Updated on: 27 April, 2022 3:50 PM IST
ഹൃദയസംബന്ധമായ അസുഖങ്ങൾ ഈ ബ്ലഡ് ഗ്രൂപ്പുകാരിൽ കൂടുതലായിരിക്കും!

ലോകമെമ്പാടും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വളരെ വേഗത്തിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഏറുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. അവയിൽ എടുത്തുപറയേണ്ടതാണ് മോശം ജീവിതശൈലിയാലും സമ്മർദം, ഉത്കണ്ഠ എന്നിവയാലും ഹൃദയത്തിന് പ്രശ്നങ്ങളുണ്ടാവുക എന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം ഇല്ലാത്തവരിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിൻറെ കാരണങ്ങളും പരിഹാരങ്ങളും

പലപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ച് മുൻകൂട്ടി അറിയാത്തതിനാൽ ചിലപ്പോഴൊക്കെ ഹൃദ്രോഗങ്ങളെ അതിജീവിക്കാനും അപകടം തരണം ചെയ്യാനും വളരെ പ്രയാസമാണ്.

എന്നാൽ രക്തഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗം ബാധിക്കുന്നത് ആർക്കൊക്കെ എന്ന് അറിയാൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ : പഴത്തൊലി കൊണ്ട് ചായ കുടിച്ച് നോക്കൂ… ശരീരത്തിനുണ്ടാകുന്നത് അത്ഭുതരമായ മാറ്റങ്ങൾ

അതായത്, നിങ്ങളുടെ രക്തഗ്രൂപ്പും ഹൃദയാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഓരോ വ്യക്തിയുടെയും രക്തഗ്രൂപ്പ് വ്യത്യസ്തമാണ്. ഏത് രക്തഗ്രൂപ്പിലുള്ള ആളുകൾക്കാണ് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

എന്താണ് A,B, O രക്തവ്യവസ്ഥ?

ABO സിസ്റ്റത്തിന് കീഴിൽ രക്തം വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. രക്തത്തിലെ എ, ബി ആന്റിജനുകളുടെ സാന്നിധ്യമോ അഭാവമോ അടിസ്ഥാനമാക്കി രക്തത്തെ വിവിധ ഗ്രൂപ്പുകളായി വിഭജിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ, ആളുകൾക്ക് A, B, AB അല്ലെങ്കിൽ O ഗ്രൂപ്പുകളിൽ പെട്ട രക്തമാണ് ഉള്ളത്. 1901-ൽ ഓസ്ട്രിയൻ ഇമ്മ്യൂണോളജിസ്റ്റ് കാൾ ലാൻഡ്‌സ്റ്റൈനറാണ് A, B, O രക്തഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത്.
നിങ്ങളുടെ രക്തത്തിൽ പ്രോട്ടീൻ ഉണ്ടെങ്കിൽ നിങ്ങൾ Rh പോസിറ്റീവ് ആണ്. അല്ലാത്തപക്ഷം നിങ്ങൾ Rh നെഗറ്റീവ് ആണ്. O രക്തഗ്രൂപ്പുള്ളവരെ സാർവത്രിക ദാതാക്കൾ എന്ന് വിളിക്കുന്നു. അതേസമയം, AB രക്തഗ്രൂപ്പുള്ളവർക്ക് ലോകത്തെ ഏത് വ്യക്തിയിൽ നിന്നും രക്തം സ്വീകരിക്കാം.

എ, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് ത്രോംബോബോളിക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് 2020ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇവർക്ക് ഒ ബ്ലഡ് ഗ്രൂപ്പുകാരേക്കാൾ രക്തസമ്മർദത്തിനുള്ള സാധ്യത കുറവാണെന്നും ഈ ഗവേഷണപഠനം വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹമുള്ളവർ അറിഞ്ഞിരിക്കേണ്ട 40 ഉത്തരങ്ങൾ

A രക്തഗ്രൂപ്പുള്ള ആളുകൾക്ക് O രക്തഗ്രൂപ്പുള്ളവരേക്കാൾ ഹൈപ്പർലിപിഡീമിയ, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും, B രക്തഗ്രൂപ്പുള്ള ആളുകൾക്ക് O രക്തഗ്രൂപ്പുള്ളവരേക്കാൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി. അതായത്, ഇവരിൽ അപകടസാധ്യത കൂടുതലാണെന്ന് പഠനം വിശദമാക്കുന്നു.
എ രക്തഗ്രൂപ്പുള്ളവരിൽ ഹൃദയസ്തംഭനം, സ്ലീപ് അപ്നിയ, ഹൈപ്പർലിപിഡീമിയ, അറ്റോപ്പി എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ത്രോംബോബോളിക് രോഗങ്ങളും രക്തസമ്മർദവും ഉണ്ടാകാനുള്ള സാധ്യതയും ഹൃദയാഘാത സാധ്യതയും ഇവരിൽ വളരെ കൂടുതലാണ്.

എന്തുകൊണ്ട്?

രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. വില്ലെബ്രാൻഡ് എന്ന് അറിയപ്പെടുന്ന പ്രോട്ടീനാണ് ത്രോംബോട്ടിക് അസുഖങ്ങളെ സ്വാധീനിക്കുന്നത്. അതായത്, O രക്തഗ്രൂപ്പ് അല്ലാത്തവരിൽ നോൺ-വിൽബ്രാൻഡ് ഫാക്ടറിന്റെ ഉയർന്ന സാന്ദ്രത കാരണം രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് O രക്തഗ്രൂപ്പുകളല്ലാത്തവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഉയർന്നതാകാൻ കാരണവും.
ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. എങ്കിലും ഓരോരുത്തരുടെ ശാരീരിക സ്വഭാവം വച്ച് ഇത് വ്യത്യാസപ്പെടും.

English Summary: Heart- related Diseases Is Most Common In The People Of These Blood Groups!
Published on: 27 April 2022, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now