Updated on: 27 June, 2022 9:05 AM IST
Here are some tips to help keep coconut oil intact

ഭക്ഷണം പാകം ചെയ്യാനും, മുടിയിൽ പുരട്ടാനായും മറ്റും നമ്മൾ മലയാളികള്‍ സാധാരണയായി വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്.  ഇതിനായി കൂടുതൽ അളവിൽ വെളിച്ചെണ്ണ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്.  കൊപ്ര ആട്ടിച്ച് വെളിച്ചെണ്ണ ഉണ്ടാക്കുന്നവരുമുണ്ട്.  കൂടാതെ പല മില്ലുകളില്‍ നിന്നും വെളിച്ചെണ്ണ ഇന്ന് ലഭിക്കുന്നുണ്ട്.  ഇങ്ങനെയെല്ലാം വെളിച്ചെണ്ണ നല്ല കൂടിയ അളവില്‍ വാങ്ങി വെച്ചതിനുശേഷം ചീത്തയാകുന്ന പ്രവണത കാണാറുണ്ട്. അതായത് രുചി വ്യത്യാസം വരുവാന്‍ ആരംഭിക്കും. ഇത്തരത്തില്‍ രുചി വ്യത്യാസം വന്നാല്‍ ഉപയോഗശൂന്യമായി പോവുകയാണ് പതിവ്. ഇത് വരാതിരിക്കുവാന്‍ എന്തെല്ലാം ചെയ്യാം എന്ന് നോക്കാം.

* വീട്ടില്‍ ആട്ടിച്ചെടുത്ത വെളിച്ചെണ്ണ ആണെങ്കില്‍ അത് നന്നായി വെയിലത്ത് വെച്ച് അതിലെ ജലാംശം മൊത്തത്തില്‍ ഇല്ലാതായതിനുശേഷം മാത്രം നന്നായി അടച്ചു സൂക്ഷിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. ഇതിനായി എന്നും മുറ്റത്ത്, നല്ല വെയിലുള്ള സ്ഥലത്ത് വെളിച്ചെണ്ണ വെയ്ക്കാവുന്നതാണ്. ഇത് വെളിച്ചെണ്ണ ചീത്തയാകാതെ നല്ലരീതിയില്‍ കുറേകാലം ഉപയോഗിക്കുവാന്‍ സാധിക്കും. മാത്രവുമല്ല, എണ്ണ നല്ലപോലെ തെളിഞ്ഞ് കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ തെളിഞ്ഞുവരുന്ന എണ്ണ വേറെ കുപ്പിയിലാക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയിൽ പാചകം ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നതെന്തുകൊണ്ട്?

* വെളിച്ചെണ്ണ ഒഴിച്ചു വയ്ക്കുന്ന പാത്രം, അല്ലെങ്കില്‍ കുപ്പി നല്ലപോലെ അടച്ചുവയ്ക്കുവാന്‍ സാധിക്കുന്നവയായിരിക്കണം. അല്ലാത്ത പക്ഷം, ഇതിലേയ്ക്ക് വായുസഞ്ചാരം ഉണ്ടാവുകയും അതില്‍ ഈര്‍പ്പം തങ്ങി നിന്ന് ചീത്തയാകുവാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ നല്ല മുറുക്കമുള്ള പാത്രത്തില്‍ അല്ലെങ്കില്‍ കുപ്പിയില്‍ മാത്രമെ ഇവ സൂക്ഷിക്കുവാന്‍ പാടുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ മികച്ചത്

* ഈര്‍പ്പം തങ്ങി നില്‍ക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ വെള്ളം ആകുന്നിടത്ത് വെളിച്ചെണ്ണ സൂക്ഷിച്ചാല്‍ അത്, വേഗത്തില്‍ ചീത്തയാകുന്നതിന് കാരണമാകും. അതിനാല്‍ എപ്പോഴും അടച്ചുറപ്പുള്ള സ്ഥലത്ത് സാധാരണ താപനില ഉള്ള സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.

* കുറച്ച് അളവില്‍ മാത്രമാണ് വെളിച്ചെണ്ണ ഉള്ളതെങ്കില്‍ റെഫ്രിജറേറ്റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇത് കേടുകൂടാതെ കുറേകാലം നിലനില്‍ക്കുന്നതിന് സഹായിക്കും. വെളിച്ചെണ്ണ ആവശ്യമുള്ളപ്പോള്‍ ഒരു പുറത്തുവെച്ച് എടുക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം

* നല്ലപോലെ ആട്ടിച്ചു കൊണ്ടുവന്ന വെളിച്ചെണ്ണ ആണെങ്കിലും അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങിയതാണെങ്കിലും അതില്‍ കുറച്ച് കുരുമുളക് ഇട്ടുവെച്ചാല്‍ വെളിച്ചെണ്ണ കേടാതെ ഇരിക്കുവാന്‍ സഹായിക്കും. അതുകൊണ്ട് കുരുമുളക് ഉപയോഗിക്കാവുന്നതാണ്.

* ചിലര്‍ വെളിച്ചെണ്ണയില്‍ കല്ലുപ്പ് ഇട്ട് വയ്ക്കും. ഇതും കുരുമുളകിനെപ്പോലെതന്നെ വെളിച്ചെണ്ണ കേടാകാതെ സംരക്ഷിക്കുന്നതിന് സഹായിക്കും. വെളിച്ചെണ്ണയ്ക്ക് ഉപ്പ് രസം വരുമോ എന്ന ഭയമുണ്ടെങ്കില്‍ ഇത് ഒഴിവാക്കാവുന്നതാണ്.

* കല്ലുപ്പും കുരുമുളകും പോലെതന്നെ ചെറിയ കഷ്ണം ശര്‍ക്കരയും വെളിച്ചെണ്ണയില്‍ ഇട്ടുവയ്ക്കുന്നത് വെളിച്ചെണ്ണ കേടാകാതിരിക്കുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

* നല്ലപോലെ കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുത്ത കണ്ടയ്‌നറില്‍ വെളിച്ചെണ്ണ സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ നന്നായി സൂക്ഷിച്ചാല്‍ മാത്രമാണ് വെളിച്ചെണ്ണ കുറേകാലം നിലനില്‍ക്കുകയുള്ളൂ.

English Summary: Here are some tips to help keep coconut oil intact
Published on: 27 June 2022, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now