Updated on: 13 April, 2022 5:24 PM IST
വയറ് വീർക്കുന്നത് പരിഹരിക്കാൻ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതും

ആഹാരം അധികം കഴിച്ചില്ലെങ്കിലും വയറ് വീർക്കുന്ന പ്രതീതി തോന്നാറുണ്ട്. വയറ്റിലെ പുളിച്ചുതികട്ടലും എരിവ് അനുഭവപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. എന്നാൽ, വയറു വീർക്കുന്നത് എളുപ്പം മനസിലാക്കാൻ, വയറിന്റെ ചില ലക്ഷണങ്ങൾ അറിയേണ്ടത് പ്രധാനമാണ്. വയറ്റിൽ കൂടുതൽ എരിവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ വയർ വീർക്കുന്നതായി തോന്നിയാൽ, ഗ്യാസ് പ്രശ്‌നമോ വേദനയോ ഉണ്ടായാൽ, അത് വയർ വീർക്കുന്നതിന് കാരണമാകും. വയറ് വീർക്കാതിരിക്കാൻ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ആശ്വാസം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഒരു ഹെക്ടറിൽ നിന്നും 8 ലക്ഷം രൂപ വരുമാനം; മാതളം ലാഭകരമായി കൃഷി ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്

വയറു വീർക്കാതിരിക്കാൻ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ആശ്വാസം ലഭിക്കും. അതായത് ഒഴിവാക്കേണ്ടതിനെ ഒഴിവാക്കി ആരോഗ്യമുള്ള ഭക്ഷണം ഉൾപ്പെടുത്തിയാൽ വയറ് വീർക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാകും. ഇത്തരത്തിൽ വയർ വീർക്കുന്ന പ്രശ്നങ്ങൾക്ക് ഉപാധിയായി എന്തൊക്കെയാണ് ഒഴിവാക്കേണ്ടതെന്ന് അറിയാം.

  • ബ്രോക്കോളി (Broccoli)

വയറു വീർക്കുന്ന പോലെ തോന്നുന്നുണ്ടെങ്കിൽ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. കാരണം, ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ബ്രോക്കോളി നിങ്ങൾക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

അതുപോലെ ചില ഭക്ഷണങ്ങൾ വയറ് വീർക്കുന്നതിനെ ഒഴിവാക്കാനും സഹായിക്കും.

  • ആപ്പിൾ (Apple)

ആപ്പിൾ പ്രതിരോധശേഷി വർധിപ്പിക്കുന്നു. എന്നാൽ വയറ് വീർക്കുന്നവർക്കും ഇത് മറികടക്കാൻ ആപ്പിൾ കഴിക്കാവുന്നതാണ്. ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഗ്യാസ് അല്ലെങ്കിൽ വയറുവേദന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ആപ്പിളിന്റെ തൊലി നീക്കി കഴിക്കുന്നത് നന്നായിരിക്കും.

  • വെളുത്തുള്ളി (Garlic)

വെളുത്തുള്ളിയിൽ ഫ്രക്ടൻസ് എന്ന മൂലകം അടങ്ങിയിട്ടുണ്ട്. ഈ മൂലകം പെട്ടെന്ന് ബ്ലോട്ടിങ് പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കും. അതുകൊണ്ട് വെളുത്തുള്ളി കഴിക്കുന്നത് അത്യധികം ഗുണകരമാണ്.

  • പയർ (Peas)

പയർ ദഹനത്തിനും മികച്ചതാണ്. ഇതിൽ നാര് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വയർ വീർക്കുന്ന പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ പയർ സഹായിക്കും. വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കും ഇത് മികച്ച പ്രതിവിധിയാണ്. ഉദാഹരണത്തിന്, കൊളസ്ട്രോളിന് എതിരെ പ്രവർത്തിക്കുന്ന ഡ്രം ബീൻസും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കാബേജ്, ബ്രോക്കോളി കൃഷി; വർഷം 63 ലക്ഷം രൂപ സമ്പാദിക്കാം

താൽക്കാലികമായല്ലാതെ ഉണ്ടാകുന്ന വയറ് വീർക്കലിന് ഈ പ്രതിവിധികൾ ഫലം ചെയ്യും. അമിതവണ്ണം ഇല്ലാത്തവർക്കും വയറ് വീർത്ത പോലുള്ള പ്രതീതി തോന്നാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ:  പുതിനയുടെ ചില ഗുണങ്ങളും വേനൽക്കാലത്ത് തയ്യാറാക്കാൻ പറ്റുന്ന പാചകങ്ങളും

ദഹനക്കേട്, ആര്‍ത്തവവിരാമം, മലബന്ധം, ഭക്ഷണ അലര്‍ജികള്‍ എന്നിവയാണ് പൊതുവെയുള്ള കാരണങ്ങള്‍. എന്നാൽ, ഇത് താല്‍ക്കാലികമായുണ്ടാവുന്ന വയറ് വീര്‍ക്കലാണ്. നിങ്ങളെ വിട്ടൊഴിയാതെ വയറ് വീർക്കുന്ന പ്രശ്നമുണ്ടായാൽ അതിന് മൂത്രാശയ അണുബാധ, കരൾ രോഗങ്ങൾ, ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ്, ക്യാന്‍സര്‍ എന്നിവയുടെ സൂചനയുമായിരിക്കും. ഇതിന് പുറമെ, മാനസിക സമ്മർദവും വയറ് വീർക്കുന്ന പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

English Summary: Foods You Must Include And Exclude To Get Rid Of Bloating
Published on: 13 April 2022, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now