1. Health & Herbs

വെളുത്ത ഉപ്പിനേക്കാൾ മികച്ചത് കറുത്ത ഉപ്പ് തന്നെ.

കറുത്ത ഉപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെളുത്ത ഉപ്പിനെക്കാൾ നിരവധി ഗുണങ്ങൾ ഉള്ള ഉപ്പാണ് കറുത്ത ഉപ്പ്. കറുത്ത ഉപ്പിൽ തന്നെ പല വകഭേദങ്ങൾ ഉണ്ട്. എന്നാൽ ഭാരതത്തിൽ പലയിടത്തും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കറുത്ത ഉപ്പ് ഹിമാലയൻ മലനിരകളിൽ നിന്ന് എടുക്കുന്ന "ഹിമാലയൻ കറുത്ത ഉപ്പാണ്"

Priyanka Menon
Black Salt
Black Salt

കറുത്ത ഉപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെളുത്ത ഉപ്പിനെക്കാൾ നിരവധി ഗുണങ്ങൾ ഉള്ള ഉപ്പാണ് കറുത്ത ഉപ്പ്. കറുത്ത ഉപ്പിൽ തന്നെ പല വകഭേദങ്ങൾ ഉണ്ട്. എന്നാൽ ഭാരതത്തിൽ പലയിടത്തും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കറുത്ത ഉപ്പ് ഹിമാലയൻ മലനിരകളിൽ നിന്ന് എടുക്കുന്ന "ഹിമാലയൻ കറുത്ത ഉപ്പാണ്"

കറുത്ത ഉപ്പ് എന്ന് വിളിക്കുമെങ്കിലും പിങ്ക് കലർന്ന നിറമാണ് ഇവയ്ക്ക്. വെളുത്ത ഉപ്പിനേക്കാൾ ഏറ്റവും മികച്ചത് കറുത്ത ഉപ്പ് തന്നെയാണ്. അതിന് പല കാര്യങ്ങളുണ്ട്. ഇത് പ്രദാനം ചെയ്യുന്ന ആരോഗ്യഗുണങ്ങൾ നമുക്ക് നോക്കാം.

Ever heard of black salt? But black salt has many more benefits than the white salt we use. There are many varieties of black salt. But the most widely used black salt in many parts of India is the "Himalayan black salt" extracted from the Himalayan mountains. It is called black salt but it is pink in color. Black salt is better than white salt. There are many things to it. Let’s take a look at the health benefits it offers.

കറുത്ത ഉപ്പിൽ സോഡിയം വളരെ കുറഞ്ഞ അളവിലാണ് കാണപ്പെടുന്നത് ഇത് രക്തസമ്മർദം ഉള്ളവർക്ക് ഉപയോഗിക്കുവാൻ നല്ലതാണ്. ഇന്ന് എല്ലാവിധ സൂപ്പർമാർക്കറ്റുകളും ആയുർവേദ കടകളിലും കറുത്ത ഉപ്പ് ലഭ്യമാണ്. കറുത്തു ഉപ്പിൽ ഇരുമ്പ് പൊട്ടാസ്യം, മറ്റു ധാതുക്കൾ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഈ ഉപ്പിന്റെ ക്ഷാര ഗുണങ്ങൾ ദഹനസംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു.

പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പേശികൾക്ക് ഉണ്ടാകുന്ന വേദന ഇല്ലാതാകുന്നു. കറുത്ത ഉപ്പ് നന്നായി ചൂടാക്കി തുണിയിൽ എടുത്തു മസാജ് ചെയ്യുന്നത് ശരീരവേദന ഇല്ലാതാക്കുവാൻ ഉത്തമമാണ്. കറുത്ത ഉപ്പ് ശ്വസിക്കുന്നത് ആസ്തമ ഉള്ളവർക്ക് ഏറെ സഹായകരമാണ്. ഈ ഉപ്പ് എൻസൈമുകളിലും ലിപിഡുകളിലും അലിഞ്ഞുചേരുന്നു അതിനാൽ ഇത് കഴിക്കുന്നതുവഴി ശരീരഭാരം കുറയുന്നു. ഇതിൻറെ ഉപയോഗം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും കൊളസ്ട്രോൾ നിയന്ത്രണവിധേയം ആകുവാനും സാധിക്കും.

ശരീരത്തിൽ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ കറുത്ത ഉപ്പിന് സവിശേഷ കഴിവുള്ളതിനാൽ പ്രമേഹരോഗികൾക്ക് ഈ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കറികൾ ഉണ്ടാക്കുമ്പോൾ കറുത്ത ഉപ്പ് ഉപയോഗിക്കുന്നതും ഭക്ഷണത്തിനുശേഷം അര സ്പൂൺ ഉപ്പ് വെള്ളത്തിൽ കലർത്തി കുടിക്കുന്നതും ആരോഗ്യ ജീവിതത്തിന് ഗുണം ചെയ്യും. ഇതിൻറെ ഉപയോഗം ശരീരത്തിൽ എത്തിച്ചേരുന്ന ഭക്ഷണത്തിലെ പോഷകാംശങ്ങളെ ആഗിരണം ചെയ്യുവാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുവാനും ഫലപ്രദമാണ്.

English Summary: black salt

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds