Updated on: 7 September, 2022 4:43 PM IST

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയാണ് കൊളസ്ട്രോൾ (Cholesterol). കൊളസ്ട്രോൾ പല വിധമുണ്ട്. ഏത് തരം കൊളസ്ട്രോളാണെന്ന് കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് പതിവ്. എന്നാൽ വിശദമായ പരിശോധനയിലൂടെ മാത്രമെ കൊളസ്ട്രോൾ എത്രത്തോളം ശരീരത്തെ ബാധിച്ചു എന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: തിളപ്പിച്ചാറ്റിയ വെള്ളമോ ഫിൽട്ടർ വെള്ളമോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?

ഭക്ഷണത്തിലെ പോരായ്മ, വ്യായാമക്കുറവ്, മാനസിക സമ്മർദം എന്നിവയാണ് കൊളസ്ട്രോളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. കൊളസ്ട്രോൾ മാത്രമല്ല, മൂക്കടപ്പ്, തലകറക്കം എന്നിവ അകറ്റാനും ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും ഇഞ്ചി അത്യുത്തമമാണ്.

രാത്രിയുറക്കത്തിന് മുമ്പ് ഇഞ്ചി വെള്ളം (Ginger Juice)

രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇഞ്ചിവെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും, രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തടസങ്ങൾ നീക്കുന്നതിനും ഇഞ്ചിവെള്ളം നല്ലതാണ്.

ഇഞ്ചി-പാൽ പ്രയോഗം (Ginger-Milk combination)

തൊലി കളഞ്ഞ് അരച്ചെടുത്ത ഇഞ്ചി ചൂടുവെള്ളത്തിൽ ചേർക്കുക. അൽപനേരം കഴിഞ്ഞ് ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിയ്ക്കാം. ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.

ഇഞ്ചി-ഏലയ്ക്ക പ്രയോഗം (Ginger-Cardamom combination)

ഇഞ്ചി, മലർ, കൂവളത്തിന്റെ വേര്, ഏലയ്ക്കയുടെ കുരു എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോൾ പ്രതിരോധിക്കാൻ നല്ലതാണ്.

ചുക്ക് പ്രയോഗം (Dry Ginger)

ഇഞ്ചി നന്നായി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇഞ്ചിയെക്കാൾ കൂടുതൽ ഗുണമുള്ളതും ചുക്കിന് തന്നെ. ചുക്ക് പൊടിച്ചതിൽ തേൻ ചേർത്ത് മൂന്ന് നേരം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. ഭക്ഷണത്തിന് മുമ്പ് കഴിയ്ക്കുന്നതാണ് നല്ലത്.

ചുക്ക്-കുരുമുളക് പ്രയോഗം (Dry Ginger-Pepper combination)

ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ കഷായമാക്കി ദിവസവും 25 മില്ലിലിറ്റർ കുടിച്ചാൽ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയും. ഇതിൽ അൽപം കായം ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

ഇഞ്ചി ചമ്മന്തി (Ginger chutney)

ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ഘടകം ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. ഇഞ്ചി വൃത്തിയാക്കി ചവച്ച് കഴിയ്ക്കുന്നതും, ചതച്ച് ചായയിലിട്ട് കഴിയ്ക്കുന്നതും നല്ലതാണ്. നമ്മുടെ അടുക്കളയിൽ സാധാരണ ഉണ്ടാകാറുള്ള ഒരു കൂട്ടം ചേരുവ മതി ഈ ഹെൽത്തി ചമ്മന്തി ഉണ്ടാക്കാൻ. പ്രധാനമായും ഇഞ്ചി, കാന്താരി മുളക്, കറിവേപ്പില, നെല്ലിക്ക, വെളുത്തുള്ളി എന്നിവ എടുക്കണം. ഇവ ഉപ്പ് ചേർത്ത് അരച്ചെടുത്ത് ചോറിന്റെ കൂടെ കഴിയ്ക്കാം.  

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How ginger reducing cholesterol
Published on: 05 August 2022, 12:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now