1. Fruits

ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഈ പഴത്തിന്റെ ജ്യൂസ് മികച്ചതെന്ന് ആരോഗ്യ വിദഗ്ധർ

ക്രാൻബെറി ജ്യൂസ് മറ്റ് ജ്യൂസുകളെപ്പോലെ ജനപ്രിയമല്ല. എങ്കിലും ഈ രുചികരമായ ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

Anju M U
Cranberry
ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഈ പഴത്തിന്റെ ജ്യൂസ് മികച്ചതെന്ന് ആരോഗ്യ വിദഗ്ധർ

രുചിയും ആരോഗ്യ ഗുണങ്ങളും നിറഞ്ഞ ക്രാൻബെറി എന്ന പഴത്തെ (Cranberry fruit) കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും, നമ്മുടെ പഴവിപണിയിൽ ഇത് ധാരാളം കാണപ്പെടുന്നു. ക്രാൻബെറി എന്നും ക്രാൻബെറി നെല്ലിക്ക എന്നും ഇത് അറിയപ്പെടുന്നു. വെറുതെയും ജ്യൂസാക്കിയുമെല്ലാം കഴിയ്ക്കാവുന്ന ക്രാൻബെറിയ്ക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങ വെള്ളം അമിതമായി കുടിച്ചാൽ ഈ ആരോഗ്യ പ്രശ്‌നങ്ങൾ

പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ ക്രാൻബെറിയ്ക്ക് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

എന്നാൽ, ക്രാൻബെറി ജ്യൂസ് മറ്റ് ജ്യൂസുകളെപ്പോലെ ജനപ്രിയമല്ല. എങ്കിലും ഈ രുചികരമായ ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മൂത്രാശയ അണുബാധ തടയാൻ വളരെ ഫലവത്തായ പ്രകൃതിദത്ത ഉപായമാണ് ക്രാൻബെറി എന്നാണ് പറയുന്നത്. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഈ ജ്യൂസിൽ ധാരാളമുണ്ട്. ഇതിന്റെ നീര് ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. ഇതുകൂടാതെ, ക്രാൻബെറിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ക്രാൻബെറി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ (Health Benefits of Cranberry Juice)

മുടി കൊഴിച്ചിൽ തടയുന്നു (Prevent hair fall)

ക്രാൻബെറി ജ്യൂസ് വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് മുടികൊഴിച്ചിലും മറ്റ് മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. ഈ രണ്ട് പോഷകങ്ങളും മുടി വളർച്ചയെ സഹായിക്കുന്നു. മുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഇങ്ങനെ മുടി കൊഴിച്ചിൽ തടയാനും ക്രാൻബെറി ഉത്തമമാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് (Better for heart's health)

ക്രാൻബെറിയിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ക്രാൻബെറിയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ വീക്കം തടയാനും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.

മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു (Reduce the risk of urinary tract infections)

ക്രാൻബെറി ജ്യൂസ് പതിവായി കഴിക്കുന്നതിലൂടെ, മൂത്രനാളിയിലെ അണുബാധ തടയാൻ സാധിക്കും. ക്രാൻബെറി ജ്യൂസ് പതിവായി കുടിക്കുന്നത് മൂത്രസംബന്ധമായ അണുബാധയുടെയും മറ്റും സാധ്യത 30% കുറയ്ക്കും.

ചർമത്തെ ആരോഗ്യകരമായി നിലനിർത്തുന്നു (Best for healthy skin)

ക്രാൻബെറി ജ്യൂസ് പതിവായി കഴിക്കുന്നത് നിങ്ങളുടെ ചർമത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് പ്രായമാകുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (Help to reduce body weight)

ക്രാൻബെറി ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വളരെ നേരം നിങ്ങളുടെ വയർ നിറയ്ക്കുന്നു. അതിനാൽ അമിതമായി ഭക്ഷണം കഴിയ്ക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ തടയുന്നു.

English Summary: this fruit's juice is best for bp control and healthy heart

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds