Updated on: 6 July, 2022 11:57 AM IST
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം നല്ല ഉറക്കത്തിലൂടെ

നല്ല ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാൽ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് നല്ല ഉറക്കം ആവശ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. ഉറക്കത്തോടൊപ്പം മികച്ച ഭക്ഷണക്രമം, കൊളസ്ട്രോളിന്റെയും രക്തസമ്മർദത്തിന്റെയും നിയന്ത്രണം, ശാരീരിക ഉന്മേഷം, വ്യയാമം, ആരോഗ്യത്തോടെയുള്ള ശരീര ഭാരം, ലഹരി ഉപയോഗം ഇല്ലായ്മ എന്നീ നിർദേശങ്ങൾ അസോസിയേഷൻ നേരത്തെ നൽകിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾക്ക് 1 കോടി: ആരോഗ്യമന്ത്രി

ഇവയെല്ലാം ജീവിതത്തിന്റെ പ്രധാന ഘടകങ്ങൾ (Essentials of life) എന്നാണ് അറിയപ്പെടുന്നത്. ശരിയായ ജീവിതശൈലികൾ പിന്തുടരുന്നതിലൂടെ ഹൃദയത്തെ സംബന്ധിക്കുന്ന 80 ശതമാനം രോഗങ്ങളെ തടയാൻ സാധിക്കുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. പ്രായത്തിന് അനുസരിച്ച് ഉറക്കത്തിന്റെ അളവിൽ വ്യത്യാസം വരുത്താം. മുതിർന്നവർ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്നും കുട്ടികളിൽ ഇതിന് വ്യത്യാസമുണ്ടെന്നും അസോസിയേഷൻ പറയുന്നു. എന്നാൽ ഉറക്കത്തിന്റെ അളവ് കൂടുന്നതും കുറയുന്നതും പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ ശരീരഭാരം വർധിക്കുക, ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദം കൂട്ടുക എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2019ൽ 17.9 മില്യൺ ആളുകളാണ് ഹൃദസംബന്ധമായ രോഗങ്ങൾ ബാധിച്ച് മരിച്ചത്. ഇതിൽ 85 ശതമാനത്തോളം രോഗികളും മരിച്ചത് ഹൃദയാഘാതവും പക്ഷാഘാതവും കാരണമാണ്.

നല്ല ഉറക്കത്തിനുള്ള ടിപ്സ്

  • എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാം
  • ചായയുടെയും കാപ്പിയുടെയും ഉപയോഗം കുറയ്ക്കാം
  • ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ ടിവി, മൊബൈൽ എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം
  • ഉറങ്ങുന്നതിന് മുമ്പ് ബുക്ക് വായിക്കുകയോ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യാം. അനാവശ്യ ചിന്തകൾ ഒഴിവാക്കാം.
  • നല്ല ഉറക്കം ലഭിക്കാൻ ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കാം.
  • വയറിന് പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കാം.
  • കിടപ്പുമുറി വൃത്തിയുള്ളതും, ഒച്ചയില്ലാത്തതും, രൂക്ഷ ഗന്ധം ഇല്ലാത്തതും ആകണം.


ഹൃദയാരോഗ്യം സ്ത്രീകളിലും പുരുഷന്മാരിലും

ഹൃദയ രോഗങ്ങളുടെ ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. എന്നാൽ സ്ത്രീകളേക്കാൾ പുരുഷന്മാരിൽ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് മാനസിക സമ്മർദം കൂടുതൽ ഉണ്ടാകുന്നു. ഇത് രക്തസമ്മർദത്തിന്റെയും സ്ട്രെസ് ഹോർമോണുകളുടെയും അളവ് വർധിപ്പിക്കുന്നു.

ശ്വാസ തടസം, കൈകളിലോ കഴുത്തിലോ ഉണ്ടാകുന്ന തരിപ്പ്, നെഞ്ചുവേദന എന്നിവയാണ് പുരുഷന്മാരിലെ പ്രധാന ഹൃദ്രോഗ ലക്ഷണങ്ങൾ. അതേസമയം തലകറക്കം, ക്ഷീണം, വിയർപ്പ് ഓക്കാനം എന്നിവയാണ് സ്ത്രീകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ.

ഹൃദയാരോഗ്യം നിലനിർത്താൻ എന്തൊക്കെ ഒഴിവാക്കാം?

പുകവലി ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. പുകവലി ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണത്തെ ബാധിക്കുന്നു. അമിത മദ്യപാനം ഹൃദയ പേശികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് പ്രതിരോധിക്കുന്നു. തുടർന്ന് രക്ത പേശികൾ നശിക്കുകയും ഹൃദയസ്തംഭനം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

English Summary: Good sleep can improve heart health: New study
Published on: 06 July 2022, 11:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now