Updated on: 28 July, 2022 2:46 PM IST
പ്രസവശേഷം വ്യായാമം എങ്ങനെ?

പ്രസവത്തിന് ശേഷം ശരീരത്തിൽ വളരെയധികം വ്യത്യാസങ്ങൾ സംഭവിക്കുന്നു. അമിതഭാരം (Over weight), ശരീര വേദന (Body Pain) തുടങ്ങിയ അസ്വസ്ഥതകൾ അകറ്റാൻ എന്ത് ചെയ്യാനാകും എന്ന് പലർക്കും ധാരണയില്ല. വ്യായാമം ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യുമോ എന്ന് പോലും പലർക്കും അറിയില്ല എന്നതാണ് വസ്തുത. പ്രസവ ശേഷമുള്ള ശരീര സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

സൗന്ദര്യ സംരക്ഷണത്തിനും പ്രസവാനന്തര അസ്വസ്ഥതകൾ അകറ്റാനും വ്യായാമം ഏറെ പ്രയോജനം ചെയ്യും. ഏത് തരത്തിലുള്ള വ്യായാമം ആയാലും ഡോക്ടറുടെ നിർദേശം തേടിയിട്ട് മാത്രം ആരംഭിക്കുക. സുഖ പ്രസവം കഴിഞ്ഞവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ല. നടത്തം, ആയാസം കുറവുള്ള മസിലിന് ശക്തി കൂടാനുള്ള വ്യായാമങ്ങൾ എന്നിവ തുടക്കത്തിൽ ചെയ്യുന്നത് നല്ലതാണ്.

ലോവർ ആബ്, ബാക്ക് മസിൽ, പെൽവിക് എന്നീ മസിലുകളാണ് പ്രധാനമായും പ്രസവം കഴിഞ്ഞാൽ ദുർബലമാകുന്നത്. വയറിലേക്ക് അമിതമായി ആഘാതം കൊടുക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കൂടുതൽ സമയമെടുത്ത് അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുക. കഠിനമായ വ്യായാമം ചെയ്യുന്നതും പെട്ടെന്ന് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതും ബുദ്ധിമോശമാണ്.

 

കെഗൽ വ്യായാമം (Kegel Exercises)

പ്രസവത്തിന് ശേഷം അയഞ്ഞ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കുന്നു. മൂത്രാശയം, യോനി, മലദ്വാരം എന്നിവിടങ്ങളിലെ പേശികൾ ഉൾപ്പെടുന്ന പെൽവിക് ഫ്ലോർ പേശികൾക്ക് നൽകുന്ന വ്യായാമമാണിത്.

 

വയർ കുറയ്ക്കാൻ വ്യായാമം (Exercise to reduce belly fat)

വയർ കുറയ്ക്കാനുള്ള വ്യായാമം പ്രസവം കഴിഞ്ഞ് അടുത്ത ദിനങ്ങളിൽ തന്നെ തുടങ്ങരുത്. 12 ആഴ്ചയ്ക്ക് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം സാധാരണ വ്യായാമം ചെയ്ത് തുടങ്ങാം. നീന്തൽ, ഓട്ടം, നൃത്തം എന്നിവ അമിതഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കാം (Food habit)

മുലയൂട്ടലിന് ആവശ്യമായ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. നാരുകളടങ്ങിയ (Fiber-rich foods) പച്ചക്കറികളും പഴങ്ങളും ഭക്ഷണക്രമത്തിൽ ധാരാളം ഉൾപ്പെടുത്തണം. ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ലവർ, ബ്രോക്കൊളി, ആപ്പിൾ, മാതളം, പേരയ്ക്ക തുടങ്ങിയവ നിർബന്ധമായും കഴിക്കാൻ ശ്രമിയ്ക്കുക. കഴിവതും പഴങ്ങൾ ജ്യൂസടിക്കാതെ കടിച്ച് തിന്നാൻ ശ്രദ്ധിക്കണം. നാരുകളുള്ള ഭക്ഷണം കൂടുതൽ കഴിയ്ക്കുന്നത് മലബന്ധം കുറയ്ക്കാനും അമിതവണ്ണം അകറ്റാനും സഹായിക്കുന്നു. വെള്ളം കുടിയ്ക്കുമ്പോഴും ശ്രദ്ധിക്കണം. പരമാവധി എട്ട് ഗ്ലാസ് വെള്ളം നിർബന്ധമായും കുടിയ്ക്കണം.  

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to do postpartum exercises
Published on: 28 July 2022, 02:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now