1. Environment and Lifestyle

മഞ്ഞളും കറ്റാർവാഴയും ചേർത്ത് 4 കൂട്ടുകൾ; മുഖക്കുരു നീങ്ങി ചർമം തിളങ്ങാനുള്ള വീട്ടുവിദ്യകൾ

മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിനും, ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും മുഖത്തിന് തിളക്കം നൽകുന്നതിനും തുടങ്ങി വിവിധ ഗുണങ്ങളാണ് മഞ്ഞളിലും കറ്റാർവാഴയിലുമുള്ളത്. മഞ്ഞളും കറ്റാർവാഴയും ഒരുമിച്ച് ചേർത്ത് എപ്പോഴെങ്കിലും നിങ്ങൾ ചർമത്തിൽ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?

Anju M U
aloe vera
മഞ്ഞളും കറ്റാർവാഴയും ചേർത്ത് 4 കൂട്ടുകൾ; മുഖക്കുരു നീങ്ങി ചർമം തിളങ്ങും

മഞ്ഞളും (Turmeric) കറ്റാർവാഴയും (Aloe Vera) ചർമ (Skin)ത്തിന് വളരെ പ്രയോജനകരമായ രണ്ട് പ്രകൃതിദത്ത ഔഷധപദാർഥങ്ങളാണ്. ഇവ നമ്മൾ പല ചർമപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായി ഉപയോഗിക്കാറുമുണ്ട്. എന്നാൽ മഞ്ഞളും കറ്റാർവാഴയും ഒരുമിച്ച് ചേർത്ത് എപ്പോഴെങ്കിലും നിങ്ങൾ ചർമത്തിൽ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?
മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിനും, ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും മുഖത്തിന് തിളക്കം നൽകുന്നതിനും തുടങ്ങി വിവിധ ഗുണങ്ങളാണ് ഇവ രണ്ടിലും അടങ്ങിയിട്ടുള്ളത്.
ചർമത്തിലെ ജലാംശം നിലനിർത്താനും അതിനെ പുതുമയോടെ സംരക്ഷിക്കുന്നതിനും മഞ്ഞൾ ഗുണപ്രദമാകുമ്പോൾ, ചർമപ്രശ്നങ്ങളെ ഒഴിവാക്കി മുഖം തിളങ്ങുന്നതിനും ആകർഷകവുമാക്കാൻ കറ്റാർവാഴ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...

വാസ്തവത്തിൽ, മഞ്ഞൾ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. കറ്റാർ വാഴയാണെങ്കിൽ വിറ്റാമിനുകളും ധാതുക്കളുമാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ ബി, സിങ്ക്, മഗ്നീഷ്യം എന്നിവ ഇതിൽ കാണപ്പെടുന്നു. മഞ്ഞളും കറ്റാർവാഴയും ഒരുമിച്ച് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും, അത് കൊണ്ട് നിങ്ങളുടെ ചർമത്തിന് എന്തൊക്കെ മേന്മകളാണ് ലഭിക്കുന്നതെന്നും മനസിലാക്കാം.

1. ചർമം തിളങ്ങും (For glowing skin)

കറ്റാർവാഴയ്ക്കും മഞ്ഞളിനും ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചർമത്തെ ശുദ്ധീകരിക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. കറ്റാർ വാഴ ചർമത്തിലെ ജലാംശം നിലനിർത്തുകയും, മഞ്ഞൾ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഇത് ചേർത്തുള്ള മിശ്രിതം ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുക.

ഉപയോഗിക്കേണ്ട രീതി (How to use)

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ, അര ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. കുറച്ച് നേരം കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് ചർമം നന്നായി വൃത്തിയാക്കുക. എണ്ണമയമുള്ള ചർമമുള്ളവരാണെങ്കിൽ തേനിന് പകരം തൈര് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിന്റെ കലവറ: കറ്റാർവാഴ കൃഷി ചെയ്തത് പണം സമ്പാദിക്കാം

2. ചർമത്തെ ചെറുപ്പമായി നിലനിർത്തും (Keep your skin young)

ചർമത്തിന് യുവത്വം നൽകാൻ കറ്റാർവാഴയും മഞ്ഞൾപ്പൊടിയും ഉപയോഗിക്കാം. ഇതിലൂടെ നിങ്ങളുടെ മുഖത്തെ നേർത്ത വരകളും ചുളിവുകളും നീങ്ങി ചർമം ആകർഷകവും ചെറുപ്പവുമായി കാണപ്പെടും. മഞ്ഞളിലെ ആന്റി-ഏജിങ് ഗുണം നിങ്ങളുടെ മുഖത്തിന് മികച്ച ഫലം തരും.

ഉപയോഗിക്കേണ്ട രീതി (How to use)

ഒരു തക്കാളിയും കാൽ ടീസ്പൂണ് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും യോജിപ്പിച്ച് ഫേസ് പാക്ക് തയ്യാറാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് നേരം വക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം

3. മുഖക്കുരു നീക്കം ചെയ്യും (Removes acne or pimples)

എണ്ണമയമുള്ള ചർമത്തിലെ പാടുകൾ, മുഖക്കുരു, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ കൂട്ട് ഉത്തമ പരിഹാരമാണ്. കറ്റാർ വാഴ ജെല്ലിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുന്നതിന് ഉതകുന്നു.

ഉപയോഗിക്കേണ്ട രീതി (How to use)

ഈ ഫേസ് പാക്ക് ഉണ്ടാക്കാൻ, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ തേൻ എന്നിവ കലർത്തി മിശ്രിതം തയ്യാറാക്കുക. ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടുക. തുടർന്ന് നനഞ്ഞ തുണി ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ആവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും.

4. ചർമത്തിന് പോഷണം നൽകും (Nourishes the skin)

ചർമ്മത്തിൽ പാടുകൾ ഇല്ലെങ്കിലും, ചിലപ്പോഴൊക്കെ മുഖത്ത് സൗന്ദര്യവും തിളക്കവും ദൃശ്യമാകണമെന്നില്ല. ഇത് നിങ്ങൾക്കും അനുഭവപ്പെടുന്നെങ്കിൽ മുഖത്തിന് തിളക്കം ലഭിക്കാനായി കറ്റാർ വാഴയും മഞ്ഞളും ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട രീതി (How to use)

കറ്റാർ വാഴ-മഞ്ഞൾ ഫേസ് പാക്ക് ഉണ്ടാക്കാനാി, ഒരു ചെറിയ സ്പൂണിൽ മഞ്ഞൾ, ഒരു സ്പൂണിൽ മുൾട്ടാണി മിട്ടി, ഒരു സ്പൂണിൽ തൈര്, അര സ്പൂണിൽ കറ്റാർ വാഴ ജെൽ എന്നിവ എടുക്കുക. ഇവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് നന്നായി ഇളക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വക്കുക. ഇതിനുശേഷം വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മുഖ സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ് ഓയിൽ

ഫേസ് പാക്കിൽ മഞ്ഞൾ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം, ഇങ്ങനെ ചെയ്താൽ മുഖത്തിന് യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാകില്ല. കൂടാതെ, ഏതെങ്കിലും പാക്ക് മുഖത്ത് പ്രയോഗിക്കുന്നതിന് മുൻപ്, അതിന്റെ പാച്ച് ടെസ്റ്റ് നടത്തുക.

ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിനെന്ത് പ്രായം? 40ലും തിളക്കവും ആരോഗ്യവമുള്ള മുഖത്തിന് ഈ പൊടിക്കൈകൾ

അലർജിയുണ്ടെങ്കിൽ, ഉടൻ തന്നെ ഇത് ഉപയോഗിക്കുന്നത് നിർത്തുക. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ചർമ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, തീർച്ചയായും ഒരു വിദഗ്ധനെ സമീപിച്ച് വേണം ഈ കൂട്ടുകൾ പരീക്ഷിക്കേണ്ടത്.

English Summary: 4 Face Packs With Turmeric And Aloe Vera; Know The Best And Simple Home Remedies For Your Skin

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds