കേരളം അതികഠിനമായ ചൂട് അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ, ഇതിൽനിന്നും രക്ഷപ്പെടാനും നിർജലീകരണം ഉണ്ടാവാതെ നോക്കേണ്ടതും വളരെ പ്രധാനമാണ്. കൊടുംചൂടിൽ നിന്നും രക്ഷ നേടാൻ സഹായകമായ ചില ടിപ്പുകളാണ് വിശദമാക്കുന്നത്.
- ദാഹം തോന്നിയില്ലെങ്കിൽ പോലും, ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെയാണ് ആദ്യം ചെയ്യേണ്ടത്
- പുറം ജോലികൾ ചൂട് കൂടിയ സമയത്ത് നിർബന്ധമായും ഒഴിവാക്കണം
- രണ്ടുനേരം കുളിക്കാൻ കഴിയുമെങ്കിൽ വളരെ നന്ന്.
ബന്ധപ്പെട്ട വാർത്തകൾ: ചൂടുകാലത്തെ നിർജ്ജലീകരണം മൂലമുണ്ടാകുന്ന കാലവേദനയ്ക്ക് ഇവ പരീക്ഷിച്ചു നോക്കൂ
- വീട്ടിലെ ഏറ്റവും തണുത്ത മുറിയിലേക്ക് രാത്രികാലങ്ങളിൽ മാറണം
- ലൂസായി കിടക്കുന്ന കോട്ടൺ വസ്ത്രം ധരിക്കണം.
- പുറത്തു പോകുന്നത് നിർബന്ധമാണെങ്കിൽ ഒരു തൊപ്പിയും ഒരു കുടയും ഒരു സൺ ഗ്ലാസും! സൺസ്ക്രീൻ ലോഷൻ നന്ന്.
- കൊച്ചു കുട്ടികളെ കാറിനുള്ളിൽ, മറ്റ് വാഹനങ്ങളിൽ അടച്ചിട്ട രീതിയിൽ ഇരുത്തരുത്.
- വീടിനുള്ളിലേക്ക് ഡയറക്ടായി സൺലൈറ്റ് വീഴുന്ന ഭാഗങ്ങൾ കർട്ടൻ ഉപയോഗിച്ച് മറയ്ക്കാം.
- രണ്ടു മുതൽ നാലു മണി വരെ പാചകവേലകൾ വേണ്ടെന്നു വയ്ക്കുക
- വീട്ടിനകത്തു നടക്കുമ്പോൾ ചെരുപ്പിടാതെ നടക്കുക
- പലരും വിശ്വസിക്കുന്നത് ബിയർ കുടിച്ചാൽ ചൂടിന് ശമനം കിട്ടുമെന്നാണ്. പക്ഷെ ബിയർ കൂടുതൽ നിർജലീകരണം ഉണ്ടാക്കും മറ്റ് മദ്യങ്ങളും. ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നത് നല്ലതാണ്. ഏറ്റവും നല്ലത് വെള്ളം കുടിക്കുക എന്നത് തന്നെയാണ്.