ചർമസംരക്ഷണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന പ്രകൃതിദത്ത ഉപായമാണ് കറ്റാർവാഴ. മുഖം തിളങ്ങാൻ മാത്രമല്ല, മുടി വളർച്ചയ്ക്കും വളരെ ഗുണപ്രദമാണിത്. എന്നാൽ കറ്റാർ വാഴ ജെൽ ഉപയോഗിച്ച് കൈകളിലെ കറുപ്പ് മാറ്റാനും സാധിക്കും. കൈയുടെ പുറംഭാഗത്തും കൈമുട്ടിലുമുള്ള കറുത്ത പാടുകൾ കറ്റാർവാഴ ജെൽ ഉപയോഗിച്ച് നീക്കം ചെയ്യാം.
ഔഷധമൂല്യമുള്ളതും, നമ്മൾ നിത്യോപയോഗങ്ങളിൽ ഉപയോഗിക്കുന്നതുമായ ചില സാധനങ്ങൾക്കൊപ്പം കറ്റാർവാഴ ചേർത്ത് പ്രയോഗിച്ചാൽ കൈകൾക്ക് നിറം വയ്ക്കും. ഇങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് പ്രയോഗിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.
കൈകളിലെ കറുപ്പ് നിറം മാറാൻ
കറ്റാർ വാഴയും തൈരും (Aloe vera and yogurt): കറ്റാർ വാഴ പോലെ ഇരുണ്ട നിറം അകറ്റാൻ തൈരും ഫലപ്രദമാണ്. കൈകളിലെ കറുപ്പ് മാറ്റാനായി കറ്റാർ വാഴ ജെല്ലിൽ തൈര് കലർത്തി കൈകളിൽ മസാജ് ചെയ്യാം. കുറച്ച് ദിവസം തുടർച്ചയായി ഇത് പ്രയോഗിച്ചാൽ കൈകളിലെ വ്യത്യാസം മനസിലാക്കാം.
കറ്റാർവാഴയും ചെറുപയറും (Aloe vera and mung bean): കറ്റാർവാഴ പോലെ തന്നെ ചർമം വെളുപ്പിക്കാനുള്ള പോഷകങ്ങൾ ചെറുപയറിലുമുണ്ട്. ഈ പായ്ക്ക് തയ്യാറാക്കാൻ, രണ്ട് സ്പൂൺ കറ്റാർ വാഴ ജെൽ എടുത്ത് അതിൽ ഒരു സ്പൂൺ ചെറുപയർ പൊടിയും റോസ് വാട്ടറും ചേർക്കുക. ഈ പായ്ക്ക് നിങ്ങളുടെ കൈകളിൽ പുരട്ടി മസാജ് ചെയ്യുക.
കറ്റാർവാഴയും മഞ്ഞളും (Aloe vera and turmeric): പണ്ട് മുതൽ മഞ്ഞൾ ആരോഗ്യത്തിലും ചർമ സംരക്ഷണത്തിലും മികച്ചതായി കണക്കാക്കപ്പെടുന്നു. ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ കറ്റാർ വാഴ ജെൽ എടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക. ഈ പേസ്റ്റ് കൈകളിൽ പുരട്ടി വയ്ക്കുക. ശേഷം നിങ്ങളുടെ കൈകൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. കൈയിലെ കറുപ്പ് മാറ്റാൻ മാത്രമല്ല, മുഖത്തിന് തിളക്കം ലഭിക്കുന്നതിനും കറ്റാർ വാഴയും മഞ്ഞളും ചേർത്തുള്ള കൂട്ട് ഉപയോഗിക്കാവുന്നതാണ്.
കറ്റാർവാഴയും നാരങ്ങയും (Aloe vera and lemon): കറ്റാzർവാഴയും നാരങ്ങയും ചർമത്തെ മനോഹരമാക്കാനുള്ള ശേഷിയുണ്ട്. ഒരു പാത്രത്തിൽ കറ്റാർ വാഴ ജെൽ എടുത്ത് അതിൽ അൽപം നാരങ്ങ നീര് ചേർക്കുക. ഈ പേസ്റ്റ് കൈകളിലും കൈമുട്ടിലും പുരട്ടുക. കുറച്ചു നേരം ഇങ്ങനെ നിന്ന ശേഷം നേരിയ കൈകൾ കൊണ്ട് മസാജ് ചെയ്യുക. ആഴ്ചയിൽ 3 തവണയെങ്കിലും ഇത് ചെയ്യുക, വ്യത്യാസം കാണുക.
കൈകളിലെ കറുപ്പ് പോലെ കൺതടങ്ങളിലെ ഇരുണ്ട നിറവും പാടുകളും നീക്കം ചെയ്യുന്നതിനും കറ്റാർവാഴ ജെൽ ഉപയോഗിക്കാവുന്നതാണ്. കൺതടങ്ങളിലെ രക്തയോട്ടം കുറയുന്നതിനാലും ഉറക്കം ശരിയാകാത്തതുമാണ് ഇരുണ്ട നിറം വരാൻ കാരണം. കറ്റാർവാഴ ജെല്ലിലുള്ള പോഷകങ്ങളും വൈറ്റമിനുകളും കറുപ്പ് നിറം അകറ്റും. കറ്റാർവാഴ ജെൽ അൽപ്പമെടുത്ത് കണ്ണിന് ചുറ്റും ദിവസവും മസാജ് ചെയ്യുന്നതാണ് ഇതിനുള്ള ഫലവത്തായ പോംവഴി.
ബന്ധപ്പെട്ട വാർത്തകൾ : ചെമ്പരത്തിയും തൈരും ഒരു നാച്യുറൽ കണ്ടീഷണർ; താരനും മുടികൊഴിച്ചിലിനുമെതിരെ മികച്ച കൂട്ട്
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.