നമ്മുടെ തിരക്കേറിയതും മാനസിക പിരിമുറുക്കമുള്ളതുമായ ജീവിതം കാരണവും , നമുക്ക് ശരിയായ ഭക്ഷണക്രമം ഇല്ലാത്തത് കൊണ്ടും ഇത് നമ്മുടെ മുടിയേ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനേയാണ് അത് ബാധിക്കുന്നത്.
നിരന്തരമായി ചെയ്യുന്ന സ്റ്റൈലിംഗ്, കളറിംഗ്, സൂര്യന്റെ ദോഷകരമായ രശ്മികളുമായുള്ള സമ്പർക്കം എന്നിവ നമ്മുടെ മുടിയെ നിർജീവവും പൊട്ടുന്നതുമാക്കുന്നു. അതിനാൽ ഈ ഘടകങ്ങളിൽ നിന്നുള്ള കേടുപാടുകൾ തടയുന്നതിനോ മുടിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനോ ഹോട്ട് ഓയിൽ മസാജ് ചെയ്യാവുന്നതാണ്.
ഹോട്ട് ഓയിൽ മസാജിന്റെ ഗുണങ്ങൾ താഴെ പറയുന്നവയാണ്:
മുടി വളരാൻ ഹോട്ട് ഓയിൽ മസാജ്:
ചൂടുള്ള ആവണക്കെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് സ്ട്രെസ് റിലീവറായി പ്രവർത്തിക്കുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും അതുവഴി മുടി വളർച്ചയുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചെറുചൂടുള്ള എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നിങ്ങൾക്ക് പതിവിലും മികച്ച ഉറക്കം നൽകുന്നതിന് സഹായിക്കുന്നു.
മുടി കൊഴിച്ചിൽ തടയാൻ ഹോട്ട് ഓയിൽ മസാജ്:
ബദാം ഓയിലിൽ വിറ്റാമിൻ ഇ യുടെ ഉയർന്ന സാന്ദ്രത ഉള്ളതിനാൽ, മുടിക്ക് ബദാം ഓയിൽ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയുന്നു. ഈ എണ്ണ ഉപയോഗിച്ച് പതിവായി ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടി നീളമുള്ളതും ശക്തവും തിളക്കമുള്ളതുമാണെന്ന് ഉറപ്പാക്കും. നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവയ്ക്ക് പുതിയ ജീവൻ നൽകുന്നതിനും ഇത് സഹായിക്കുന്നു.
മുടിയുടെ പോഷണത്തിന് ഹോട്ട് ഓയിൽ മസാജ്:
ഒലിവ് ഓയിൽ ഉപയോഗിച്ച് ചൂടുള്ള എണ്ണ മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണം ലഭിക്കാൻ സഹായിക്കുന്നു. അതിന്റെ ഇലാസ്തികതയും ശക്തിയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ മുടിയിൽ ഉപയോഗിക്കുന്ന എല്ലാ രാസവസ്തുക്കളും മുടിക്ക് കേടുവരുത്തുന്നത് ഇത് വഴി തടയുന്നു.
പ്രകൃതിദത്ത ഹെയർ കണ്ടീഷണറായി ഹോട്ട് ഓയിൽ മസാജ്:
വെളിച്ചെണ്ണ ഒരു മികച്ച പ്രകൃതിദത്ത ഹെയർ കണ്ടീഷണറാണ്. ചൂടുള്ള വെളിച്ചെണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നിങ്ങളുടെ രോമകൂപങ്ങളിലേക്ക് ഇത് എളുപ്പത്തിൽ തുളച്ചുകയറുകയും വേരു മുതൽ അറ്റം വരെ ഈർപ്പമുള്ളതാക്കുകയും ചെയ്യും. അതിനാൽ കെമിക്കൽ കണ്ടീഷണറുകൾക്കായി പണം ചെലവഴിക്കുന്നതിന് പകരം പ്രകൃതിദത്തമായി ഉപയോഗിക്കാൻ ശ്രമിക്കുക.
താരൻ മാറാൻ:
ടീ ട്രീ ഓയിൽ നിങ്ങളുടെ തലയിലെ താരൻ ഭേദമാക്കാൻ പ്രവർത്തിക്കുന്നു. എണ്ണ അൽപം ചൂടാക്കി തലയോട്ടിയിലും മുടിയിലും മൃദുവായി മസാജ് ചെയ്യുക. മുടി കഴുകിയാൽ താരൻ അപ്രത്യക്ഷമാകും.
നിങ്ങളുടെ മുടി ശക്തിപ്പെടുത്താൻ
ഹോട്ട് ഓയിൽ മസാജുകൾ നിങ്ങളുടെ മുടി ഒരു സംരക്ഷിത പാളി കൊണ്ട് മൂടും, അതുവഴി സൂര്യനിൽ നിന്നും മലിനീകരണത്തിൽ നിന്നും ഉണ്ടാകുന്ന കേടുപാടുകൾ തടയും. ചൂടുള്ള എണ്ണ പതിവായി മസാജ് ചെയ്താൽ നിങ്ങളുടെ മുടിക്ക് തിളക്കം ലഭിക്കും.
അറ്റം പിളരുന്നത് തടയുന്നതിന്
ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നിങ്ങളുടെ കേടായ മുടിക്ക് പോഷണം ലഭിക്കും. ഇത് രോമകൂപങ്ങൾ നന്നാക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ പിളർന്ന അറ്റം സുഖപ്പെടുത്തുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി നൽകുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: താരൻ പൂർണമായും മാറ്റി കട്ടിയുള്ള മുടി വളരാൻ കറ്റാർ വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!