ആഹാരത്തിലൂടെയും മറ്റും ലഭിക്കേണ്ട പോഷകക്കുറവും, മലിനീകരണവുമെല്ലാം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ മുടി കൊഴിച്ചലും, മുടി കീറലും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. നമ്മുടെ ജീവിതശൈലിയും കാലാവസ്ഥയും മാത്രമല്ല, മുടിയിൽ നമ്മൾ പ്രയോഗിക്കുന്ന ചില മരുന്നുകള്‍, രാസവസ്തുക്കക്ഷ എന്നിവയും, ഹെയർ വാഷിന് ഉപയോഗിക്കുന്ന വെള്ളം എന്നിവയുമെല്ലാം മുടി കൊഴിച്ചിലേക്ക് നയിക്കും.
കേശവളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ ഇല്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ തന്നെ, ഇത്തരം വിറ്റാമിനുകളുടെ കുറവുകള്‍ പരിഹരിക്കുന്നതിനുള്ള ഉപായങ്ങളാണ് ചുവടെ വിവരിക്കുന്നത്.
വരണ്ട മുടിയുള്ളവരെ ശ്രദ്ധിച്ചാൽ മനസിലാകും. അവർക്ക് മുടി കൊഴിച്ചിലും അധികമായിരിക്കും. ചര്‍മം വരണ്ടതാണെങ്കിൽ, മുടിയും വരളാനുളള സാധ്യത കൂടുതലാണ്. കാരണം വരണ്ട മുടി പൊട്ടിപ്പോകുന്നത് കൂടുതലായിരിക്കും എന്നതിനാൽ ഇത് മുടിയുടെ വളർച്ചയെ മോശമായി ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ:സുന്ദരമായ ചർമ്മവും മുടിയും ലഭിക്കാൻ കാപ്പി എങ്ങനെ ഉപയോഗിക്കാം
എന്നാൽ, വരണ്ട മുടിയ്ക്കും മുടി കൊഴിച്ചിലിനും വിറ്റാമിൻ ഇയുടെ അളവിലൂടെ മാറ്റം വരുത്താനാകും. അതായത്, വിറ്റമിന്‍ ഇ ക്യാപ്‌സൂൾ മുടി സംരക്ഷണ പരീക്ഷണങ്ങളിൽ ഉപയോഗിക്കാം. ചർമത്തിലെ ചുളിവുകൾ തടഞ്ഞ് ഇലാസ്റ്റിസിറ്റി നിലനിർത്തുന്നത് പോലെ മുടിയുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ അത്യധികം പ്രയോജനകരമാണ്. കാരണം, വിറ്റാമിൻ ഇയിലെ കൊളാജന്റെ സാന്നിധ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
വിറ്റാമിൻ ഇ വർധിക്കുന്നതിനായി ബദാം പോലുള്ളവ കഴിയ്ക്കുന്നത് ശീലമാക്കാം. ഇത് മുടി വളർച്ചയ്ക്ക് സഹായകരമാകും. വിറ്റാമിൻ ഇ ലഭിക്കുന്നതിനുള്ള മറ്റൊരു മികച്ച സ്രോതസ്സാണ് വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍.
രാത്രി കിടക്കാന്‍ നേരത്ത് ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതിനകത്തെ എണ്ണ ശിരോചര്‍മത്തില്‍ പുരട്ടുക. ഇത് അല്‍പനേരം മസാജ് ചെയ്യുക. ദിവസവും വിറ്റാമിൻ ഇ കാപ്സൂൾ ഇത്തരത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഏതു പ്രായത്തിലുള്ളവർക്കും മുടിയുടെ ആരോഗ്യം ഉറപ്പു വരുത്താൻ ഇത് ചെയ്യാം. രാത്രിയില്‍ കാപ്സൂൾ പുരട്ടിയാൽ കഴുകിക്കളയേണ്ടതില്ല. പകരം പിറ്റേന്ന രാവിലെ കഴുകിക്കളഞ്ഞാൽ മതി. മുടി കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കണമെന്നതും നിർബന്ധമില്ല.
വിറ്റാമിൻ ഇ കാപ്സൂൾ രാത്രി പുരട്ടിയാൽ, ശിരോചർമത്തിലൂടെ ഇത് മുടിനാരിഴകളിലേക്കും വേരുകളിലേയ്ക്കും ഊർന്നിറങ്ങും. ഇത് വരണ്ട മുടി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വരണ്ട സ്വഭാവം മുടിയിൽ നിന്ന് പരിഹരിച്ചാൽ ഇതിലൂടെ മുടി കൊഴിച്ചില്‍ തടയാനും ഗുണപ്രദമാണ്.
നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കാനും ഇത് സഹായിക്കും. കൂടാതെ, മുടിയ്ക്ക് കരുത്തും തിളക്കവും ലഭിക്കാൻ ഇത് സഹായിക്കും. താരൻ, തലമുടിയിലെ പൊടി പോലുള്ള പ്രശ്നങ്ങളെയും ഇതിലൂടെ ഒഴിവാക്കാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.