1. Environment and Lifestyle

ഉലുവയ്ക്കുമുണ്ട് ഈ പ്രശ്നങ്ങൾ: പ്രമേഹരോഗികൾക്കും ഗർഭിണികൾക്കും നല്ലതാണോ?

പലവിധ ചർമരോഗങ്ങൾക്കും കേശസംബന്ധമായ പ്രശ്നങ്ങൾക്കും ഉലുവ ആയുർവേദ ഔഷധമാണ്. ഉലുവ ശരീരത്തിന് ഗുണകരമാകുന്ന രീതിയിൽ പല വിധത്തിൽ ഉപയോഗിക്കാം. എന്നാലും, ഉലുവയ്ക്കും ചില പോരായ്മകളുണ്ട്.

Anju M U
fenugreek
ഉലുവയ്ക്കുമുണ്ട് ഈ പ്രശ്നങ്ങൾ: പ്രമേഹരോഗികൾക്കും ഗർഭിണികൾക്കും നല്ലതാണോ?

നമ്മുടെ വിഭവങ്ങളിൽ പ്രധാനിയാണ് ഉലുവ (Fenugreek). പ്രമേഹരോഗികൾക്കും മറ്റും ഉലുവ വളരെ നല്ലതാണ്. കൂടാതെ, ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെയും ഈസ്ട്രജന്റെയും അളവ് മെച്ചപ്പെടുത്തുന്നതിന് ഉലുവ ഉപയോഗിക്കാം. കൂടാതെ, പലവിധ ചർമരോഗങ്ങൾക്കും കേശസംബന്ധമായ പ്രശ്നങ്ങൾക്കും ഉലുവ ആയുർവേദ ഔഷധമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുഖ സൗന്ദര്യത്തിന് ജീരക വെള്ളം ഉപയോഗിക്കാം

ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം പല വിഭവങ്ങളിലും ഉപയോഗിയ്ക്കുന്നു.
പ്രമേഹം, ആർത്തവ വേദന, ലൈംഗികപ്രശ്‌നങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, പൊണ്ണത്തടി തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളുമുള്ള രോഗികൾക്ക് ഉലുവ ഉപയോഗിക്കാം.

ഉലുവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മർദം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഉലുവ ശരീരത്തിന് ഗുണകരമാകുന്ന രീതിയിൽ പല വിധത്തിൽ ഉപയോഗിക്കാം. എന്നാലും, ഉലുവയ്ക്കും ചില പോരായ്മകളുണ്ട്. ഉലുവയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഉലുവയുടെ പാർശ്വഫലങ്ങൾ (Side effects of fenugreek)

  • ഉലുവയിൽ നിന്നും ഉദരപ്രശ്നങ്ങൾ

ഉലുവ അമിതമായി ഉപയോഗിച്ചാൽ വയറുവേദന പോലുള്ള ഉദരപ്രശ്നങ്ങൾക്ക് കാരണമാകും. അതിസാരം, ശരീരവണ്ണം പോലുള്ളവയും ഇതിന്റെ അമിത ഉപയോഗത്തിലൂടെ ഉണ്ടാകും. കൂടാതെ, തലകറക്കം, തലവേദന പോലുള്ള അനാരോഗ്യങ്ങളും ഉലുവയുടെ പാർശ്വഫലങ്ങളാണ്.

  • ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ഉപയോഗിക്കാമോ? (Can it be used for patients underwent surgery?)

ശസ്ത്രക്രിയ കഴിഞ്ഞവർ ഉലുവ ചേർത്ത ഭക്ഷണങ്ങൾ അധികം കഴിക്കരുതെന്ന് പറയാറുണ്ട്. കാരണം, ഇവരിൽ അധിക രക്തസ്രാവത്തിന് ഇത് കാരണമായേക്കും.

രക്തം കട്ടി കുറയ്ക്കാന്‍ കഴിവുള്ള ഒന്നാണ് ഉലുവ. അതായത്, ബ്ലഡ് തിന്നര്‍ എന്നാണ് ഇതിനെ പറയുന്നത്. അതുകൊണ്ട് മരുന്നു കഴിയ്ക്കുന്നവരും ശസ്ത്രക്രിയ കഴിഞ്ഞവരും ഉലുവ കഴിച്ചാല്‍ അമിത ബ്ലീഡിങ്ങിന് വഴി വയ്ക്കും. കൂടാതെ, ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങൾക്കും ഉലുവ കാരണമാകും.

  • വിയര്‍പ്പിന് ദുർഗന്ധം (Filthy odor to sweat)

ഉലുവ കഴിയ്ക്കുന്നത് വിയര്‍പ്പിനും മൂത്രത്തിനുമെല്ലാം ദുര്‍ഗന്ധമുണ്ടാക്കും. എന്നാൽ ഇത് ആരോഗ്യപരമായ പ്രശ്‌നമായി കണക്കാക്കാനാകില്ല. ഉലുവയും ഉലുവയുടെ ഇലകളും ഉപയോഗിച്ചാലും ദുർഗന്ധമുണ്ടാകാറുണ്ട്. മാത്രമല്ല, മുലപ്പാലിനും ദുർഗന്ധമുണ്ടാകും.

  • ഗർഭിണികൾക്ക് നല്ലതോ? (Is good for pregnancy?)

ഉലുവയിട്ട വെള്ളം കൊടുത്താൽ സുഖപ്രസവം ഉണ്ടാകുമെന്നും, വേഗത്തില്‍ പ്രസവം നടക്കുമെന്നും നാട്ടുവൈദ്യത്തിൽ പറയുന്നു. എങ്കിലും ഗര്‍ഭകാലത്ത് ഇതിന്റെ ഉപയോഗം വളരെ സൂക്ഷിച്ചു വേണം. ഇത് മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകും.
കൂടാതെ, ബീജങ്ങളുടെ സാന്ദ്രത കുറയുന്നതിനും ആന്‍ഡ്രൊജന്‍ ഹോര്‍മോണ്‍ കുറയുന്നതിനും ഉലുവ കാരണമായേക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു.

എന്നിരുന്നാലും ദിവസേന രാവിലെ 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്ത് കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ഗവേഷണ പഠനങ്ങൾ പറയുന്നത്. അതിനാൽ പ്രമേഹരോഗികൾക്ക് ഇത് ഉത്തമമാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Know The Side Effects Of Fenugreek And Who All Should Exclude It?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds