അടുക്കളപ്പണി വേഗത്തിൽ ചെയ്‌തു തീർക്കാൻ ആഗ്രഹിക്കുന്നവരാണ് അധികപേരും. വേഗത്തിൽ ചെയ്‌തു തീർക്കണമെങ്കിൽ ചില പൊടികൈകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള പൊടികൈകളെ കുറിച്ചാണ് വിശദമാക്കുന്നത്.
വെണ്ടയ്ക്കയിൽ ഉണ്ടാകുന്ന വഴുവഴുപ്പ്
വെണ്ടയ്ക്ക് പാകം ചെയ്യുമ്പോള്‍ പശപശപ്പ് അകറ്റാൻ പാകം ചെയ്യുമ്പോള്‍ അല്‍പ്പം തൈരോ നാരങ്ങ നീരോ ചേര്‍ത്താല്‍ മൊരിഞ്ഞതും ഒട്ടി പിടിക്കാത്തതുമായ വെണ്ടയ്ക്ക ലഭിക്കാന്‍ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വെണ്ടയിൽ നിന്ന് നിറയെ വിളവ് ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്റ്റിക്കറുകള്‍ നീക്കം ചെയ്യാൻ
പുതിയ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളും പലപ്പോഴും ഇളക്കി കളയാന്‍ പാടായിരിക്കും. ശരിയായ രീതിയില്‍ ഇളക്കി എടുത്തില്ലെങ്കില്‍ പകുതിയും പാത്രത്തില്‍ ഒട്ടി പിടിച്ചിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എളുപ്പത്തില്‍ പാത്രത്തില്‍ നിന്ന് സ്റ്റിക്കറുകള്‍ കളയാന്‍ പാത്രത്തില്‍ സ്റ്റിക്കര്‍ ഇരിക്കുന്ന ഭാഗം ചെറുതായി ചൂടാക്കിയാല്‍ മതിയാകും. അതിന് ശേഷം ഇത് എളുപ്പത്തില്‍ ഇളക്കി എടുക്കാന്‍ സാധിക്കും.
ഉപ്പു പാത്രത്തിൽ നിന്ന് ഉപ്പ് എളുപ്പത്തില്‍ വീഴാന്‍
ഉപ്പ് പാത്രത്തിന്റെ ഹോളില്‍ പലപ്പോഴും ഉപ്പ് കട്ട പിടിച്ചിരിക്കാറുണ്ട്. കറികളില്‍ ഉപ്പിട്ടാന്‍ നേരത്ത് ഇത് വലിയ തടസം സ്ൃഷ്ടിക്കുന്നു. തണുപ്പ് കാലം ആകുമ്പോഴാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാകുന്നത്. ഇത് മാറ്റാന്‍ ഉപ്പിനൊപ്പം കുറച്ച് അരി ഇട്ടാല്‍ മതിയാകും.
മൈക്രോവേവ് വൃത്തിയാക്കാൻ
പുറത്ത് നിന്ന് ഒരു മൈക്രോവേവ് വൃത്തിയാക്കുന്നത് എളുപ്പമാണെങ്കിലും, ഉള്ളിലെ കറ നീക്കം ചെയ്യുന്നത് ഒരു ജോലിയാണ്. നിങ്ങള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍, ഈ നുറുങ്ങ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. ഒരു പാത്രത്തില്‍ വെള്ളവും നാരങ്ങയും നിറച്ച് 3-4 മിനിറ്റ് മൈക്രോവേവ് ചെയ്ത ശേഷം തുടച്ച് വ്യത്തിയാക്കി എടുക്കാവുന്നതാണ്.