കരുത്തുറ്റ ആരോഗ്യമുള്ള മുടിയ്ക്ക് ഹെയർ സ്റ്റീമിങ് മികച്ച ഉപാധിയാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. മുടികൊഴിച്ചിൽ (Hair fall) ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാകുന്നു. തിളക്കവും ശക്തിയുമുള്ള മുടിയ്ക്കായി ആവി പിടിക്കുന്നത് മികച്ചതാണെന്നാണ് നമ്മുടെ നാട്ടുവൈദ്യങ്ങളും പറയുന്നത്. ഇങ്ങനെ മുടിയിൽ ആവി പിടിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമെന്ന് ചുവടെ വിശദമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം
എന്നാൽ ഹെയർ സ്റ്റീമിങ് സമയം മെനക്കെടുത്തുന്ന ജോലിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. നമ്മുടെ ഒഴിവുസമയങ്ങളിലും മറ്റും വളരെ അനായാസമായി ചെയ്യാവുന്ന കേശ സംരക്ഷണ നുറുങ്ങാണിത്. ഇങ്ങനെ ഹെയർ സ്റ്റീമിങ് പതിയെ നിങ്ങളുടെ ദിനചൈര്യയാക്കിയും മാറ്റാവുന്നതാണ്. തലമുടിയിൽ ഹെയർ സ്റ്റീമിങ് (hair steaming) എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്ന് നോക്കാം.
-
തലയോട്ടി വൃത്തിയാക്കൽ
പതിവായി മുടി ആവിയിൽ വേവിക്കുന്നതിലൂടെ, തലയോട്ടിയിലെ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ തുടങ്ങുന്നു. ഇത് തലയോട്ടി വൃത്തിയാക്കുന്നതിന് ഗുണകരമാണ്. മാത്രമല്ല നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഹെയർ സ്റ്റീമിങ്ങിലൂടെ സാധിക്കും.
-
കൊളാജൻ ഉത്പാദനം
ശരീരത്തിൽ കൊളാജന്റെ ഉത്പാദനം ശരിയാണെങ്കിൽ, അത് ചർമത്തിന് മാത്രമല്ല കേശവളർച്ചയ്ക്കും വളരെ നല്ലതാണ്. കൊളാജന്റെ ഉത്പാദനം വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും മുടിയിൽ ആവി പിടിക്കുന്നതിലൂടെ സാധിക്കും. മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനം ചെയ്യും.
-
മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നു
മുടിയിൽ ഈർപ്പം ഇല്ലെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. എന്നാൽ ഹെയർ സ്റ്റീമിങ്ങിലൂടെ മുടി വൃത്തിയാക്കുന്നതിന് പുറമേ, കേശവളർച്ചയ്ക്ക് ആവശ്യമായ ജലാംശം മാത്രം നിലനിർത്താനും സഹായിക്കുന്നു. മുടിയുടെ ഈർപ്പം നഷ്ടപ്പെടാത്തതിനാൽ മുടി തിളങ്ങുന്നതിനും കരുത്തുറ്റതാകാനും സഹായിക്കും.
-
താരൻ അകറ്റും
മഴക്കാലത്ത് കൂടുതലായും കാണപ്പെടുന്ന പ്രശ്നമാണ് താരൻ. മുടിയിൽ ഈർപ്പവും അഴുക്കും അടിഞ്ഞുകൂടി തലയോട്ടിയിൽ താരൻ ഉണ്ടാവുകയും ക്രമേണ ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. താരൻ നീക്കം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഹെയർ സ്റ്റീമിങ് നടത്താം. ആവി പിടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ആവശ്യമെങ്കിൽ നാരങ്ങാനീരും ചേർക്കാം. നാരങ്ങ മുടിയിലുള്ള അധിക എണ്ണ നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നു.
-
അഴുക്ക് നീക്കം ചെയ്യാൻ
ശിരോചര്‍മത്തിലെ അഴുക്ക് നീക്കം ചെയ്താൽ മുടി വളർച്ച ഉറപ്പാക്കാം. ശിരോചര്‍മം വൃത്തിയാക്കുന്നതിന് ഹെയർ സ്റ്റീമിങ് അനുയോജ്യമായ വഴിയാണ്. കാരണം ദിവസേന മുടി കഴുകിയാൽ അഴുക്ക് പോകണമെന്നില്ല. പ്രത്യേകിച്ച് എണ്ണ സ്ഥിരം തേക്കുന്ന ശീലമുള്ളവർക്ക് ഇത് പ്രശ്നമാകും. ഷാംപൂവിന്റെ ഉപയോഗവും അമിതമാകാൻ പാടില്ലാത്തതിനാൽ മുടിയുടെ ആരോഗ്യം സംരക്ഷിച്ച് കൊണ്ടു ഹെയർ സ്റ്റീമിങ്ങിലൂടെ അഴുക്ക് നീക്കം ചെയ്യാൻ സാധിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.