് ഹെൽത്ത് കെയറിലെ ന്യൂറോളജിസ്റ്റായ ഡോ. മധുകർ ഭരദ്വാജ് പറയുന്നത്.

ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിന് ന്യൂറോളജിക്കൽ നാശമുണ്ടാക്കാം. മാത്രമല്ല, മിനിസ്ട്രോക്ക്,  ഡിമെൻഷ്യ എന്നിവ ഉണ്ടാകുന്നതിനും കാരണമാകും...'  - ഡോ. ഭരദ്വാജ് പറയുന്നു.

'തലച്ചോറിലേക്കുള്ള രക്ത വിതരണത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയെയാണ് 'Transient ischemic attack' എന്ന് പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദം ധമനികളെ കഠിനമാക്കുകയും മാത്രമല്ല രക്തം കട്ടപിടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഒരു സ്ട്രോക്കിന്റെ മുന്നറിയിപ്പ് കൂടിയാണ്'  - ഡോ. ഭരദ്വാജ് പറഞ്ഞു. 

രക്തസമ്മർ​ദ്ദം നിയന്ത്രിക്കുന്നതിനായി ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുക. രക്തസമ്മർ​ദ്ദം നിയന്ത്രിക്കാൻ ഫൈബറും പൊട്ടാസ്യവും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. അനാരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രദ്ധിക്കണമെന്നും ഡോ.  ഭരദ്വാജ് പറഞ്ഞു.

English Summary: How high blood pressure affects our brain

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds