സ്വന്തമായി വീട് നിര്‍മിക്കുമ്പോൾ വാസ്തുു ഉള്‍പ്പെടെ ഒരു നൂറ് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പതിവാണ്. മനസ്സമാധാനമുള്ള ജീവിതം, സമ്പത്ത്, സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വീട് നിർമിക്കുമ്പോൾ ശ്രദ്ധ ചെലുത്തുന്നത്.
വാസ്തുു ശാസ്ത്ര പ്രകാരം ലോകം നിയന്ത്രിക്കുന്നത് സൂര്യന്‍, ഭൂമി, ചന്ദ്രന്‍, എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളും കാന്തിക തരംഗങ്ങള്‍, പഞ്ചഭൂതങ്ങള്‍ എന്നിവയാണ്. ഈ ഘടകങ്ങള്‍ സ്വരച്ചേര്‍ച്ചോടെ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിത്തില്‍ സമൃദ്ധിയുണ്ടാകുമെന്നും വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ അനുപാതം തെറ്റുന്നതോടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യങ്ങള്‍ പ്രകടമാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നതിനുള്ള ചില മാർഗ്ഗനിർദേശങ്ങൾ പരിശോധിക്കൂ.
വടക്ക് ദിശയിൽ ഏത് നിറം വീടിന്റെ വടക്ക് ദിശയിൽ നീല നിറത്തിലുള്ള പെയിന്ററാണ് ചുവരിന് നൽകേണ്ടത്. ചുവപ്പിന്റെ വകഭേദങ്ങള്‍ എന്നിവ നൽകുന്നത് ഒഴിവാക്കണം. അടുക്കള, ശുചിമുറി എന്നിവയ്ക്ക് വേണ്ടി പ്രത്യേകം സ്ഥലം മാറ്റിവയ്ക്കേണ്ടത് കുടുംബത്തിൽ സമ്പത്ത് എത്തുന്നതിന് വഴിയൊരുക്കുമെന്നാണ് വാസ്തുു ശാസ്ത്രം നിർദേശിക്കുന്നത്. ഇവിടെ ചവറ്റുകൊട്ട, വാഷിംഗ് മെഷീൻ, മിക്സർ - ഗ്രൈൻഡർ, ചൂല്‍ എന്നിവ സൂക്ഷിക്കരുത്. അടുക്കളെ അഗ്നിയെ പ്രതിനിധീകരിക്കുന്നതാണ് അതിനാൽ തെറ്റായ സ്ഥാനങ്ങളിൽ സാധനങ്ങൾ സ്ഥാപിക്കുന്നത് വിപരീത ഫലങ്ങളുണ്ടാക്കും. ഇത് കരിയറിനെയും പണത്തിന്റെ ഒഴുക്കിനെയും പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യും.
മണിപ്ലാന്റ് സൂക്ഷിച്ചാൽ പച്ചനിറത്തിലുള്ള പാത്രത്തിൽ മണിപ്ലാൻറ് സൂക്ഷിക്കുന്നത് സമ്പാദ്യത്തിന് ഗുണം ചെയ്യുമെന്നാണ് വാസ്തുു ശാസ്ത്രം നിർദേശിക്കുന്നത്. വീടിന്റെ വടക്കുഭാഗത്ത് ഏതെങ്കിലും മൂലയിലാണ് ഇത് സ്ഥാപിക്കേണ്ടത്. സാമ്പത്തിനൊപ്പം വീട്ടിലുള്ളവരുടെ കരിയറിലും ഉയർച്ചകള്‍ ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്.
ബാങ്ക് നിക്ഷേപത്തിന് അനുകൂലം വീടിന്റെ വടക്കുഭാഗത്തെ വാസ്തുുകേന്ദ്രം ബാങ്ക് നിക്ഷേപങ്ങളെയും സമ്പാദ്യങ്ങളെയും പരിപോഷിപ്പിക്കാൻ സഹായിക്കുന്നതാണ്. ഈ ഭാഗം കൃത്യമായി പരിപാലിക്കപ്പെടുന്നത് ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കാനും ജീവിത വിജയം നേടാനും സഹായിക്കും. വ്യക്തിഗത സംരംഭങ്ങളെ പരിപോഷിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും സൂചിപ്പിക്കുന്നു.
പണപ്പെട്ടികളില്‍ കണ്ണാടിയാവാം! പണപ്പെട്ടികളിലും പണം സൂക്ഷിക്കുന്ന ഇടങ്ങളിലും കണ്ണാടികള്‍ സൂക്ഷിക്കുന്നത് സമ്പത്തിന്‍റെ വരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ബാത്ത് റൂമുകളില്‍ പച്ചച്ചെടികളും ധാന്യങ്ങളും പക്ഷികളുടെ കുളിയും ഒരുക്കുന്നത് ശുഭസൂചകങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ പൊട്ടിയ കണ്ണാടി, ഓടാത്ത വാച്ചുകള്‍, പ്രവര്‍ത്തിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വീട്ടില്‍ നിന്ന് നിര്‍ബന്ധമായും ഒഴിവാക്കണം.
മുന്‍വാതിലും ഉമ്മറവും ഒരു വീടിന്റെ മുൻവശവും മുൻവാതിലുമാണ് വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യും. ഇത് വ്യക്തികൾക്ക് സമൂഹത്തിൽ മതിപ്പുണ്ടാക്കുന്നതിനും സഹായിക്കും. ഇതോടെ നിങ്ങളെ ബാധിച്ചിട്ടുള്ള എല്ലാ പ്രശ്നങ്ങളും വിട്ടകന്ന് പോകുകയും ചെയ്യും. തെക്ക് പടിഞ്ഞാറ് ദിശയിൽ മുൻവാതിൽ സ്ഥാപിച്ചാൽ വീട് കടത്തിൽ മുങ്ങുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. വടക്ക് ഭാഗത്ത് വാതിൽ സ്ഥാപിക്കുന്നത് പണവും കരിയറിൽ മികച്ച അവസരങ്ങളും ലഭിക്കുന്നനതിന് സഹായിക്കുമെന്നും വാസ്തുു പറയുന്നു. തെക്ക് ഭാഗത്ത് വീടിന്റെ പ്രവേശന കവാടം സ്ഥതിചെയ്യുന്നത് അനുകൂല ഫലങ്ങളാണുണ്ടാക്കുക.
എന്താണ് കുബേര മൂല? സാമ്പത്തിക തകര്‍ച്ചയുടെ പ്രധാന കാരണം വീടിന്‍റെ ദക്ഷിണ- പടിഞ്ഞാറ് ഭാഗമാണ്. കുബേര മൂല എന്നറിയപ്പെടുന്ന ഈ ഭാഗം സാമ്പത്തിന്‍റെ കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്. ദക്ഷിണ ദിശയില്‍ വടക്കിന് അഭിമുഖമായി നില്‍ക്കുന്ന ചുവരിലാണ് പണപ്പെട്ടി സ്ഥാപിക്കേണ്ടത്. വടക്ക് ഭാഗത്തേയ്ക്ക് തുറക്കുന്ന വാതിലുള്ള ലോക്കറാണ് അനിവാര്യം. വാസ്തുു പ്രകാരം കുബേര ദിശ എന്നാണ് ഇത് അറിയപ്പെടുന്നത്.
ശുചിമുറിയില്‍ ചെടികള്‍ വെച്ചാല്‍ സംഭവിക്കുന്നത് നിങ്ങളുടെ ദൈനംദിന ചെലവുകള്‍ കൈവിട്ട് പോകുന്നുണ്ടെന്ന് തോന്നിയാല്‍ ഇത് തടയുന്നതിനായി ശുചിമുറിയില്‍ ചെടികളും ധാന്യങ്ങളും വയ്ക്കുന്നത് നല്ലതാണ്. പണത്തിന്‍റെ ചോര്‍ച്ച തടയുന്നതിന് ഇത് സഹായിക്കും. ഇത് വീടിനുള്ളില്‍ ഊര്‍ജ്ജം പ്രവഹിപ്പിക്കുന്നതിന് സഹായിക്കും.
അടുക്കള എവിടെ വേണം വീടിന്റെ അടുക്കള കിഴക്ക്, തെക്ക് അല്ലെങ്കില്‍ തെക്ക്- കിഴക്ക് ദിശയിൽ നിർമിക്കുന്നതാണ് അനുയോജ്യം. ചുവപ്പിന്റെ പേസ്റ്റല്‍ ഷേഡുകളാണ് അടുക്കളയ്ക്ക് അനുയോജ്യം. ഓറഞ്ച്, പിങ്ക് നിറങ്ങളും ഈ ഭാഗത്തിന് അനുയോജ്യമാണ്. സേഫ്, വർക്കിംഗ് ടേബിൾ, ഡ്രോയിംഗ് റൂം എന്നിവ വടക്കുഭാഗത്താണ് സ്ഥാപിക്കേണ്ടത്. ഇത് ആരോഗ്യവും സമ്പത്തും പ്രദാനം ചെയ്യുന്നതിന് സഹായിക്കും.
പടിഞ്ഞാറ് ഭാഗത്ത് ഏത് നിറം വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വെള്ള, മഞ്ഞ നിറത്തിലുള്ള പെയിന്റുകളാണ് അനുയോജ്യം. ഭാഗത്ത് അലമാരകൾ വെയ്ക്കാനും സുരക്ഷിതമാണ്. ഈ ഭാഗം വൃത്താകൃതിയിൽ നിർമിക്കുന്നതാണ് നല്ലത്. പടിഞ്ഞാറ്- തെക്ക് ദിശയാണ് കുടുംബത്തിൽ സമ്പാദ്യമെത്തിക്കുന്നതിന് സഹായിക്കുക. ഈ ഭാഗം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പഠനത്തിന് ഈ ഭാഗം തിരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്. പണം, വിലപിടിപ്പുള്ള വസ്തുുക്കൾ, ഇരുമ്പ് എന്നിവ ഈ ദിശയിൽ സൂക്ഷിക്കാം. ഇത് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാന്‍ സഹായിക്കും.
മുന്‍വാതിലിന് മുമ്പില്‍ തടസ്സങ്ങള്‍ പാടില്ല വീടിന്‍രെ വടക്കുകിഴക്ക് ദിശയില്‍ വെള്ളടാങ്ക് നിര്‍മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യരുതെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. വീടിൻറെ കവാടം ഏതെങ്കിലും തരത്തിലുള്ള വയര്‍, കുഴി, മരക്കൊമ്പ് എന്നിവ കൊണ്ട് തടസ്സപ്പെടരുതെന്ന് വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നു.
വടക്കുഭാഗത്തുനിന്ന് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം വാസ്തുു ശാസ്ത്രം നല്‍കുന്നത്.