Updated on: 19 November, 2022 11:48 PM IST
How do you know if the eggs are fresh?

പഴവർഗ്ഗമോ പച്ചക്കറിയോ ഏതു ഭക്ഷണ പദാർത്ഥങ്ങളായാലും ഫ്രഷ് സാധനങ്ങളുടെ ഗുണം പഴക്കമേറിയവയ്ക്ക് ലഭിക്കില്ല. മുട്ടയുടെ കാര്യവും മറിച്ചല്ല.  നല്ല ആരോഗ്യത്തിനായി കഴിക്കുന്ന ഈ ഭക്ഷണങ്ങൾ ചിലപ്പോൾ അനാരോഗ്യമായും മാറിയേക്കാം.  വാങ്ങിയ ചില ഭക്ഷണ വസ്തുക്കൾ നല്ലതാണോ എന്നു തിരിച്ചറിയാൻ ചില ടിപ്പുകളുണ്ട്.  വാങ്ങിയ മുട്ട ഉപയോഗയോഗ്യമാണോ എന്നറിയാനും, മുട്ട സൂക്ഷിയ്ക്കുന്ന രീതിയെ കുറിച്ചുമാണ് പങ്ക് വയ്ക്കുന്നത്.

-  മുട്ട ഫ്രഷോ എന്നറിയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. ഇതിൽ ഒന്നാണ് ഫ്ളോട്ടിംഗ് ടെസ്റ്റ്.  ഒരു ബൗളിൽ തണുത്ത വെള്ളമെടുക്കുക. ഇതിൽ മുട്ട ഇടുക. മുട്ട വെള്ളത്തിന് അടിയിലേക്ക് പോയി ഇരു വശങ്ങളും ഇരു വശത്തേക്കുമായി വന്നാൽ ഫ്രഷ് മുട്ടയെന്ന് ഉറപ്പിയ്ക്കാം. ഇത് ഓംലറ്റുണ്ടാക്കാൻ നല്ലതാണ്. ഇത് വെള്ളത്തിനടിയിൽ മുകളിലേയ്ക്കോ താഴേയ്‌ക്കോ കുത്തി നില്ക്കുന്ന അവസ്ഥയെങ്കിൽ  ഇത് കുറച്ച് ആഴ്ചകൾ പഴക്കമെങ്കിലും ഉപയോഗയോഗ്യമാണ്. ഇത് പുഴങ്ങിക്കഴിയ്ക്കാൻ നല്ലതാണ്. ഇത് വെളളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നുവെങ്കിൽ  ഇത് കഴിയ്ക്കാൻ നല്ലതല്ല.  മുട്ടയുടെ തോടിൽ ചെറിയ വായു സുഷിരങ്ങളുണ്ട്. ഫ്രഷ് ആയ മുട്ടയിൽ  ഇവയുടെ എണ്ണം കുറവാകും. ഇതാണ് മുട്ട താഴേയ്ക്ക് പോകാൻ  കാരണം. എന്നാൽ പഴയ മുട്ടയുടെ ഈ വായു സുഷിരങ്ങളിലൂടെ കൂടുതൽ വായു ഉള്ളിൽ കടന്നെത്തുന്നു. അതുകൊണ്ടാണ് ഇവ പൊങ്ങിക്കിടക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടയുടെ വെള്ള കഴിക്കുന്നതിൻ്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ

- ഇതല്ലാതെ മുട്ട ഉടച്ചിട്ടുള്ള ടെസ്റ്റുമുണ്ട്. മുട്ട ഒരു പരന്ന പ്രതലത്തിൽ പൊട്ടിച്ചോഴിയ്ക്കുക. ഒരു പരന്ന പ്ലേറ്റ് ആയാലും മതിയാകും. ഇത് ഫ്രഷാണെങ്കിൽ വെള്ള അധികം പരക്കില്ല. മഞ്ഞയാകട്ടെ, ബ്രൈറ്റ് ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിൽ കാണപ്പെടുകയും ചെയ്യും.  ഫ്രഷ് മുട്ടയ്ക്ക് ദുർഗന്ധം കുറവാകും. പഴകിയ മുട്ടയുടെ വെള്ള ഒഴുകിപ്പരക്കും. മഞ്ഞയും അല്പം പരന്നു വരും. എന്നാലും ദുർഗന്ധമില്ലെങ്കിൽ ഉപയോഗിയ്ക്കാം.

- മുട്ട റെഫ്രിജറേറ്ററിലല്ലെങ്കിൽ 7-10 ദിവസം വരെയാണ് ആയുസെന്ന് പറയാം.  ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ  30-45 ദിവസം വരെ ഉപയോഗിയ്ക്കാം. എന്നാൽ ഇതിൽ കൂടുതൽ പഴക്കത്തിൽ ഉപയോഗിയ്ക്കുന്നത് നല്ലതല്ല. സാധാരണ ഫ്രിഡ്ജിലെ ഡോറിലുള്ള സ്ഥലമാണ് മുട്ട വയ്ക്കാനുള്ളത്. എന്നാൽ ഇത് ഇവിടെ വയ്ക്കാതെ മുട്ടയുടെ കാർട്ടനിൽ തന്നെ സൂക്ഷിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അതായത് മുട്ട ലഭിയ്ക്കുന്ന കാർഡ്ബോർഡ്  പെട്ടിയിൽ. ലൂസായി വാങ്ങുന്നതെങ്കിൽ കാർട്ടൻ ഉണ്ടാകില്ല. ഇത് വിന്റർ സമയത്ത് 19 ഡിഗ്രി സെല്ഷ്യസ്-21 ഡിഗ്രി വരെയുള്ള ടെംപറേച്ചറിൽ സൂക്ഷിയ്ക്കാം. വേനൽക്കാലത്ത് 21-23 ഡിഗ്രി വരേയും.

- വാങ്ങുന്ന മുട്ടയുടെ കാർട്ടനിൽ എക്സ്പെയറി ഡേറ്റ് ഉണ്ടോയെന്ന് നോക്കി ഉപയോഗിയ്ക്കുക. ഇതിലെ ഡേറ്റ് കഴിഞ്ഞും മുട്ട നല്ലതാണോയെന്ന് നോക്കി ഉപയോഗിയ്ക്കാം. കൂടുതൽ കാലം ഉപയോഗിയ്ക്കരുതെന്ന് മാത്രം. മുട്ട കേടായാൽ ഇതിൽ നിന്നും ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയേറെയാണ്. സാൽമൊണെല്ല എന്ന ബാക്ടീരിയയാണ് ഇതിൽ വളരുക. കഴിയ്ക്കാൻ ഉപയോഗയോഗ്യമല്ലാത്ത മുട്ട ദുർഗ്ഗമില്ലെങ്കിൽ സൗന്ദര്യ, മുടി സംരക്ഷണത്തിന് ഉപയോഗിയ്ക്കാം.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How do you know if the eggs are fresh?
Published on: 19 November 2022, 07:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now