ശരീഭാരം കുറഞ്ഞെങ്കിലും വയർ കുറയ്ക്കാൻ സാധിക്കുന്നില്ല എന്നത് പലരുടേയും ആവലാതിയാണ്. നമ്മുടെ ചില ശീലങ്ങൾ തന്നെയാണ് വയര്‍ ചാടുന്നതിന് പലപ്പോഴും കാരണമാകുന്നത്. വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കുന്ന ചില അടിസ്ഥാനമായ ശീലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വയർ കുറയ്ക്കുന്നതിനൊപ്പം, ശരീരഭാരവും നിയന്ത്രിക്കാം...
* എത്ര ശ്രമിച്ചിട്ടും വയറിലെ കൊഴുപ്പ് ഇല്ലാതാകാത്തതിന് പിന്നിൽ കാർബോഹൈഡ്രേറ്റ് ആയിരിക്കാം കാരണം. വൈറ്റ് ബ്രെഡ്, ചിപ്‌സ്, പാസ്ത തുടങ്ങിയ സംസ്‌കരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ദോഷകരമാണ്. ശരീരഭാരം കുറയ്ക്കാൻ, പ്രത്യേകിച്ച് വയറ്റിൽ നിന്ന്, കാർബോഹൈഡ്രേറ്റ് ഉപഭോഗം പരിമിതപ്പെടുത്തുകയും പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകൾക്ക് പകരം ബ്രൗൺ റൈസ് പോലെയുള്ള സാവധാനത്തിൽ ഊർജ്ജം പകരുന്ന സ്രോതസ്സുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാർബോഹൈഡ്രേറ്റ് നിയന്ത്രിച്ച് അമിതവണ്ണം എങ്ങനെ കുറയ്ക്കാം?
* കാർഡിയോ വ്യായാമവും തീവ്രമായ അനീറോബിക് വ്യായാമവും, കുറഞ്ഞ വിശ്രമ സമയമെടുത്ത് മാറി മാറി ചെയ്യേണ്ടതാണ്. ഈ വ്യായാമം കുറച്ച് കലോറി കഴിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ശരീരഭാരം വീണ്ടും വർദ്ധിക്കുന്നത് തടയുകയും അതുവഴി നിങ്ങളെ നല്ല ശരീരാകൃതിയിൽ തുടരാൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം അധികമായാലും ആരോഗ്യത്തിന് ദോഷം
* വയറു ചാടുന്നതിനുള്ള മറ്റൊരു കാരണമാണ് പഞ്ചസാര. കൃത്രിമ മധുരം വയര്‍ ചാടാനുള്ള പ്രധാന കാരണമാണ്. പല അസുഖങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട കാരണം കൂടിയാണിത്. നമ്മൾ കഴിക്കുന്ന ധാരാളം പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പഞ്ചസാരയും കലോറിയും നിറഞ്ഞതാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് വലിയ പങ്കുവഹിക്കും. അത്തരം ഭക്ഷണ സാധനങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും അവ മാറ്റി പകരം കുറഞ്ഞ അളവിൽ പഞ്ചസാരയും കലോറിയും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്.
* വയര്‍, തടി കുറയ്ക്കാന്‍ സഹായിക്കുന്ന സഹായിക്കുന്ന പ്രധാന വഴി ഡയറ്റിംഗാണ്. ഇതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഇന്റര്‍മിറ്റിംഗ് ഫാസറ്റിംഗ് പ്രധാനപ്പെട്ട വഴിയാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം എന്നത് ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ്, ഇത് മറ്റ് ഉപവാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ശരിയായി ചെയ്യുകയാണെങ്കിൽ, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, കാരണം ഇടയ്ക്കിടെയുള്ള ഉപവാസത്തിൽ കുറച്ച് കലോറികൾ ഉപഭോഗം ചെയ്യപ്പെടുന്നു, കൂടാതെ ശരീരഭാരം കുറയ്ക്കാനും ഊർജത്തിനായി കൊഴുപ്പ് കത്തിക്കാനും ഹോർമോൺ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.