Updated on: 10 September, 2021 4:42 PM IST
Head ache

നമ്മുടെ ജീവിത ശൈലിയെ നല്ല രീതിയില്‍ തന്നെ ബാധിക്കുന്ന ഒന്നാണ് തലവേദന, നിത്യ ജീവിതത്തില്‍ സര്‍വ സാധാരണവുമാണിത്. സമ്മര്‍ദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക, സ്ത്രീകളില്‍ ആര്‍ത്തവ സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവയൊക്കെ തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളാണ്. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്ത്രീകളിലാണ് മൈഗ്രേയ്ന്‍ കൂടുതലായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് മൈഗ്രേയ്ന്‍ കൂടുതലായി അനുഭവപ്പെട്ടെന്നുംവരാം. 

എന്നാല്‍ തലവേദന വരാതിരിക്കാന്‍ ഇതൊന്ന് ശ്രദ്ധിച്ചു നോക്കൂ.

പല തലവേദനകള്‍ക്കും കാരണം ശരീരത്തിലെ ആവശ്യത്തിനു വെള്ളമില്ലായ്കയാണ്. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്. ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ കരിക്കിന്‍ വെളളം പോലുളള പാനീയങ്ങള്‍ കഴിക്കുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും.

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദന അകറ്റാന്‍ മറ്റൊരു മാര്‍ഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. മാനസിക സംഘര്‍ഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാന്‍ ഉത്തമമാര്‍ഗമാണിത്.
ഇളംചൂടുള്ള എണ്ണ തലയില്‍ മസാജ് ചെയ്തു ചെറുചൂടുള്ള വെള്ളത്തില്‍ കുളിച്ചാല്‍ തലവേദയെ ശമിപ്പിക്കാന്‍ ആകും.

തലവേദന അകറ്റാന്‍ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ അനുപാതം നിലനിര്‍ത്താന്‍ നാരങ്ങ കൊണ്ട് കഴിയും. മാത്രമല്ല ശരീരത്തേയും മനസ്സിനേയും റിലാക്‌സ് ചെയ്യിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. ചെറു നാരങ്ങാ നീരില്‍ ഉപ്പും പഞ്ചസാരയും നേരിയ അളവില്‍ ചേര്‍ത്ത് കുടിച്ചാല്‍ തലവേദയ്ക്ക് നല്ല ശമനമുണ്ടാകും.

തലവേദന അകറ്റാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കാൻ ഇഞ്ചിയ്ക്ക് സാധിക്കും. ഇഞ്ചി ചേര്‍ത്ത ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്.

തലവേദനയ്ക്ക് മികച്ചതാണ് കറുവപ്പട്ട വെള്ളം. തിളച്ച വെള്ളത്തില്‍ അല്‍പം കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് തലവേദന കുറയ്ക്കാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും.
ചായ, കാപ്പി എന്നിവ ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ കുടിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കു കഞ്ഞിവെള്ളമോ പാലോ പഴവര്‍ഗങ്ങളോ ആകാം. കംപ്യൂട്ടര്‍, ടിവി, ഫോണ്‍ ഉപയോഗം കുറയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ

അടുക്കളയിലുണ്ട് തലവേദനയ്ക്കുളള പരിഹാരം

രാവിലെകളിലുണ്ടാകുന്ന സ്ഥിരമായ തലവേദനയുടെ കാരണങ്ങളറിയാം

വിവിധ തരം തലവേദനകളും, അതിനുള്ള കാരണങ്ങളും, പരിഹാരങ്ങളും

English Summary: Head ache in daily life, this will help you to reduce the head ache
Published on: 10 September 2021, 04:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now