1. Environment and Lifestyle

വെളിച്ചെണ്ണ മികച്ചത് 

വെളിച്ചെണ്ണ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു മലയാളിക്ക് ആലോചിക്കാൻ പോലുമാകില്ല. വെളിച്ചെണ്ണയുടെ മലയാളികൾക്കിടയിലുള്ള സ്വീകാര്യത കുറയ്ക്കാൻ മാധ്യമങ്ങൾ മുഖേന ചില വ്യവസായ സ്ഥാപനങ്ങൾ ശ്രമിച്ചിരുന്നു.

Saritha Bijoy
coconut oil
വെളിച്ചെണ്ണ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു മലയാളിക്ക് ആലോചിക്കാൻ പോലുമാകില്ല. വെളിച്ചെണ്ണയുടെ മലയാളികൾക്കിടയിലുള്ള സ്വീകാര്യത കുറയ്ക്കാൻ മാധ്യമങ്ങൾ മുഖേന ചില വ്യവസായ സ്ഥാപനങ്ങൾ ശ്രമിച്ചിരുന്നു. പ്രാദേശികമായി നമുക്ക് ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണയെ മാറ്റിനിർത്തി വിദേശനിര്മിതമായ ഒലിവു, തവിടെണ്ണ, സൺഫ്ലവർ എണ്ണ തുടങ്ങിയവ നമ്മുടെ ആഹാരരീതിയിൽ അടിച്ചേല്പിക്കുക എന്നതായിരുന്നു ലക്ഷ്യം  എന്നാൽ ഇതിനൊന്നും തകർക്കാൻ കഴിയാത്ത വിശ്വാസമായിരുന്നു വെളിച്ചെണ്ണയും മലയാളികളും തമ്മിലുള്ളത് . ശുദ്ധമായ വിർജിൻ വെളിച്ചെണ്ണയാണ് വെളിച്ചെണ്ണയിൽ തന്നെ കൂടുതൽ ഗുണമുള്ളത് . ഒരു സ്പൂൺ വിർജിൻ  വെളിച്ചെണ്ണ വെറും വയറ്റിൽ കഴിക്കുന്നത് ഒരുവിധം രോഗങ്ങളെ ഒക്കെ അകറ്റി നിർത്താൻ സഹായിക്കും  നവജാതശിശുക്കൾക്ക് അമ്മയുടെ പാലിൽനിന്ന് ലഭിക്കുന്ന അതേ മോണോ ലോറിനാണ് വെർജിൻ വെളിച്ചെണ്ണയിലുള്ളത്. ഇതിനു അണുനാശകശേഷിയുള്ളതാണെന്നും ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും കാൻസറിനെതിരെ പ്രതിരോധശേഷി ഉള്ളതാണെന്നും തെളിഞ്ഞിട്ടുണ്ട്. 

വെളിച്ചെണ്ണയുടെ  ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം വെളിച്ചെണ്ണയിൽ  സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.വെളിച്ചെണ്ണയുടെ പ്രധാനഗുണം ചർമത്തിനും തലമുടിയ്ക്കും ഗുണകരമാണ് എന്നതാണ്.കൊളസ്‌ട്രോൾ ഒട്ടുംതന്നെ ഉണ്ടാക്കാത്ത ഒരു സസ്യ എണ്ണയാണ് വെളിച്ചെണ്ണ.  വെളിച്ചെണ്ണ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രകൃതിദത്തമായി തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തി അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ, ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണം നഷ്ടമാകുന്നില്ല. എത്ര ഉയർന്ന താപനിലയിൽ പാകം ചെയ്താലും വെളിച്ചെണ്ണ ഉപയോഗിച്ചാൽ പോഷകാംശം അതേപടി നിലനിൽക്കും. വെളിച്ചെണ്ണ, കുട്ടികളിലെ ഓട്ടിസം ചെറുക്കാൻ സഹായിക്കുമെന്ന് നേരത്തെതന്നെ വ്യക്തമായിട്ടുള്ളതാണ്. 

English Summary: coconut oil good for health and beauty

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds