ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബെറി കുടുംബത്തിൽ നിന്നുള്ള ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ക്രാൻബെറികൾ. ക്രാൻബെറികൾ ഭക്ഷണത്തിൻ്റെ ഭാഗമാക്കുകയാണെങ്കിൽ ആൻ്റിബോട്ടിക്ക് മരുന്നുകളെ മാറ്റിനിർത്താൻ കഴിയും എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ക്രാൻബെറികൾ നിങ്ങൾക്ക് അസംസ്കൃത രൂപത്തിൽ കഴിക്കാം ഇനി അങ്ങനെ കഴിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഉണക്കിയോ അല്ലെങ്കിൽ ഫ്രീസ് ചെയ്തോ കഴിക്കാവുന്നതാണ്. ക്രാൻബെറികൾ സോസുകളുടെയും എക്സ്ട്രാക്റ്റുകളുടെയും കൂടെ പാചകം ചെയ്യാനും ഉപയോഗിക്കാവുന്നതാണ് ഇത്.
വിറ്റാമിൻ സി, നാരുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ക്രാൻബെറികൾ, എന്തുകൊണ്ടാണ് ക്രാൻബെറി കഴിക്കേണ്ടതെന്ന് എന്ന് നിങ്ങൾക്ക് അറിയാമോ?
ക്രാൻബെറികളുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
മൂത്രാശയ അണുബാധകൾ ഇല്ലാതാക്കുന്നു
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിലും മൂത്രനാളിയിലെ അണുബാധകൾ (UTIs) സാധാരണമാണ്. എന്നാൽ ക്രാൻബെറി കഴിക്കുന്നത് രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. കാരണം, ക്രാൻബെറിയിൽ എ-ടൈപ്പ് പ്രോആന്തോസയാനിഡിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് മൂത്രസഞ്ചിയിലും മൂത്രനാളിയിലും ബാക്ടീരിയകൾ ഒട്ടിപിടിക്കുന്നത് തടയുന്നു. എന്നിരുന്നാലും, അതിന്റെ ജ്യൂസിനേക്കാൾ പഴം കഴിക്കുന്നതാണ് നല്ലത്.
പല്ലിന്റെ അണുബാധ അകറ്റി വായുടെ ആരോഗ്യം നിലനിർത്തുന്നു
പല്ലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും ക്രാൻബെറികൾ സഹായിക്കും. ഒരുപിടി ക്രാൻബെറികൾ പല്ലിലെ അണുബാധയെ അകറ്റാൻ നിങ്ങളെ സഹായിക്കും. കാരണം, ഈ ചുവന്ന പഴങ്ങളിൽ കാണപ്പെടുന്ന പോളിഫെനോൾസ് പല്ലുകളിലും മോണകളിലും ചീത്ത ബാക്ടീരിയകൾ പറ്റി നിൽക്കുന്നത് തടയുന്നു. നാം വിഴുങ്ങിയതിനു ശേഷവും പോളിഫെനോൾസ് ഉമിനീരിൽ തുടരുന്നതിനാൽ ക്രാൻബെറി വായുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് നല്ലതാണെന്ന് ആരോഗ്യവിദഗ്ദർമാർ പറയുന്നു.
വയറ്റിലെ ക്യാൻസറും അൾസറും തടയുന്നു
ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയാണ് ആമാശയ ക്യാൻസറിനും അൾസറിനും പ്രധാന കാരണമായി കണക്കാക്കുന്നത്. ദിവസവും ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് എച്ച് പൈലോറി അണുബാധ കുറയ്ക്കുമെന്ന് ഒരു പഠനം തെളിയിക്കുന്നു. കാരണം, ക്രാൻബെറിയിലെ എ-ടൈപ്പ് പ്രോആന്തോസയാനിഡിനുകൾ ആമാശയത്തിന്റെ ആവരണത്തിൽ എച്ച് പൈലോറിയെ ബന്ധിപ്പിക്കുന്നത് തടയുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ഭക്ഷണത്തിൽ ക്രാൻബെറി ജ്യൂസ് ഉൾപ്പെടുത്തുന്നത് അധിക ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്. അവ ഉപയോഗപ്രദമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ്, ഫ്രഷ് ക്രാൻബെറികളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അമിത പഞ്ചസാര ആരോഗ്യത്തെ കേടാക്കും; അറിയാം പാർശ്വഫലങ്ങൾ