1. Environment and Lifestyle

കണ്ണിൽ നോക്കി കൊളസ്ട്രോൾ കണ്ടുപിടിക്കാം

കൃഷ്ണമണിയ്ക്ക് ചുറ്റും മങ്ങിയ വെളുത്ത നിറത്തിലോ നീല നിറത്തിലോ വളയങ്ങൾ കാണപ്പെടുന്നത് കൊളസ്ട്രോളിന്റെ സൂചനയാണ്. ഇതിനെ കൊഴുപ്പ് തടിപ്പുകൾ അഥവാ സാന്തൊമ (Xanthoma) എന്ന് പറയുന്നു.

Darsana J
കണ്ണിൽ നോക്കി കൊളസ്ട്രോൾ കണ്ടുപിടിക്കാം
കണ്ണിൽ നോക്കി കൊളസ്ട്രോൾ കണ്ടുപിടിക്കാം

പല ജീവിതശൈലി രോഗങ്ങളുടെയും (Lifestyle diseases) ലക്ഷണങ്ങൾ കണ്ണ് നോക്കിയാൽ അറിയാൻ സാധിക്കും. നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ (fat) അളവ് കൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ (Cholesterol). പ്രത്യേകിച്ച് രക്തക്കുഴലുകളിൽ കൊഴുപ്പ് ഘടകങ്ങൾ അടിഞ്ഞു കൂടുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ കൊഴുപ്പ് ശരീരത്തിൽ സംഭരിക്കുന്നു.

കൂടാതെ, കരളിൽ നിന്നും കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നു. സ്ട്രോക്കോ ഹൃദയാഘാതമോ (Heart attack) ആണ് കൂടുതൽ രോഗികളിലെയും കൊളസ്ട്രോളിന്റെ സൂചന. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് കണ്ണിലൂടെ അറിയാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കൺപോളയ്ക്ക് (Eyelid) പുറത്തെ നിറം മാറ്റമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കണ്ണിന് മുകളിലെ കൺപോളയ്ക്ക് പുറത്ത് വെള്ള (White), മഞ്ഞ (Yellow) നിറങ്ങളിൽ പാടകൾ പോലെ കാണപ്പെടുന്നു. മാത്രമല്ല കൃഷ്ണമണിയ്ക്ക് (Iris) ചുറ്റും മങ്ങിയ വെളുത്ത നിറത്തിലോ നീല നിറത്തിലോ വളയങ്ങൾ കാണപ്പെടുന്നു. ഇതിനെ കൊഴുപ്പ് തടിപ്പുകൾ അഥവാ സാന്തൊമ (Xanthoma) എന്ന് പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ ശ്രദ്ധിക്കണം മുടിയും ആരോഗ്യവും

കണ്ണിന് താഴെയും കൊഴുപ്പ് കൂടിയ മുഖത്തെ ഭാഗങ്ങളിലും മഞ്ഞപ്പാടുകൾ കാണുന്നത് മറ്റൊരു സൂചനയാണ്. പാരമ്പര്യമായി കൊളസ്ട്രോൾ രോഗമുള്ളവർ തീർച്ചയായും സൂചനകളെ അവഗണിക്കാൻ പാടില്ല. അമിത കൊഴുപ്പ് ചിലപ്പോൾ ഗ്ലോക്കോമയ്ക്ക് (Glaucoma) കാരണമാകും. റെറ്റിനയിലെ രക്തക്കുഴൽ പൂർണമായും അടയുന്ന അവസ്ഥയിലാണ് ഇത് ഉണ്ടാകുന്നത്.

മങ്ങിയ കാഴ്ച, കാഴ്ചയിൽ മറ അനുഭവപ്പെടുക, കണ്ണ് വേദന, കണ്ണിൽ ഇരുട്ട് കയറുക എന്നിവയും കൊളസ്ട്രോളിന്റെ ലക്ഷണമായേക്കാം. എന്നാൽ ഇത്തരം സൂചനകൾ കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതും നല്ലതാണ്.

സൂര്യപ്രകാശത്തെ (Sunlight) വിറ്റാമിൻ ഡി ആക്കി മാറ്റാനും, ഈസ്ട്രജൻ, ആൻഡ്രജൻ ഹോർമോണുകളുടെ ഉൽപാദനത്തിലും കൊളസ്ട്രോളിന് പങ്കുണ്ട്. മാത്രമല്ല  വൃക്കകളിലെ കോർട്ടിസോൾ (Cortisol) എന്ന ഹോർമോണുകളുടെ ഉൽപാദനത്തിലും കൊളസ്ട്രോൾ സഹായിക്കുന്നു.

മറ്റ് ലക്ഷണങ്ങൾ (Other symptoms)

ശരീരത്തിൽ അനാവശ്യ കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ ദഹനത്തിന് ബുദ്ധിമുട്ടും ഗ്യാസിന്റെ പ്രശ്നവും ഉണ്ടാകും. കൊഴുപ്പുകൾ രക്തത്തിന്റെ സ്വാഭാവിക ചലനം തടസപ്പെടുത്തുന്നത് മൂലം മസിലുകൾ വീർക്കാനോ നീര് വരാനോ സാധ്യതയുണ്ട്. കൊളസ്ട്രോളിന്റെ പ്രശ്നം അധികമുള്ളവർക്ക് വായ്നാറ്റം (Mouth smell) ഉണ്ടാകാൻ സാധ്യതയുണ്ട്.

അനാവശ്യ കൊളസ്ട്രോൾ ശരിയായ രീതിയിൽ ദഹിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഹാലിറ്റോസിസ് (Halitosis) എന്നാണ് ഈ അവസ്ഥയെ വിളിയ്ക്കുന്നത്. തലചുറ്റൽ, തലവേദന (Headache), ഛർദി (Vomiting), തളർച്ച, ക്ഷീണം (Fatigue) എന്നിവ കൊളസ്ട്രോൾ കൂടുന്നതിന്റെ സാധാരണ ലക്ഷണമാണ്. ചർമത്തിലും കൊളസ്ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടേക്കാം. ചർമത്തിൽ തടിപ്പ്, പാടുകൾ, ചൊറിച്ചിൽ (Skin issues) എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ടാകാം.  

English Summary: Cholesterol Signs: How to detect cholesterol by looking at the eyes

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds