Updated on: 4 September, 2022 5:48 PM IST
Here's how to use henna to cover gray hair

നരച്ച മുടിയ്ക്കും, മുടി നന്നായി വളരാനും മറ്റും പലരും ഹെന്ന ഉപയോ​ഗിക്കാറുണ്ട്. നരച്ച മുടിയ്ക്ക് മാത്രമല്ല,   തലമുടിയ്ക്ക് കനം തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും നല്ലൊരു  പ്രതിവിധിയാണ് ഹെന്ന. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ഇടാൻ. ഹെന്ന ഇങ്ങനെ തയ്യാറാക്കി മുടിയിൽ പ്രയോഗിക്കുകയാണെങ്കിൽ നര മറയ്ക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നരച്ച മുടി പിഴുത് കളയാറുണ്ടോ? ഇത് ശ്രദ്ധിയ്ക്കാം

ഹെന്ന തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

ഹെന്ന പൊടി            7 ടീസ്പൂൺ

നെല്ലിക്കാപ്പൊടി         3 സ്പൂൺ

തൈര്                          1/4 കപ്പ്

നാരങ്ങാനീര്            പകുതി നാരങ്ങായുടേത്

കാപ്പിപ്പൊടി              1 ടീസ്പൂൺ

ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിലിന് പരിഹാരം നെല്ലിക്ക ഹെയര്‍ മാസ്‌ക്കുകള്‍

ഹെന്ന എങ്ങനെ തയ്യാറാക്കാം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ തേയിലയിട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം നല്ല കടുപ്പത്തിൽ ഉണ്ടാക്കുക. ഇതിന്റെ തേയില വെള്ളവും ആദ്യം തയ്യാറാക്കിയ ഹെന്ന മിശ്രിതവും യോജിപ്പിച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ ആരോഗ്യത്തിനും പ്രകൃതി ദത്ത കളറിനും ഹെന്ന ഉപയോഗിക്കാം

ഹെന്ന ഉപയോഗിക്കാൻ എടുക്കുന്നതിന് മുമ്പായി ഒരു മുട്ടയുടെ വെള്ള കൂടെ ചേർത്തിളക്കാം. അല്പം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർക്കുന്നതും നല്ലതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് മൂന്നോ നാലോ മണിക്കൂർ ഈ മിശ്രിതം ഫ്രിഡ്ജിൽ വച്ചാൽ മുടിയിൽ പുരട്ടുമ്പോൾ തലയ്ക്ക് നല്ല തണുപ്പ് ലഭിക്കുകയും ചെയ്യും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Here's how to use henna to cover gray hair
Published on: 04 September 2022, 05:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now